സിദ്ധുവിന് ആ രേഖ കിട്ടുന്നു സുമിത്ര ശ്രീനിലയത്തിന്റെ പടിയിറങ്ങുമോ ? പുതിയ കഥാഗതിയിലുടെ കുടുംബവിളക്ക്

ശ്രീനിലയം സ്വന്തമാക്കാൻ തനിക്ക് കുറച്ച് രേഖകൾ ആവശ്യമാണ്. എങ്കിൽ മാത്രമേ കേസ് കുറച്ചുകൂടെ ശക്തമാകുകയുള്ളൂ. ആ രേഖകൾ അച്ഛന്റെ ഷെൽഫിൽ നിന്നും അമ്മ എടുത്തുതരണം എന്ന് സിദ്ധു ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ അതിന് സാധിയ്ക്കില്ല, ശീതളും സച്ചിനും പോയി കഴിഞ്ഞതിന് ശേഷം ശ്രമിക്കാം എന്ന് സരസ്വതി പറയുന്നു.ശ്രീനിലയത്തിൽ സച്ചിനും ശീതളിനുമുള്ള സദ്യയുടെ ഒരുക്കപ്പാടിലാണ് സുമിത്ര. സഹായത്തിന് രോഹിത്തും എത്തുന്നുണ്ട്. സദ്യയൊക്കെ ഉണ്ടാക്കി എല്ലാവരും സന്തോഷത്തോടെ ഇരുന്ന് കഴിച്ചു

AJILI ANNAJOHN :