സിദ്ധുവിന്റെ ആ കണ്ണുനീർ ഇത് മാനസാന്തരമോ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

കുടുംബ പ്രേക്ഷകരുടെ പ്രിയപരമ്പരയായ കുടുംബവിളക്കിൽ ഇപ്പോഴിതാ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ചില കഥാമുഹൂർത്തങ്ങൾ.സച്ചില്‍ ലോക്കപ്പില്‍ നിന്ന് ഇറങ്ങി നേരെ പോയത് അമ്മയെ കാണാനാണ്. അവരെല്ലാം നാളെ നടക്കുന്ന കല്യാണത്തിന് വേണ്ടി നേരത്തെ തന്നെ ശീതളിന്റെ നാട്ടില്‍ എത്തിയിരുന്നു. അവിടെ ഒരു റൂം എടുത്ത് താമസിയ്ക്കുകയാണ്. മോനെ നേരില്‍ കണ്ടപ്പോഴാണ് അമ്മയ്ക്ക് സമാധാനം ആയത്. കഴിഞ്ഞത് കഴിഞ്ഞു. ആ സമ്മാനപ്പൊതി ഇങ്ങനെ ഒരു ചതിക്കുഴിയായിരിയ്ക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എന്ത് തന്നെയായാലും ഈ വിഷമ ഘട്ടത്തില്‍ ശ്രീനിലയത്തുകാര് ഒപ്പം നില്‍ക്കുകയും സഹായിക്കുകയും ചെയ്തല്ലോ. അത് തന്നെ വലിയ ഭാഗ്യം ആണെന്ന് അമ്മാവന്മാരും മറ്റുള്ളവരും പറയുന്നു.സിദ്ധു ശീതളിന്റെ വിവാഹത്തിൽ പങ്കെടുക്കുമോ ?

AJILI ANNAJOHN :