സിദ്ധു ഇത് പ്രതീക്ഷിച്ചില്ല സുമിത്ര കലക്കി ; കല്യാണ മേളം തീരാതെ കുടുംബവിളക്ക്

കല്യാണ ആഘോഷങ്ങള്‍ തുടങ്ങി. ക്ഷമിക്കപ്പെട്ടവരൊക്കെ എത്തി. സുശീലയും രാമകൃഷ്ണനും ആണ് ആദ്യം എത്തിയത്. വരുമ്പോള്‍ തന്നെ സുശീലയുടെ സംസാരം വെറുപ്പിക്കുന്നതാണ്. ചെറുക്കന്‍ കല്യാണത്തിന് വരുമോ, വന്നാല്‍ കാണാം എന്ന രീതിയില്‍. അവര്‍ വന്ന് കയറുമ്പോഴേക്കും അനുവിന്റെ അച്ഛനും അമ്മയും എത്തി. ആ അമ്മയും മുനവച്ചുള്ള സംസാരത്തിന്റെ ആശാത്തിയാണല്ലോ. കല്യാണം നടന്ന് കഴിഞ്ഞാല്‍ നടന്നു എന്ന് പറയാം എന്ന തരത്തിലാണ് സംസാരം. ആവശ്യത്തിന് എരുവും പുളിയും നല്‍കാന്‍ പിന്നെ സരസ്വതിയും ഉണ്ടല്ലോ. അഴരുടെ കുത്തുവാക്കുകളെ അതിജീവിക്കാന്‍ പ്രതീഷും സുമിത്രയും രോഹിത്തും നന്നായി പാടുപെടുന്നുണ്ട്.

AJILI ANNAJOHN :