സച്ചിന്റെ നിരപരാധിത്വം സുമിത്ര തെളിയിക്കുമോ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

കുടുംബവിളക്കിൽ പൊലീസ് സച്ചിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തി. അമ്മാവന്മാരും അമ്മയും ഒക്കെ ഞെട്ടുന്നുണ്ട്. മുറിയില്‍ നിന്ന് കൃത്യമായി മയക്ക് മരുന്ന് അടങ്ങിയ സമ്മാന പൊതി കണ്ടെത്തുകയും ചെയ്തു. പൊലീസ് അത് ബാഗിലാക്കി. ഇക്കാര്യം വീട്ടുകാരോട് പറയേണ്ട എന്നും, അവര്‍ സച്ചിനെ അറിയിച്ചാല്‍ അയാള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട് എന്നും പറയും. തൊണ്ടി സാധനവുമായി പൊലീസ് താഴെ വരുന്നു. ആശുപത്രിയില്‍ സച്ചിന് എതിരെ പരാതി ലഭിച്ചത് അന്വേഷിക്കാന്‍ വന്നതാണെന്നാണ് വീട്ടുകാരോട് പൊലീസ് പറയുന്നത്. ഇനി സംഭവിക്കുന്നത് എന്ത്

AJILI ANNAJOHN :