ശീതളിന്റെ വിവാഹം മുടങ്ങുമോ ? കുടുംബവിളക്കിൽ സംഭവിക്കുന്നത് ഇതോ

ശീതളിന് ഒരു കോള്‍ വരുന്നു, അത് ആ മയക്ക് മരുന്ന സംഘത്തിലെ ഒരുത്തനായിരുന്നു. സച്ചിന്റെ പഴയ ബിസിനസ്സിലെ കമ്പനിക്കാരനാണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ ശീതളിന് ടെന്‍ഷനായി. സച്ചിനോട് പറഞ്ഞ കാര്യം നടന്നില്ല എങ്കില്‍ കല്യാണം നടക്കാന്‍ സമ്മതിയ്ക്കില്ല എന്നാണ് അയാള്‍ പറയുന്നത്. അപ്പോള്‍ തന്നെ ശീതള്‍ സച്ചിനെ വിളിച്ച് കാര്യം പറയും. തന്നെ കാണാന്‍ വന്നതും, വീണ്ടും ആ ബിസിനസ്സിലേക്ക് ഇറങ്ങാനാണ് അവര്‍ ആവശ്യപ്പെട്ടത് എന്നും സച്ചിന്‍ പറയും. പക്ഷെ ഒരിക്കലും ഇനി ആ വഴിക്ക് പോകില്ല എന്ന് ശീതളിന് വാക്ക് കൊടുത്തിട്ടുണ്ട്. അമ്മയോട് ഇക്കാര്യം പറയട്ടെ എന്ന് ചോദിച്ചപ്പോള്‍, വെറുതേ അവരെ സങ്കടപ്പെടുത്തേണ്ട. ഇക്കാര്യം ഞാന്‍ നോക്കി കൊള്ളാം എന്ന് പറഞ്ഞ് ശീതളിനെ സമാധാപ്പെടുത്തിയെങ്കിലും സച്ചിനും നല്ല ടെന്‍ഷനുണ്ട്.

AJILI ANNAJOHN :