ശ്രീനിലയത്തിലെ തീരുമാനം വേദികയെയും സിദ്ധാര്‍ത്ഥിനെയും അറിയിക്കാന്‍ സരസ്വതി ഓടിയെത്തി. നീ അറിഞ്ഞോ, അവര്‍ എല്ലാം നിന്നെ അറിയിക്കാതെ ശീതളിന്റെ കല്യാണം ഉറപ്പിക്കാന്‍ പോകുന്നു. അച്ഛന്റെ സ്ഥാനത്ത് രോഹിത് ഉള്ളത് കൊണ്ട് നിന്റെ ആവശ്യം അവിടെ ഇല്ല. നിനക്കൊരു വിലയും അവര്‍ തരുന്നില്ല എന്നൊക്കെ സരസ്വതി പറയുമ്പോള്‍, വേദികയും അതിനൊത്ത് സംസാരിക്കുന്നു. എരുതീയില്‍ എണ്ണ ഒഴിക്കുന്ന രണ്ട് പേരുടെയും സംസാരം കേട്ട് സിദ്ധാര്‍ത്ഥും കട്ട കലിപ്പിലാണ്. അവസാനം അവിടെ നിന്ന് എഴുന്നേറ്റ് പോകും. റൂമിലും വേദിക സ്വസ്തത നല്‍കില്ല. പിന്നാലെ പോയി നിങ്ങളെ മനപൂര്‍വ്വം ഒഴിവാക്കിയത് സുമിത്ര തന്നെയാണ്. അവള്‍ക്ക് നിങ്ങളെ അവളുടെ മകളുടെ അച്ഛനാണ് എന്ന് പറയാനുള്ള നാണക്കേടാണ് എന്നൊക്കെ പറഞ്ഞ് കുത്തിയിളക്കുന്നു. സമയമാവുമ്പോള്‍ ഞാന്‍ പ്രതികരിക്കും, അതിന് എന്നെ ആരും ഉപദേശിക്കേണ്ട എന്നായിരുന്നു അതിന് സിദ്ധാര്‍ത്ഥിന്റെ മറുപടി.
AJILI ANNAJOHN
in serial story review
വിവാഹം മുടക്കാൻ സിദ്ധു അടുത്ത ക്രൂരത ചെയ്യുമോ; ട്വിസ്റ്റുമായി കുടുംബവിളക്ക്
-
Related Post