സുമിത്ര ഇത് മനഃപൂർവം ചെയ്തതോ രോഹിത്ത് ക്ഷമിക്കുമോ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

വീട്ടില്‍ സുമിത്രയുടെയും പ്രതീഷിന്റെയും ശ്രീയുടെയും വരവ് കാത്തിരിയ്ക്കുകയായിരുന്നു ശിവദാസന്‍. വരുമ്പോള്‍ തന്നെ മൂന്ന് പേരുടെ മുഖത്തും സന്തോഷം ഇല്ല. അകത്തെത്തിയ ശേഷം, രെക്കോര്‍ഡിങ് കഴിഞ്ഞിട്ടും നിങ്ങളുടെ മുഖത്ത് എന്താണ് സന്തോഷം ഇല്ലാത്തത്, എന്താണ് സംഭവിച്ചത് എന്ന് എല്ലാവരും ചോദിയ്ക്കും. അവിടെ രോഹിത് ഇല്ല, സരസ്വതി അമ്മ കുത്തി തിരിപ്പുമായി നില്‍ക്കുന്നുണ്ട്. സംഭവിച്ചത് എല്ലാം ശ്രീകുമാര്‍ എല്ലാവരോടും ആയി പറഞ്ഞു. അമ്മയുടെ അവസരം തട്ടിയെടുത്ത മകന്‍ എന്ന നിലയില്‍ പ്രതീഷിനെ കുറ്റപ്പെടുത്തി സരസ്വതി സംസാരിച്ചപ്പോള്‍ സുമിത്ര അതിനെ എതിര്‍ത്തു. എന്റെ മകന് ഒരു നല്ല ഭാവി ഉണ്ടാവുക എന്നതാണ് എന്റെ സന്തോഷം എന്ന് പറഞ്ഞു.

AJILI ANNAJOHN :