കൈയിൽ അഞ്ചു പൈസയില്ല സിദ്ധുവിന് തിരിച്ചടിയുടെ കാലം ;ട്വിസ്റ്റുമായി കുടുംബവിളക്ക് !

രാത്രി സിദ്ധുവിന് ഹൗസ് ഓണറുടെ കോള്‍ വരും. വീടിന്റെ വാടക പെന്റിങിലാണ്. അത് എത്രയും പെട്ടന്ന് അടക്കണം എന്ന് പറഞ്ഞിട്ടുണ്ട്. കാശിന്റെ ബുദ്ധിമുട്ട് സിദ്ധു പറഞ്ഞുവെങ്കിലും അയാള്‍ അതിന് സമ്മതിയ്ക്കുന്നില്ല. ആര്‍ കെ യെ വിളിച്ച് സിദ്ധു കാശിന് കടം ചോദിച്ചുവെങ്കിലും, പെങ്ങളുടെ വീട് പണി നടക്കുന്നത് കാരണം തന്റെ കൈയ്യിലും കാശില്ല എന്ന് അയാള്‍ പറഞ്ഞു. അതു കൂടെ കേട്ടപ്പോള്‍ സിദ്ധുവിന് ശരിക്കും പ്രാന്ത് പിടിച്ചത് പോലെയായി. മുറിയിലൂടെ ദേഷ്യത്തില്‍ എന്തൊക്കെയോ സംസാരിച്ച് തെക്ക് – വടക്ക് നടക്കുന്നത് കണ്ടുകൊണ്ടാണ് വേദിക വരുന്നത്. കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ വേദികയോട് ദേഷ്യപ്പെടുകയും ചെയ്തു. നിങ്ങള്‍ക്ക് വട്ടായോ എന്ന് ചോദിച്ച് വേദിക അങ്ങ് പോവും.

AJILI ANNAJOHN :