വേദികയുടെ ചതി സിദ്ധു വീണ്ടും അറസ്റ്റിലേക്ക് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ശ്രീനിലയത്തില്‍ എല്ലാവരും പോകാനായി തയ്യാറായി. അപ്പോഴേക്കും ശ്രീകുമാറും അങ്ങോട്ട് എത്തി. എല്ലാവരുടെയം മുഖത്ത് നിറഞ്ഞ സന്തോഷം ആണ്. അതിനിടയില്‍ കുത്തുവാക്കുകള്‍ പറഞ്ഞ് സരസ്വതി എല്ലാവരെയും വേദനിപ്പിയ്ക്കാന്‍ ശ്രമയ്ക്കുന്നുണ്ട്. അതിനെ ആരും അത്ര കാര്യമാക്കി എടുക്കുന്നില്ല. എല്ലാവരും എത്തിയ സ്ഥിതിയ്ക്ക് നമുക്ക് പോയിക്കൂടെ എന്ന് ചോദിയ്ക്കും, പോകാനായി ഇറങ്ങുകയും ചെയ്യും. സിദ്ധുവിനെ വിളിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍, സമയം വിളിച്ച് പറഞ്ഞതല്ലേ. വരാന്‍ താത്പര്യമുണ്ടെങ്കില്‍ വരുമായിരുന്നു എന്നായിരുന്നു ശിവദാസന്റെ പ്രതികരണം.അവര്‍ പോവാന്‍ ഇറങ്ങിയപ്പോള്‍ നിറഞ്ഞ ചിരിയുമായി സിദ്ധു മുന്നില്‍ തന്നെയുണ്ട്. വല്ലാത്ത അഭിനയം തന്നെ എന്ന് പറയാതെ വയ്യ. അത്രയധികം സ്‌നേഹത്തോടെയും വിനയത്തോടെയും ആണ് സിദ്ധാര്‍ത്ഥ് ഇടപഴകുന്നത്. അതുകൊണ്ടുതന്നെ ആരും വിമ്മിഷ്ടം കാണിക്കുന്നില്ല. എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ തന്നെ പുറപ്പെടും. എന്നാല്‍ മതിലിന് അപ്പുറത്ത് നിന്ന് ഇതെല്ലാം കണ്ടുകൊണ്ടു നില്‍ക്കുന്ന വേദികയ്ക്ക് അത്ര അങ്ങോട്ട് രസിക്കുന്നില്ല. അവരെല്ലാം ഒറ്റക്കെട്ടായി, ഇപ്പോള്‍ പുറത്ത് ഞാന്‍ തന്നെയാണ്. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നായി വേദിക.

AJILI ANNAJOHN :