കുടുംബവിളക്കിൽ ഇനി വരാന്‍ പോകുന്നത് അല്പം സംഘര്‍ഷഭരിതമായ അവസ്ഥകളാണ്. ആ സൂചന നല്‍കിക്കൊണ്ട് പുതിയ വീക്കിലി പ്രമോ പുറത്ത് വന്നു. രോഹിത് കൊല്ലപ്പെടുമോ എന്ന ചോദ്യമാണ് പുതിയ പ്രമോ മുന്നോട്ട് വയ്ക്കുന്നത്.സുമിത്രയ്ക്ക് സിനിമയില്‍ പാട്ട് പാടാന്‍ ഒരു അവസരം വന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യം പറഞ്ഞ് സുമിത്രയെ നിര്‍ബദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ് രോഹിത്. അവസാനം സുമിത്ര അതിന് സമ്മതിയ്ക്കുന്നു. സിനിമയില്‍ പാടാം എന്ന് സുമിത്ര സമ്മതിയ്ക്കുന്നതും എല്ലാവരും സന്തോഷിക്കുന്നതും, സന്തോഷത്തോടെ തന്നെ സുമിത്രയെയും രോഹിത്തിനെയും അതിന് വേണ്ടി യാത്ര അയക്കുന്നതും എല്ലാം പ്രമോ വീഡിയോയില്‍ കാണാം
AJILI ANNAJOHN
in serial story review