സിദ്ധുവിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ് ഞെട്ടി സുമിത്ര ; പുതിയ ട്വിസ്റ്റുമായി കുടുംബവിളക്ക്

കുടുംബവിളക്കിൽ പ്രതീഷ് എഴുന്നേല്‍ക്കുമ്പോഴേക്കും സിദ്ധുവിന്റെ കോള്‍ വന്നു. നീ അവിടെയുണ്ടോ. ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്, ഞാനങ്ങോട്ട് വരാം എന്ന് പറഞ്ഞു. അച്ഛന്‍ വരുന്നത് അച്ചാച്ഛനുമായി വഴക്കിടാനാണോ എന്ന പേടി പ്രതീഷിനും സഞ്ജനയ്ക്കും ഉണ്ടായിരുന്നു. എന്നാല്‍ സിദ്ധു പ്രതീഷിനോട് ഫോണില്‍ സംസാരിക്കുന്നത് കേട്ട വേദികയ്ക്ക് സംശയമായി. എന്തായിരിയ്ക്കും ആ അത്യാവശ്യ കാര്യം. അത് കേള്‍ക്കാന്‍ സിദ്ധുവിന് പിന്നാലെ വേദികയും ശ്രീനിലയത്ത് എത്തുന്നുണ്ട്. അത് സിദ്ധുവോ മറ്റുള്ളവരോ കാണുന്നില്ല.

AJILI ANNAJOHN :