സിദ്ധുവിന്റെ പിറന്നാൾ ആഘോഷത്തിനുളള തയ്യാറെടുപ്പിലാണ് ശ്രീനിലയത്ത് എല്ലാവരും. അച്ഛന് വേണ്ടി പ്രതീഷ് അമ്പലത്തിൽ പോവുകയും, റൂം മുഴുവൻ അലങ്കരിക്കുകയും ചെയ്തു , പിന്നെ സുമിത്രയുടെ വക സദ്യയും, എല്ലാം കൊണ്ട് ആഘോഷ തിമിർപ്പിലാണ് കുടുംബം. എന്നാലോ ഇതിലൊന്നുംപെടാതെ മാറി നിന്ന ആളാണ് വേദിക. സമയമായപ്പോ ഒരാവശ്യം ഉണ്ടെന്ന് പറഞ്ഞു പുറത്തേയ്ക്കും പോയി.
അതിനിടയിൽ കൂടി ആർക്ക് എങ്ങനെ പാര വെയ്ക്കണമെന്ന് നോക്കി നടക്കുവാണ് സരസ്വതി അമ്മയും,ശരണ്യയും. എല്ലാം കൊണ്ട് ആഘോഷം പൊടിപൊടിക്കുന്നുണ്ട്. ഇങ്ങനെ എല്ലാം പൊടി പൊടിപൊടിക്കുമ്പോളാണ് അടുത്ത പ്രശ്നം ഉടലെടുത്തത്.