നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും, നിന്നെ നഷ്ടപ്പെട്ടതിന്റെ വേദനയുടെ ആഴം അളക്കാനാവില്ല; കെഎസ് ചിത്ര

കെ എസ് ചിത്ര എന്ന് കേട്ടാൽ എപ്പോഴും ചിരിക്കുന്ന മുഖമാണ് നമുക്ക് ഓർമ്മ വരുന്നത്. ചിത്രയുടെ ചിരി കണ്ടാൽ തന്നെ മനസും നിറയും. മുഖത്ത് ഒരു ചെറുചിരി പോലും ഇല്ലാത്ത മലയാളത്തിന്റെ പ്രിയ ഗായികയുടെ ചിത്രങ്ങൾ കണ്ടുപിടിക്കണമെങ്കിൽ ഇത്തിരി കഷ്ടപ്പെടണം. മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര. ആരാധകരുടെ സ്വന്തം ചിത്രാമ്മയായും ചിത്ര ചേച്ചിയായും ഇപ്പോഴും ആരാധകരെ അമ്പരപ്പിച്ചികൊണ്ടിരിക്കുകയാണ് ചിത്ര. 1979 ൽ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് ഈ ഗായിക മലയാള ഗാനരംഗത്തെ അതുല്യ പ്രതിഭകളിൽ ഒരാളായി മാറുകയായിരുന്നു.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2002 ഡിസംബറൽ കെ എസ് ചിത്രയ്ക്കും ഭർത്താവ് വിജയ ശങ്കറിനും മകൾ പിറന്നത്. സത്യസായി ബാബയുടെ ഭക്ത കൂടിയാണ് ചിത്ര. ചിത്രയുടെ മകൾക്ക് നന്ദന എന്ന് പേരിട്ടത് സായിബാബയാണെന്ന് ചിത്ര മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്ന മകൾ 2011 ഏപ്രിൽ 14ന് ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് മരണപ്പെടുകയായിരുന്നു.

സ്‌പെഷ്യൽ ചൈൽഡ് ആയ നന്ദന മരണപ്പെട്ടത് വലിയ വേദനയാണ് ചിത്രയ്ക്കും കുടുംബത്തിനും നൽകിയത്. എ ആർ റഹ്മാന്റെ സംഗീത നിശയിൽ പങ്കെടുക്കാൻ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര. സംഗീത നിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമുണ്ടായത്. കുട്ടിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നന്ദനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നീന്തൽകുളത്തിൽ വീണ് മരിക്കുമ്പോൾ നന്ദനയ്ക്ക് ഒൻപത് വയസുമാത്രമായിരുന്നു പ്രായം.

അന്ന് മുതൽ ഇന്ന് വരേയും എല്ലാ ഏപ്രിൽ പതിനാലിനും മകളോട് പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ നിറഞ്ഞ ഒരു കുറിപ്പും കുറച്ച് ചിത്രങ്ങളും ചിത്ര സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ പതിനാലാം ചരമ വാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് പ്രിയ താരം.

എനിക്ക് ഇനി നിന്നെ തൊടാൻ കഴിയില്ല. നിന്നെ കേൾക്കാൻ കഴിയില്ല. നിന്നെ കാണാൻ കഴിയില്ല. പക്ഷെ നീ എന്റെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്നതിനാൽ എനിക്ക് നിന്നെ എപ്പോഴും അനുഭവിക്കാൻ കഴിയും. എന്റെ പ്രിയപ്പെട്ട കുഞ്ഞേ… നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും. നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം.

സൃഷ്ടാവിന്റെ ലോകത്ത് നീ നന്നായി ജീവിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു… എന്നാണ് ചിത്ര മകളുടെ ഓർമകൾ പങ്കുവെച്ച് കുറിച്ചത്. നിരവധി ആരാധകരാണ് ചിത്രയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയത്. താൻ അവസാന ശ്വാസമമെടുക്കുന്നത് വരെ തന്റെ മകൾ തന്നോടൊപ്പമുണ്ടാകുമെന്നാണ് അകാലത്തിൽ വേർപെട്ട മകളുടെ ഓർമകൾ പങ്കുവെച്ച് കഴിഞ്ഞ വർഷം ചിത്ര കുറിച്ചത്.

നീ എന്റെ കൂടെ ഇല്ലെങ്കിലും നമ്മൾ വിട്ടു പിരിഞ്ഞിട്ടില്ല, ഞാൻ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തിൽ ജീവിക്കും,’ എന്നും ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിത്രയുടെ പോസ്റ്റിന് കീഴെ നന്ദനയുടെ ഓർമകളിൽ സ്‌നേഹാഞ്ജലികൾ അർപ്പിച്ച് നിരവധി പേർ കമന്റു ചെയ്യുന്നുണ്ട്. മകളുടെ എല്ലാ പിറന്നാൾ ദിനത്തിലും ഓർമദിനത്തിലും കെ എസ് ചിത്ര കുറിപ്പ് പങ്കുവെക്കാറുണ്ട്. അത് ചിത്രയെ സ്‌നേഹിക്കുന്ന മലയാളികളെയും നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായിരിക്കും. മ

കളില്ലാത്ത ജീവിതം നൽകുന്ന വേദനയെക്കുറിച്ച് ചിത്ര മുൻപും പങ്കുവെച്ചിട്ടുണ്ട്. നന്ദനയുടെ മരണത്തിന് ശേഷം ആ ഓർമകളിലാണ് ചിത്രയുടെ ജീവിതം. നന്ദനയുടെ മരണ ശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നതാണെന്ന് ചിത്ര ഒരു അഭിമുഖത്തിൽ പണ്ട് പറഞ്ഞിരുന്നു. കുഞ്ഞിനെ ദത്തെടുക്കാൻ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം. പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങൾ എല്ലാം നടത്തണം. അതുവരെ തങ്ങൾ ജീവിച്ചിരിക്കുമോ എന്ന കാര്യം അറിയില്ലെന്നും അതിനാലാണ് ദത്തെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതെന്നും ചിത്ര പറഞ്ഞിരുന്നു.

ഇപ്പോൾ നന്ദനയെ മാത്രം മനസിൽ വെച്ച് ജീവിക്കുകയാണെന്നും ചിത്ര പറഞ്ഞു. മകളെ ഓർത്തുകൊണ്ടാണ് ഓരോ ദിവസവും താനും ഭർത്താവും എഴുന്നേൽക്കുന്നതെന്നും നന്ദനയുടെ മരണം ജീവിതത്തിന്് തന്ന ആഘാതം വലുതാണെന്നും ചിത്ര അന്ന് ഓർത്തെടുത്തിരുന്നു. ഇനി ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതെല്ലാം തനിക്ക് താങ്ങാൻ കഴിയുമെന്നും മകളുടെ മരണത്തേക്കാൾ വലിയ ആഘാതമൊന്നും തനിക്ക് ഇനി വരാനില്ലെന്നും ചിത്ര അന്ന് പറഞ്ഞിരുന്നു. മലയാളികൾക്ക് കൂടി പ്രിയങ്കരിയായ പാട്ടുകാരിയുടെ ഏറ്റവും വലിയ ദുഃഖത്തിൽ ആസ്വാദകരും പങ്കുചേരാറുണ്ട്.

കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു നന്ദനയുടെ പിറന്നാൾ ദിനം. മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പും ചിത്ര പങ്കുവെച്ചിരുന്നു. ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കി കഴിയുമ്പോൾ അവർ അനന്തമായ ലോകത്തേക്ക് പോകുമെന്നും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

കൂടാതെ കാലം എല്ലാവിധ മുറിവുകളെയും ഉണക്കി രോഗശാന്തി നൽകുമെന്നും കേട്ടിട്ടുണ്ട്. എന്നാൽ അത്തരം മുറിവുകളിലൂടെ കടന്നുപോയ ആളുകൾക്ക് അത് സത്യമല്ലെന്നത് ബോധ്യമുള്ള ഒന്നാണ്. മുറിവ് ഇപ്പോഴും പച്ചയായും വേദനാജനകവുമാണ്. മിസ് യു നന്ദന എന്നാണ് കെഎസ് ചിത്ര കുറിച്ചത്.

നന്ദനയുടെ വേർപാടിനുശേഷം ഒരു തരത്തിലുള്ള ആഘോഷങ്ങളും ചിത്ര വീട്ടിൽ നടത്തുകയോ ആഘോഷിക്കുകയോ ചെയ്യാറില്ല. മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. അതിന് ശേഷം ആഘോഷിച്ചിട്ടില്ല. വീട്ടിൽ സദ്യയുണ്ടാക്കാറില്ല. ഒരു ഒഴിക്കുന്ന കറിയും രണ്ട് അല്ലാത്ത കറികളും വെയ്ക്കും. പക്ഷെ ചേച്ചിയുടെയും അനിയന്റെയും വീട്ടിൽ നിന്ന് കറികൾ കൊടുത്തയയ്ക്കും.

അത് ഒരു ഓണമാകും. അത്രയേയുള്ളൂ. അല്ലാതെ ഓണാഘോഷങ്ങളൊന്നും എനിക്കില്ല. കുട്ടിക്കാലത്തെ ഓർമകളാണ് ഓണമെന്ന് പറയുമ്പോൾ തന്റെ മനസിൽ വരികയെന്നും ചിത്ര പറഞ്ഞു. ഓണാഘോഷം കാണാൻ ഇഷ്ടമാണ്. ടിവിയിൽ വരുന്ന വ്യത്യസ്തമായ ഷോകൾ കാണുന്നതാണ് എപ്പോഴത്തെയും പതിവെന്നും ചിത്ര പറഞ്ഞിരുന്നു.

മകളുടെ ജനനം ഭഗവാന്റെ അനുഗ്രഹമാണെന്ന് പലപ്പോഴും ചിത്ര പറഞ്ഞിട്ടുള്ളത്. കൃഷ്ണ ഭക്ത കൂടിയാണ് ചിത്ര. ഒരു വിഷു ദിനത്തിലാണ് മകളെ ചിത്രയ്ക്ക് നഷ്ടപ്പെട്ടത്. എന്റെ മകൾ വളരെ അഡ്ജസ്റ്റബിളായിരുന്നു. അതുകൊണ്ട് തന്നെ മകൾ ജനിച്ചശേഷവും എനിക്ക് പാട്ട് പാടാൻ സാധിച്ചു. ഒരമ്മയെന്ന നിലയിൽ എന്റെ മകൾക്ക് എല്ലാം മനസിലാകണം എന്ന രീതിയിലാണ് ഞാൻ കാര്യങ്ങൾ ഒരുക്കിയത്. അവളുണ്ടായിരുന്ന സമയത്ത് എല്ലാ ആഘോഷങ്ങളും അവൾക്ക് തിരിച്ചറിയാൻ വേണ്ടി ഞങ്ങൾ സജ്ജീകരിച്ചു. ഈശ്വരനല്ലേ എല്ലാം തീരുമാനിക്കുന്നത്. എന്റെ കാര്യത്തിൽ ഈശ്വരൻ ഇങ്ങനെയായിരിക്കും നിശ്ചയിച്ചിട്ടുണ്ടാവുക എന്നാണ് മുമ്പൊരിക്കൽ ചിത്ര പറഞ്ഞത്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി കെഎസ് ചിത്ര ഇപ്പോഴും കൊണ്ടുനടക്കുന്നതാണ് മകളുടെ മരണം. അടുത്തിടെ അന്നത്തെ ആ അവസ്ഥയെ കുറിച്ചും ചിത്ര ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നത് വാർത്തയായിരുന്നു. ന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കർ എങ്ങനെയാണ് അന്ന് തനിക്ക് ആശ്വാസം പകർന്നതെന്നാണ് കെഎസ് ചിത്ര പറയുന്നത്. മകളുടെ മരണത്തെ തുടർന്ന് തകർന്നു പോയ ചിത്ര പൊതുവേദികളിൽ നിന്നെല്ലാം പിന്മാറിയിരുന്നു.

വീടിനുള്ളിൽ ഒതുങ്ങിക്കൂടി. തനിക്ക് ലഭിച്ച അവാർഡ് വാങ്ങാൻ പോലും പോയില്ല. ലതാ മങ്കേഷ്‌കറുടെ പേരിലുള്ള അവാർഡിന് കെഎസ് ചിത്രയെ അന്ന് തിരഞ്ഞെടുത്തിരുന്നു. ഹൈദരാബാദിൽ വച്ചായിരുന്നു ചടങ്ങ്. എന്നാൽ കെഎസ് ചിത്ര വരില്ലെന്ന് സംഘാടകരെ അറിയിച്ചു. ഇതോടെ ചിത്രയെ ലത മങ്കേഷ്‌കർ നേരിട്ട് വിളിക്കുകയായിരുന്നു. ഇതേ കുറിച്ചാണ് ചിത്ര പറയുന്നത്.

എന്നെ ഒരു അവാർഡിനായി തിരഞ്ഞെടുത്തു. പക്ഷെ എന്റെ മാനസിക നില ശരിയല്ലാത്തിനാൽ ഞാൻ പോകാൻ വിസമ്മതിച്ചു. പിന്നാലെ എന്നെ ലതാ മങ്കേഷ്‌കർ വിളിച്ചു. ഞാൻ കടന്നു പോകുന്നതിനെക്കുറിച്ച് എല്ലാം അറിയാമെന്ന് പറഞ്ഞു. ഇനിയങ്ങോട്ട് നിന്റെ ജീവതത്തിൽ എല്ലാം സംഗീതം ആയിരിക്കണം എന്ന് പറഞ്ഞു.

അവാർഡ് വാങ്ങാൻ പോകണമെന്നും പറഞ്ഞു. നിന്നെ കാണാൻ വേണ്ടി മാത്രം ഞാൻ വരുമെന്നും അവർ എന്നോട് പറഞ്ഞു. അവർക്ക് വേണ്ടി മാത്രം ഞാൻ അന്ന് അവാർഡ് ഷോയ്ക്ക് പോയി. എല്ലാ ഗായികമാരിലും ലത മങ്കേഷ്‌കർ ഉണ്ട്. കാരണം അവരെ കേട്ടാണ് ഞങ്ങളെല്ലാം വളർന്നത്. അവരുടെ 80-ാം പിറന്നാളിന് ഞങ്ങളൊരു ആൽബം തയ്യാറാക്കിയിരുന്നു. അത് കേട്ട് അവർ എന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നാണ് കെഎസ് ചിത്ര പറഞ്ഞത്.

നന്ദനയുടെ മരണ ശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നതാണെന്ന് ചിത്ര ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുഞ്ഞിനെ ദത്തെടുക്കാൻ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം. പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങൾ എല്ലാം നടത്തണം. അതുവരെ തങ്ങൾ ജീവിച്ചിരിക്കുമോ എന്ന കാര്യം അറിയില്ലെന്നും അതിനാലാണ് ദത്തെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതെന്നും ചിത്ര പറഞ്ഞിരുന്നു. ഇപ്പോൾ നന്ദനയെ മാത്രം മനസിൽ വെച്ച് ജീവിക്കുകയാണെന്നും ചിത്ര പറഞ്ഞു.

മകളെ ഓർത്തുകൊണ്ടാണ് ഓരോ ദിവസവും താനും ഭർത്താവും എഴുന്നേൽക്കുന്നത്. നന്ദനയുടെ മരണം ജീവിതത്തിന് തന്ന ആഘാതം വലുതാണ്. ഇനി ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതെല്ലാം തനിക്ക് താങ്ങാൻ കഴിയുമെന്നും മകളുടെ മരണത്തേക്കാൾ വലിയ ആഘാതമൊന്നും തനിക്ക് ഇനി വരാനില്ലെന്നും ചിത്ര പറഞ്ഞിരുന്നു.

എന്നും നിറചിരിയോടെ മാത്രമെ സംഗീതാസ്വാദകർ ചിത്രയെ കണ്ടിട്ടുള്ളൂ. തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദി, ബെംഗാളി, അസമീസ് ഭാഷകളിലുമായി ഇരുപത്തയ്യായിരത്തിലധികം സിനിമാഗാനങ്ങൾ ആരാധകരുടെ സ്വന്തം ചിത്രാമ്മ പാടിയിട്ടുണ്ട്. ഇതിന് പുറമേ ഏഴായിരത്തിലധികം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ആറ് തവണ ലഭിച്ച ചിത്രക്ക് വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2005ൽ ആണ് ചിത്രയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഈ വർഷം പത്മഭൂഷൺ പുരസ്‌കാരം നൽകിയും രാജ്യം ചിത്രയെ ആദരിച്ചിരുന്നു.

Vijayasree Vijayasree :