കൊൽക്കത്തയിൽ ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടർ കൊ ല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിരവധി പേരാണ് സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക കെ എസ് ചിത്ര.
കൊൽക്കത്തയിലെ ആർ ജി കാർ ഹോസ്പിറ്റലിനുള്ളിൽ ഒരു വനിതാ ഡോക്ടറെ ആക്രമിച്ച് കൊ ലപ്പെടുത്തിയ സംഭവവും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും സംബന്ധിച്ച വാർത്തകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം മറയ്ക്കണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന നിർഭയ സംഭവത്തേക്കാൾ ഭീ കരമാണ് ഈ ഭീ കരമായ കു റ്റകൃത്യം.
കേസിനെ കുറിച്ചുള്ള അന്വേണങ്ങൾ നേരിട്ട് നിരീക്ഷിക്കാനും ഈ ക്രൂ രകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഞാൻ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് വിനീതമായി അഭ്യർത്ഥിക്കുകയാണ്. പരേതനായ ആത്മാവിന് വേണ്ടി ഞാൻ തല കുനിച്ച് പ്രാർത്ഥിക്കുന്നു എന്നാണ് ചിത്ര കുറിച്ചത്.
അതേസമയം, വനിതാ ഡോക്ടറെ ബ ലാത്സംഗം ചെയ്തു കൊ ലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിന്റെ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. ഓഗസ്റ്റ് 9നാണ് പിജി വിദ്യാർഥിനി കൊ ല്ലപ്പെട്ടത്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ സഞ്ജയ് റോയ് എന്നയാൾ പൊലീസ് പിടിയിലായിരുന്നു.