കമന്റുകളിൽ ആളുകൾക്ക് എത്രത്തോളം തറയാവാൻ പറ്റും, എത്ര മോശമാവാൻ പറ്റുമെന്നെല്ലാം ഞങ്ങൾ കണ്ടു. ഇതിൽ കൂടുതൽ ഇനി പോവാനില്ല; ക്രിസ് വേണു​ഗോപാലും ദിവ്യയും

നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിനു സാക്ഷിയായിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡയിയിൽ വൈറലായിരുന്നു. ശേഷം ഇരുവർക്കും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. നിരവധി വ്യാജ വാർത്തകളും വന്നിരുന്നു.

ദിവ്യയെ വിമർശിച്ചു കൊണ്ടായിരുന്നു കൂടുതൽ കമന്റുകളും വന്നത്. പണത്തിന് വേണ്ടി സ്വന്തം അച്ഛന്റെ പ്രായമുള്ള ആളെ വിവാഹം ചെയ്‌തു എന്നായിരുന്നു ആരോപണം. കൂടാതെ ഇരുവരുടെയും വിവാഹ ജീവിതം അധികനാൾ നീണ്ടുനിൽക്കില്ലെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു.ഇതിനൊക്കെയും തക്കതായ മറുപടി തന്നെയാണ് ഇരുവരും നൽകിയത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം തങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ഇരുവർക്കും ഇടയിലെ സ്നേഹ ബന്ധത്തെ കുറിച്ചും വിമർശകരുടെ മോശം കമന്റുകളെ കുറിച്ചുമൊക്കെ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

നാല് മാസത്തിന് ശേഷം അന്നത്തേതിനേക്കാളും ഹാപ്പിയാണെന്നാണ് ദിവ്യ പറയുന്നത്. അന്ന് ഇന്റർവ്യൂ വരുന്ന സമയത്ത് എന്തൊക്കെയാണ് വരാൻ പോവുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. കല്യാണം നടന്ന് കൊണ്ടിരിക്കുന്ന സമയത്ത് തന്നെ പൂജാരിക്ക് യുഎസിൽ നിന്നും സിംഗപ്പൂരിൽ നിന്നും ഒക്കെ കോൾ വന്നിരുന്നു. അപ്പോഴാണ് ഞങ്ങൾ എയറിലായി എന്ന് മനസിലാക്കിയത് എന്നും ക്രിസ് പറയുന്നു. ദേവദാസി കല്യാണം എന്നൊക്കെ ചില സോഷ്യൽ മീഡിയാസിൽ കണ്ടു. പക്ഷേ ഞങ്ങളെ സ്നേഹിക്കുന്നവർ എഴുതുന്നത് കാണുമ്പോൾ ഞങ്ങൾക്കുള്ള അംഗീകാരം നാല് മാസം കൊണ്ട് ജനങ്ങളിൽ കിട്ടിയെന്ന് മനസിലാക്കിയപ്പോൾ സന്തോഷം. യൂട്യൂബേഴ്‌സ് തന്നെ ഇവരുടെ ഡിവോഴ്‌സ് കഴിഞ്ഞുവെന്നൊക്കെ തോന്നിവാസം എഴുതിവിട്ടത് കണ്ടിരുന്നു എന്നും ക്രിസ് വേണുഗോപാൽ പറഞ്ഞു.

ഈ നാല് മാസം കൊണ്ട് എന്താണ് സോഷ്യൽ മീഡിയ എത്രത്തോളം അവർക്ക് കള്ളങ്ങൾ എഴുതി വിടാൻ കഴിയുമെന്നൊക്കെ മനസിലാക്കി. കമന്റുകളിൽ ആളുകൾക്ക് എത്രത്തോളം തറയാവാൻ പറ്റും, എത്ര മോശമാവാൻ പറ്റുമെന്നെല്ലാം ഞങ്ങൾ കണ്ടു. ഇതിൽ കൂടുതൽ ഇനി പോവാനില്ല. കൂടുതലും പറയുന്ന ഭാഷ എവിടെ നിന്നാണെന്ന് എനിക്കറിയാം. കൂടുതലും ഫേക്ക് ഐഡികളിൽ നിന്നാണ് ഇത്തരം കമന്റുകൾ കാണാറുള്ളത്. എല്ലാവർക്കും ഒരു ലവ് ലാങ്ക്വേജ് ഉണ്ടാവും. ഈ കമന്റ് ചെയ്യുന്ന ആളുകൾക്ക് അതെന്താണെന്ന് പോലും അറിയില്ല, ആകെ അറിയുന്നത് തെറി ലാങ്ക്വേജ് മാത്രമാണ്.

ഇപ്പോഴും കോഴിയുടെ കണ്ണ് കുറുക്കന്റെ കൂട്ടിൽ ആണെന്നാണ് ചിലർ പറയുന്നത്. അവൾ എന്റെ ഭാര്യയാണ്, ഞാൻ അവളുടെ ഭർത്താവും അല്ലാതെ കോഴിയും കുറുക്കനും ഒന്നുമല്ല. ഞാൻ എന്റെ ഭാര്യയെയാണ് നോക്കുന്നത്, ഈ പറയുന്നവർ അവരുടെ ഭാര്യമാരെ എങ്ങനെയാണാവോ നോക്കുന്നത്, പാവം. എനിക്ക് കിട്ടിയ ഏറ്റവും വലിയൊരു ഭാഗ്യം എന്താണെന്ന് വച്ചാൽ ദിവ്യ എന്റെ അമ്മയെ പോലെ തന്നെയാണ്. എന്റെ അമ്മ എങ്ങനെയാണോ അതുപോലെ തന്നെ. ശരിക്കും എനിക്കിപ്പോൾ രണ്ട് അമ്മമാർ ഉണ്ടെന്ന് പറയാം. ഞാൻ വലിയ പുണ്യം ചെയ്തൊരാളാണ്. അമ്മയെ ഇത്രകാലം ഞാൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നോക്കി നടന്നിട്ടില്ല, അതുപോലെയാണ് ദിവ്യയും എന്നും ക്രിസ് വേണുഗോപാൽ കൂട്ടിച്ചേർത്തു.

മോശം കമന്റുകൾക്കെതിരെ കേസ് കൊടുക്കുന്നതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്, പോലീസിൽ പരാതി നൽകും അതുകൂടാതെ കേസ് കൊടുക്കും. എന്തും എഴുതാം എന്ന തോന്ന്യവാസം പ്രോത്സാഹിപ്പിക്കുന്നത് പോലെയാകും മിണ്ടാതിരുന്നാൽ, ആരെങ്കിലും പ്രതിരിക്കണം, ഞങ്ങൾ എന്തായാലും പ്രതികരിക്കുമെന്നാണ് ക്രിസ് പറയുന്നത്. ഞങ്ങളുടെ ജീവിതം എങ്ങനെ പോകുന്നുവെന്ന് ചോദിച്ചാൽ അത് യൂട്യൂബർമാർക്കല്ലേ അറിയൂ, ഞങ്ങൾ എന്താണ് ചെയ്യുന്നത്, നാളെ എന്താണ് ചെയ്യേണ്ടത് എന്ന് പറയുന്നത് നിങ്ങളൊക്കെയാണ്. അത് എന്ത് ധൈര്യത്തിലാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല, ആരാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല, പക്ഷേ കൊള്ളാം, അത്തരം ചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, എന്നും ക്രിസ് പറഞ്ഞു.

ഞങ്ങൾ ഹാപ്പിയാണ്, അത് കണ്ടിട്ട് ചൊറിയുള്ള ആളുകൾ പലതും എഴുതുന്നു, ഞങ്ങളെ അത് ബാധിക്കുന്നില്ല, ഈ പറഞ്ഞ ആൾക്കാർ ആ പറഞ്ഞ ഓരോ വാക്കിനും അവർ അത് എന്തിന് പറഞ്ഞു എന്ന് ആലോചിക്കുന്ന തരത്തിൽ ഞങ്ങൾ ആക്ഷന് പിറകേ പോകും. കാരണം പറയുമ്പോൾ സൂക്ഷിച്ച് പറയണം, അദ്ദേഹം പറയുന്നു. നിയമം അറിയാത്താളുടെ അടുത്ത് കളിച്ചിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു, ഇത് ഞാൻ നിയമം പഠിച്ച് പ്രാക്ടീസ് ചെയ്യുന്ന ആളാണ്.

എന്റെയടുത്ത് കളിക്കുമ്പോൾ സൂക്ഷിച്ച് കളിക്കണമായിരുന്നു. ഇനിയിപ്പോൾ കളിച്ചുകഴിഞ്ഞു, എന്ത് ചെയ്യാൻ പറ്റും. ഞങ്ങൾ ഞങ്ങളുടെ കളി തുടങ്ങിക്കഴിഞ്ഞു. നിങ്ങൾക്ക് ഉടൻ തന്നെ ന്യൂസ് ഉണ്ടാകും, ന്യൂസ് കേൾക്കാൻ എത്ര പേരുണ്ടാകും എന്ന് എനിക്കറിയില്ല, ആർക്കൊക്കെ വരിക എന്ന് ഞങ്ങൾക്കറിയില്ല, ക്രിസ് പറഞ്ഞു. എനിക്ക് ആരൊക്കയോ മെസേജ് അയച്ചു നിങ്ങൾ പിരിഞ്ഞോ എന്താണ് സത്യവാസ്ഥ എന്ന് ചോദിച്ച്. ഞാൻ ചോദിച്ചു ആ ന്യൂസ് ഒന്ന് പോസ്റ്റ് ചെയ്യാൻ പറ്റുമോ, ഞാൻ ആ ന്യൂസ് കണ്ടിട്ടില്ല എന്നും ദിവ്യ പറഞ്ഞു.

ഞങ്ങൾ നോർമൽ ആയി ഒരു വിവാഹം നടത്തുന്നു അത്രമാത്രം ആണ് നമ്മൾ കരുതിയത് പക്ഷെ അത് വലിയ ചർച്ചകളിലേയ്ക്ക് ആണ് എത്തിയത്. വിവാഹം കഴിഞ്ഞ ആദ്യ ദിവസം ഉറങ്ങിയിട്ടില്ല, കാരണം മോശം കമന്റുകൾ അത്രയേറെ വേദനിപ്പിച്ചുവെന്നും ദിവ്യ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. ചെറിയ തെറ്റ് വലിയ തെറ്റ് എന്നില്ല, തെറ്റ് തെറ്റാണ്. ട്രോളുകൾ നമ്മൾ ആസ്വദിക്കാറുണ്ട്. ഞാൻ പല അഭിമുഖങ്ങളിലും പറയാറുണ്ട്. ഇത്തരം കമന്റുകൾ ഇടുന്ന ആളുകളുടെ വീട്ടിലെ പെങ്ങന്മാരോ അച്ഛനോ അമ്മയോ സഹോദരങ്ങളോ ഇവരുടെ മുഖം കണ്ടാൽ എന്താകും തോന്നുക എന്നാണ് തോന്നുക എന്നാണ് ക്രിസ് ചോദിക്കുന്നത്.

പ്രായത്തെകുറിച്ചുള്ള കമന്റുകൾ വേദനിപ്പിച്ചില്ല. ഞാൻ ആണ് അദ്ദേഹത്തോട് ഒപ്പം ജീവിക്കേണ്ടത്. പക്ഷെ പ്രായത്തെകുറിച്ചു പറഞ്ഞ രീതിയാണ് വേദനിപ്പിച്ചതെന്നാണ് ദിവ്യ പറയുന്നു. ലീഗലി മൂവ് ചെയ്തുകൂടെ എന്ന് പലരും നമ്മളോട് ചോദിച്ചു, പക്ഷേ ഞാൻ എന്തിനു എന്റെ വിലപ്പെട്ട സമയം ഇത്തരക്കാർക്ക് വേണ്ടി കളയണം. ഇത്തരക്കാർ ഇത് തന്നെ തുടരും. അത് നിർത്തില്ല. കാരണം അത് രോഗം ആണ്. കൊളമ്പ് രോഗം പോലെ മനുഷ്യരിൽ പടരുന്ന ഒരു രോഗമാണ് കമന്റ് രോഗം അത് വൈകാതെ മാറിക്കോളുമെന്നും ക്രിസ് പറഞ്ഞിരുന്നു.

മുമ്പൊരു അഭിമുഖത്തിൽ ആദ്യ ഭാര്യയെ കുറിച്ച് ക്രിസ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ഞങ്ങൾ ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കുന്ന സമയത്ത് എന്റെ ഒറ്റയ്ക്കുള്ള പ്രൊഫൈൽ ഫോട്ടോ ഇടാൻ പാടില്ലെന്നായിരുന്നു റൂൾ. രണ്ടുപേർക്കും ഒരേ ഡിപി മാത്രമെ ഉണ്ടാകാൻ പാടുള്ളുവെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു. ഫേസ്ബുക്കിൽ ഒരു ഫ്രണ്ടിനെ ആഡ് ചെയ്യാൻ പോലും എനിക്ക് ഫ്രീഡമില്ലായിരുന്നു. ടോക്സിക്കെന്ന് പറയാൻ പറ്റില്ല. അതിനേക്കാൾ കൂടുതലായിരുന്നു. ഈ ഫോട്ടോ മാത്രമെ ഇടാൻ പാടുള്ളു, എന്തിനാണ് ഇങ്ങനെ പോസ്റ്റ് എഴുതിയത്?, ഇത് ഇങ്ങനെ എഴുതാൻ പാടില്ല… എന്നൊക്കെ പറയുകയും ചോദിക്കുകയും ചെയ്യുമ്പോൾ റൈറ്ററായ ഞാൻ തോറ്റുപോകും.പേഴ്സൺ എന്ന രീതിയിലും ആർട്ടിസ്റ്റ് എന്ന രീതിയിലും തോറ്റുപോകും.

2019ലാണ് ഡിവോഴ്സ് പ്രൊസീഡിങ്സ് തുടങ്ങിയത്. സിംപതി എന്ന രീതിയിൽ ആളുകൾ ഇത് കാണുമ്പോൾ…. ആണ് പെണ്ണിനെ തല്ലിയാലും പെണ്ണ് ആണിനെ തല്ലിയാലും ആണിന്റെ ഭാഗത്താണ് തെറ്റെന്ന് പറയുന്ന ഈ സമൂഹത്തോട് മാത്രമെ എനിക്ക് ചോദിക്കാനുള്ളു. ഞാൻ ജീവിച്ച ജീവിതം ഞാനാണ് ജീവിച്ചിട്ടുള്ളത്. ഞാൻ‌ ആറടി മൂന്ന് ഇഞ്ച് പൊക്കം എന്റെ എക്സ് വൈഫ് അഞ്ച് അടി മൂന്ന് ഇഞ്ച് പൊക്കം… ഒരു അടിയുടെ വ്യത്യാസമാണ് ഞങ്ങൾ തമ്മിലുള്ളത്. ആ അടി എനിക്കാണ് കൊണ്ടത്. തമാശയല്ല… കാര്യമായി പറഞ്ഞതാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. രണ്ട് വർഷം മുമ്പ് വിവാഹമോചിതയായ വ്യക്തിയോട് ഞാൻ എന്ത് പറയാനാണ്. ഇക്കാര്യങ്ങളെല്ലാം ദിവ്യയോട് ഞാൻ പറഞ്ഞിട്ടുണ്ടെന്നാണ് ക്രിസ് പറഞ്ഞത്.

എന്റെ പേഴ്സണൽ ലൈഫിലുണ്ടായ നഷ്ടവും പിന്നീടുണ്ടായ ലോൺലിനസുമെല്ലാം എന്റെ അനിയത്തി കുട്ടി കാണുന്നുണ്ടായിരുന്നു. ഡിവോഴ്സിന്റെ സമയത്ത് എന്താണ് ഇനി ലൈഫിലേക്ക് വരാനുള്ളതെന്ന് ആലോചിച്ചപ്പോൾ പോലും ഒന്നുമില്ലാത്ത സ്ഥിതിയായിരുന്നു. എന്തിന് ഞാൻ വീട്ടിലേക്ക് തിരിച്ചുവരണമെന്ന് അമ്മയോട് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. 2018ലാണ് മെന്റൽ ഹെൽത്ത് പ്രൊഫഷനിലേക്ക് ഞാൻ വന്നത്.

ആ സമയത്തെല്ലാം ഒരു കാരണമില്ലാതെ ജീവിതം ഞാൻ മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഒരു കാരണമുണ്ടായി. പക്ഷെ ആ കാരണം എനിക്ക് 2021 ഒക്ടോബർ ഏഴിന് നഷ്ടപ്പെട്ടു. അവിടെയും എന്താണ് സംഭവിച്ചത് എന്നൊക്കെ ദിവ്യയ്ക്ക് അറിയാം. പിന്നെ ആർക്കും ആരെയും പൂർണമായും മനസിലാക്കാൻ പറ്റില്ല. മനസിലാക്കാം ശ്രമിക്കാം… കൂടെയുണ്ടാകും എന്ന് പറഞ്ഞതിന് ദിവ്യയോട് ഞാൻ നന്ദി പറയുന്നു എന്നുമാണ് ക്രിസ് പറഞ്ഞിരുന്നത്.

Vijayasree Vijayasree :