4 മക്കളില്‍ രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം കഴിഞ്ഞപ്പോള്‍ മനസ്സിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകള്‍- കൃഷ്ണ കുമാർ

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം കെങ്കേമമായി നടന്നിട്ട് കുറച്ച് ദിവസങ്ങളാവുന്നു. വലിയ ആർഭാടങ്ങൾ പലതും ഒഴിവാക്കിയാണ് വിവാഹം നടത്തിയത്. തിരുവനന്തപുരത്ത് ഒരു നക്ഷത്ര ഹോട്ടലിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ അശ്വിൻ ഗണേഷ് ദിയ കൃഷ്ണയെ താലി ചാർത്തിയത്. ഇപ്പോഴിതാ തന്റെ മക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് കൃഷ്ണ കുമാറിപ്പോള്‍. രണ്ടാമത്തെ മകള്‍ ദിയയുടെ വിവാഹമായിരുന്നു ഇന്നലെ. ഇതിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം വിവാഹത്തെ കുറിച്ചും നടന്‍ സൂചിപ്പിച്ചിരിക്കുകയാണ്.

ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതാണ്… നടന്നതും, നടക്കുന്നതും, നടക്കാന്‍ പോകുന്നതും. പെണ്മക്കളെ ശാക്തീകരിക്കാന്‍, അവര്‍ക്കു സ്വാതന്ത്യം നല്‍കാന്‍, നമുക്ക് ശരിയെന്ന തോന്നിയ കാര്യങ്ങള്‍ അവരിലേക്ക് പകര്‍ന്ന് നല്‍കാന്‍ കുടുംബ ജീവിതത്തിന്റെ ആരംഭകാലത്തു തന്നെ മനസ്സില്‍ തോന്നി. നമ്മള്‍ പറഞ്ഞു കൊടുത്തത് കുറച്ചൊക്കെ അവര്‍ മനസ്സിലാക്കി. ബാക്കി അവര്‍, അവരുടെ ജീവിത അനുഭവത്തില്‍ നിന്നും നേടിയെടുത്തു. അവര്‍ അവരുടെ ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുത്തു. കഠിനധ്വാനത്തിനൊപ്പം അവരുടെ ജോലി ആസ്വദിച്ചു ചെയ്തു, ചെയ്തു കൊണ്ടിരിക്കുന്നു. ദൈവാനുഗ്രഹം കൂടി വന്നപ്പോള്‍ അവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്‍പ്പും പ്രകൃതി ഒരുക്കി കൊടുത്തു.

4 മക്കളില്‍ രണ്ടാമത്തെ മകളായ ദിയയുടെ (Ozy) വിവാഹം കഴിഞ്ഞപ്പോള്‍ മനസ്സിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകള്‍ കടന്നു പോയി. കുടുംബത്തിലെ എല്ലാവരോടുമൊപ്പം ഈ മംഗള കര്‍മങ്ങള്‍ കാണുവാനും പങ്കെടുക്കുവാനുമുള്ള ആയുസ്സും ആരോഗ്യവും തന്ന ആ അദൃശ്യ ശക്തിക്കു നന്ദി പറയാന്‍ മാത്രമാണ് ഇപ്പോള്‍ മനസ്സില്‍ തോന്നുന്നത്… ഒപ്പം ഞങ്ങളുടെ കുടുംബത്തെ ഇഷ്ടപെടുന്ന എല്ലാ സഹോദരങ്ങള്‍ക്കും, ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി നന്ദി…’ എന്നും പറഞ്ഞാണ് കൃഷ്ണ കുമാര്‍ കുറിപ്പ് അവസാനിപ്പിച്ചത്.

Merlin Antony :