മലയാളികള്‍ക്ക് സുപരിചിതനാണ് കൃഷ്ണകുമാര്‍. അഭിനയ്തിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കേരളീയം പരിപാടിയെ കുറിച്ച് വിമര്‍ശിക്കുന്ന കൃഷ്ണകുമാറിന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. നവകേരളം പരിപാടിയുടെ ഭാഗമായി എടുത്ത ബസ്സുമായി ബന്ധപ്പെട്ടതായിരുന്നു കൃഷ്ണകുമാറിന്റെ പുതിയ പോസ്റ്റ്.
കേരളമെങ്ങും ബസ്സ് വലിയ ചര്ച്ചാവിഷയമായിരിക്കവെയാണ് താരത്തിന്റെ പ്രതികരണം. ബസ്സില്‍ സാധാരണ പോക്കടിക്കാര് ഉണ്ടാവാറുണ്ട്, എന്നാല്‍ പോക്കറ്റടിക്കാര്‍ മാത്രമുള്ള ബസ്സിനെ ആദ്യമായിട്ടാണ് കാണുന്നതെന്നായിരുന്നു കൃഷ്ണ കുമാര്‍ കുറിച്ചത്.
സത്യങ്ങള്‍ നമ്മെ ചിന്തിപ്പിക്കാറുണ്ട്. ചിലപ്പോള്‍ ചിരിപ്പിക്കുകയും ചെയ്യുമെന്നും കൃഷ്ണകുമാറിന്റെ പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് ശ്രദ്ധനേടിയതോടെ നിരവധി പേരാണ് കൃഷ്ണകുമാറിനെ വിമര്‍ശിച്ച് കൊണ്ട് കമന്റ് ചെയ്തത്. പച്ചച്ചാണകത്തില്‍ പുഴുക്കളുണ്ടാവും എന്നാല്‍ ഉണങ്ങിയതില്‍ അതുണ്ടാവാറില്ല എന്നായിരുന്നു ഒരാളുടെ കമന്റ്.