തിരക്കുകള്‍ക്കിടയില്‍ കാണാനും സംസാരിക്കാനും അനുഗ്രഹങ്ങള്‍ നല്‍കാനും അമ്മ മനസ്സ് കാണിച്ചത് തന്റെ ഭാഗ്യവും സുകൃതവും; പോസ്റ്റുമായി കൃഷ്ണ കുമാര്‍

നടനായും ബിജെപി നേതാവായും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇത്തരത്തില്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ആള്‍ദൈവം അമൃതാനന്ദമയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

നമസ്‌കാരം സഹോദരങ്ങളെ,

ഇന്നു അമൃതപുരിയില്‍ ചെന്നു അമ്മയെ കണ്ടു, തൊഴുതു, സംസാരിച്ചു, മനസ്സുനിറഞ്ഞു തിരിച്ചു മടങ്ങുമ്പോള്‍, കാറിലിരുന്നാണ് ഈ പോസ്റ്റിടുന്നത്. കഴിഞ്ഞ പതിമ്മൂന്നാം തീയതി ആയിരുന്നു അമ്മയുടെ പിറന്നാള്‍. അമ്മയുടെ അമ്മ, (ദമയന്തി അമ്മ) ഈയിടെ അന്തരിച്ചതിനാല്‍ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല.

എന്നാല്‍ തിരക്കുകള്‍ക്കിടയിലും, കാണാനും സംസാരിക്കാനും അനുഗ്രഹങ്ങള്‍ നല്‍കാനും അമ്മ മനസ്സ് കാണിച്ചത്, എന്റെ ഭാഗ്യവും സുകൃതവുമായി കരുതുന്നു. എന്നത്തേയും പോലെ അമ്മ ഇന്നും ധാരാളം സംസാരിച്ചു. ഫരീദാബാദില്‍ തുടങ്ങിയ പുതിയ ആശുപത്രിയെപ്പറ്റിയും, അതിനു ലഭിക്കുന്ന ആഗോള പ്രശസ്തിയെപ്പറ്റിയും സൂചിപ്പിച്ചപ്പോള്‍ പതിവുപോലെ വിനയാന്വിതയായി.

ഇനിയും തുടങ്ങാന്‍പോകുന്ന പുതിയ സംരംഭങ്ങളെപ്പറ്റി ആവേശപൂര്‍വ്വം സംസാരിച്ചു. കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ അമ്മയുടെ കൂടെ ഇന്ന് വളരെ ആധികം സമയം ചിലവഴിക്കാനായി. ഈ ദൈവസന്നിധിയില്‍ വീണ്ടും വീണ്ടും വരാനും, അമ്മയൊടോപ്പം ജീവകാരൂണ്യപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനും നമുക്കെല്ലാം അവസരമുണ്ടാകട്ടെ പ്രാത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു..സര്‍വേശ്വരനു നന്ദി.

അതേസമയം, കൃഷ്ണകുമാറിന്റെ പോസ്റ്റിനു താഴെ നിരവധി കമന്റ് ആണ് വന്നു കൊണ്ടിരിക്കുന്നത്. താങ്കള്‍ക്കും, കുടുംബത്തിനും എന്നും നന്മകള്‍ ഉണ്ടായിരിക്കട്ടെ. താങ്കളെ നേരില്‍ ഒന്ന് കാണാന്‍ വല്ലാത്ത ആഗ്രഹമുണ്ട്.ജന്മസുകൃതം’ മഹാഭാഗ്യം’ ‘ഒരിക്കല്‍ അമ്മയുടെ തലോടിക്കൊണ്ടുള്ള പൊന്നുമോനേ എന്ന വിളി കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.

ഇനി ഒരിക്കല്‍ കൂടി എന്നാണാവോ സാധിക്കുക,അമ്മയുടെ മുന്നില്‍ ചെല്ലുമ്പോള്‍ മനസിന് ഒരു സന്തോഷം ആണ് പലരും പലതും പറഞ്ഞോട്ടെ നമ്മകള്‍ കാണാതെ പോകരുത്, താങ്കളുടെ നല്ല പ്രവര്‍ത്തനങ്ങള്‍ നാളെ ബിജെപിക്ക് തിരുവനന്തപുരത്ത് അസംബ്ലിയിലേക്ക് ലോക്‌സഭയിലേക്കു ഒരു ജനപ്രതിനിധിയെ സമ്മാനിക്കട്ടെ എന്നാണ് പലരും കമന്റ് ഇടുന്നത്.

Vijayasree Vijayasree :