ദിയയ്ക്ക് പിന്നാലെ കൃഷ്ണകുമാറിന്റെ വീട്ടിൽ വീണ്ടും കല്ല്യാണമേളം; അഹാനയ്ക്ക് നാക്ക് പിഴച്ചു; വരന്റെ പേര് പുറത്തുവിട്ട് താരം; നടിയുടെ വിവാഹം ഉടൻ

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. കഴിഞ്ഞ ഒരാഴ്ചയോളമായി ദിയയുടെ വിവാഹ വിശേഷങ്ങളായിരുന്നു വാർത്തയിൽ സ്ഥാനം പിടിച്ചത്. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്.

ദിയയുടെ കല്യാണത്തിന് പിന്നാലെ ഇഷാനി തന്റെ ഇൻസ്റ്റഗ്രാം ഡിപി മാറ്റിയരുന്നു. എന്നാൽ 2 വർഷത്തിന് ശേഷമാണ് ഇഷാനി ഡി പി മാറ്റിയതെന്നതാണ് പ്രത്യേകത. ഇതിനു പിന്നാലെ ഇപ്പോൾ ഇഷാനി മറ്റൊരു മാറ്റം കൂടി വരുത്തി.

ഇഷാനിയുടെ നീളമുള്ള മുടി മുറിച്ച വീഡിയോ ഇപ്പോൾ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. അഹാനയും ഇഷാനിയും ആണ് മുടി വെട്ടിയത്.

തുടർന്ന് മുടി വെട്ടി വന്ന ശേഷം സിന്ധു കൃഷ്ണയോട് കൊള്ളാമല്ലേ എന്ന് ചോദിച്ചപ്പോൾ എനിക്ക് ഇഷ്ടമായില്ല എന്നാണ് സിന്ധു പറയുന്നു. ഈ ചർച്ചയ്ക്കിടെ അഹാന പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ വർത്തയാകുന്നത്.

സിന്ധു കൃഷ്ണ കുറച്ച് കൂടി താഴേക്ക് മുടി വേണമായിരുന്നു എന്ന് പറയുമ്പോൾ ഞാനും അർജുനും അത് പറഞ്ഞതാണ് എന്നായിരുന്നു അഹാന പറയുന്നത്. ഇതോടെ ഇക്കാര്യം ആരാധകർ കമന്റായി പറയാൻ തുടങ്ങി. ഇതോടെ അർജുൻ ഇഷാനിയുടെ ബോയ്ഫ്രണ്ടാണെന്ന് മനസ്സിലായി എന്നാണ് ഇവരുടെ ആരാധകർ ഒന്നടങ്കം പറയുന്നത്.

മാത്രവുമല്ല അർജനെക്കുറിച്ച് മുൻപ് സിന്ധു കൃഷ്ണ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇഷാനിയുടെ സുഹൃത്ത് എന്ന നിലയിലാണ് പറഞ്ഞത്. പക്ഷേ അപ്പോഴും ഇഷാനിയും അർജുനും പ്രണയത്തിലാണ് എന്നാണ് ചിലർ പറയുന്നത്.

ദിയയുടെ വിവാഹവും പ്രണയ വിവാഹമായിരുന്നു. മാത്രമല്ല നിലവിൽ ദിയയുടെ വിവാഹം കഴിഞ്ഞ നിലയ്ക്ക് ഇഷാനിയുടെ വിവാഹവും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Vismaya Venkitesh :