വലിയ ആഡംബരം ഇല്ലാതെ ചെറിയൊരു വിവാഹമായിരിക്കും ദിയയുടേത്, മകൾ തന്നെയാണ് വിവാഹ​ ചെലവുകൾ വഹിക്കുന്നത്, മറ്റ് മക്കളോടും ദിയയുടെ അതേ പാത പിന്തുടരാനാണ് പറഞ്ഞിരിക്കുന്നത്; കൃഷ്ണകുമാർ

സോഷ്യൽ മീഡയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് താരം. പെണ്ണ് കാണലിന് പിന്നാലെ വിവാഹ നിശ്ചയം ആയി ഇല്ലെന്നും ഇനി വിവാമായിരിക്കും നടക്കുകയെന്നുമാണ് ദിയ പറഞ്ഞിരുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന അശ്വിൻ ഗണേഷും ദിയയും സെപ്തംബറിൽ ആണ് വിവാഹിതരാകുന്നത്.

വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും ദിയ സോഷ്യൽ മീഡിയയിലെ പങ്കുവെക്കാറുമുണ്ട്. വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതിന്റേയും അശ്വിനും കുടുംബവും തന്റെ വീട്ടിലേയ്ക്ക് എത്തിയതെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിൻരെ തിരക്കുകളിലാണ് കുടുംബം. വിവാഹ ഒരുക്കങ്ങളുടെ വിശേഷങ്ങൾ വരെ സ്വന്തം യുട്യൂബ് ചാനിലൂടെ വ്ലോ​ഗായി ദിയ പങ്കിടാറുണ്ട്.

ഇപ്പോഴിതാ സിന്ധു കൃഷ്ണ പങ്കിട്ട ഒരു വ്ലോ​ഗിൽ ദിയയുടെ വിവാഹത്തെ കുറിച്ച് ആദ്യമായി സംസാരിച്ചിരിക്കുകയാണ് കൃഷ്ണകുമാർ. വലിയ ആഡംബരം ഇല്ലാതെ ചെറിയൊരു വിവാഹമായിരിക്കും ദിയയുടേത് എന്നാണ് കൃഷ്ണകുമാർ പറയുന്നത്. നമ്മുടെ വീഡിയോസൊക്കെ വരുമ്പോൾ ആളുകൾ ചോദിക്കാറുണ്ട് കൃഷ്ണകുമാറെ മോളുടെ വിവാഹമായോയെന്ന്. ഞാൻ പറഞ്ഞു… ഞാനും അറിഞ്ഞില്ല.

കുറേ കഴി‍ഞ്ഞ് എല്ലാവരും പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞതെന്ന്. ഞാൻ അങ്ങനെ യുട്യൂബ് അധികം കാണാത്തതുകൊണ്ട് കണ്ടില്ല. പിന്നെ സെപ്തംബറിലാണ് കല്യാണമെന്ന് പറഞ്ഞപ്പോൾ ടോം വടക്കൻ ചേട്ടൻ എന്നോട് ചോദിച്ചു… കല്യാണം എങ്ങനെയാണ് നടത്തുന്നതെന്ന്. അപ്പോൾ ഞാൻ പറഞ്ഞു… കല്യാണം വളരെ ചെറിയ തോതിലാണ്. കാരണം മോള് ഓസി തന്നെ പറഞ്ഞു എനിക്ക് ചെറിയ കല്യാണം മതിയെന്ന്. അത് കേട്ടപ്പോൾ‌ ഞാനും വളരെ സന്തോഷത്തിലായി.

മാത്രമല്ല എന്റെ അടുത്ത് പ്രത്യേകം പറഞ്ഞു… അച്ഛനും അമ്മയും ചെലവാക്കേണ്ടതില്ല. ഞങ്ങൾ നടത്തിക്കോളാമെന്ന്. അത് കേട്ടപ്പോൾ എനിക്ക് അതിനേക്കാൾ വലിയ സന്തോഷമായി. ഞാൻ മറ്റ് മക്കളോടും ഇത് തന്നെയാണ് പറയുന്നത്. ഓസിയുടെ അതേ പാത പിന്തുടരാൻ. ഞാൻ ഇത് ടോം വടക്കൻ ചേട്ടനോട് സംസാരിച്ചപ്പോൾ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു… നിങ്ങളാണോ അതോ നിങ്ങളുടെ മകളാണോ അനു​ഗ്രഹിക്കപ്പെട്ടതെന്ന്.

കാരണം വിവാഹം തങ്ങൾ നടത്തിക്കോളാമെന്ന് പറഞ്ഞല്ലോ. ഇന്ന് പലയിടത്തും മാതാപിതാക്കൾക്ക് കല്യാണത്തിന് വലിയ രീതിയിൽ ചിലവാക്കാൻ പണമുണ്ടാകില്ല അല്ലെങ്കിൽ ആ​ഗ്രഹം കാണില്ല. പക്ഷെ മക്കളുടെ പ്രഷർ കാരണമാണ് വലിയ രീതിയിൽ വിവാഹം നടത്തുന്നത്. ഇങ്ങനെയൊക്കെ സമൂഹത്തിൽ നടക്കുമ്പോൾ കല്യാണം ചെറിയ തോതിൽ‌ മതിയെന്ന് മകൾ പറഞ്ഞെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവനാണെന്നാണ് അദ്ദേഹം പറഞ്ഞത്.

അപ്പോൾ ഞാൻ തിരുത്തി പറഞ്ഞു… ഞാനല്ല മോളാണ് അനു​ഗ്രഹിക്കപ്പെട്ടവളെന്ന്.‍ അതുപോലെ എന്റെ അച്ഛന്റേയും അമ്മയുടേയും കല്യാണവും ചെറിയ തോതിലാണ് നടന്നത്. അമ്പലത്തിന്റെ നടയിൽ മണ്ഡപം പോലും ഇല്ലാതെ ഷീറ്റ് വിരിച്ചാണ് വിവാഹം നടന്നത്. ചെറിയ തോതിൽ വിവാഹം നടത്തിയാൽ മതിയെന്ന തീരുമാനിച്ച ഓസിക്ക് നന്ദി എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദിയയുടെ കുടുംബം അശ്വിന്റെ വീട്ടിലെത്തി താംബൂലവും മുല്ലപ്പൂവും ക്ഷണക്കത്തുമെല്ലാം ഏറ്റ് വാങ്ങിയിരുന്നു. കൃഷ്ണകുമാർ ഇനിയുള്ള കുറച്ച് നാളുകൾ വിദേശത്തായിരിക്കും എന്നതുകൊണ്ടാണ് എല്ലാവരും അതിന് മുമ്പ് സമയം കണ്ടെത്തി അശ്വിന്റെ വീട്ടിലെത്തിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ഹൻസികയും സിന്ധുവിന്റെ മാതാപിതാക്കളുമെല്ലാം ചേർന്ന് പത്തോളം പേരാണ് അശ്വിന്റെ വീട്ടിലേയ്ക്ക് എത്തിയത്.

Vijayasree Vijayasree :