വരും ദിവസങ്ങളില്‍ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവര്‍ത്തിക്കണം, കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പര്‍ വണ്‍ ജില്ലയാക്കണം; കൃഷ്ണകുമാര്‍

എല്ലാ എന്‍ഡിഎ സ്ഥാനര്‍ത്ഥികള്‍ക്കും വിജയ പ്രതീക്ഷയുണ്ടെന്ന് കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ ജി കൃഷ്ണകുമാര്‍. വിജയ പ്രതീക്ഷയുണ്ടെന്നും കണക്കുകൂട്ടലുകളേക്കാള്‍ ജനങ്ങളുമായി ഇടപഴകാനാണ് ഇനിയുള്ള ദിവസങ്ങളില്‍ തയ്യാറാകുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എവിടെയൊക്കെ വികസനങ്ങള്‍ കൊണ്ടുവരാനാതും എന്നാണ് ഞാന്‍ ഇനി ചിന്തിക്കുന്നത്. വരും ദിവസങ്ങളില്‍ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവര്‍ത്തിക്കണം. എന്തൊക്കെ വികസനങ്ങള്‍ കൊല്ലത്ത് കൊണ്ടുവരാനാകും, മന്ത്രിമാരുടെ അടുത്ത് എന്തൊക്കെ അപേക്ഷകളുമായി പോകണം ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യും. ഫലം വരുന്നത് വരെ കൊല്ലത്തെ ജനങ്ങളോടൊപ്പം നില്‍ക്കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ 22 ദിവസവും ജനങ്ങള്‍ അങ്ങേയറ്റം സ്‌നേഹവും അംഗീകാരവും നല്‍കിയിരുന്നു. താഴേത്തട്ടിലെ പ്രവര്‍ത്തകരോടും മാദ്ധ്യമപ്രവര്‍ത്തകേരാടും നന്ദി പറയുന്നു. കൊല്ലത്ത് ഒരുപാട് വികസന പദ്ധതികള്‍ കൊണ്ടുവരും.

കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പര്‍ വണ്‍ ജില്ലയാക്കണം എന്നാണ് എന്റെ ആഗ്രഹം. ബഹുഭൂരിപക്ഷ വോട്ടും ഇരുപാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് വന്നതായാണ് അറിയാന്‍ സാധിക്കുന്നത്. പോളിംഗ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്.

കൊല്ലത്ത് നാം കണ്ടത് രണ്ട് കൂട്ടരുടെ ഭരണവിരുദ്ധ വികാരവും ഒരു പക്ഷത്തില്‍ നിന്ന് ഭരണത്തിന് അനുകൂലമായ വികാരവുമാണ്. പ്രതീക്ഷയറ്റ് നില്‍ക്കുന്ന ജനങ്ങള്‍ക്ക് നരേന്ദ്രമോദി കഴിഞ്ഞ പത്ത് വര്‍ഷം കൊടുത്തിരിക്കുന്നത് വികസനത്തിന്റെ പ്രതീക്ഷയാണ്. സിറ്റിംഗ് എംപി എന്നുള്ള നിലയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ഒരു വികസന പ്രവര്‍ത്തനവും കൊല്ലത്ത് കൊണ്ടുവന്നിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Vijayasree Vijayasree :