മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.
എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. എന്നിരുന്നാലും നടന്റെ വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അതേസമയം ദിലീപിനെ അനുകൂലിച്ചെത്തിയവർക്കും പലപ്പോഴും വിമർശനം ലഭിക്കാറുണ്ട്. അത്തരത്തിൽ ഐപ്പോഡിത നടി കൃഷ്ണ പ്രഭയ്ക്കും വിമർശനം ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ നിരവധി സംസ്കാരിക-സാമൂഹ്യ രംഗത്ത് നിന്നുള്ള പ്രമുഖർ രംഗത്ത് വന്നിരുന്നു. അതിൽ ഒരാളായിരുന്നു നടി കൃഷ്ണ പ്രഭ. ഇടത് സ്ഥാനാർത്ഥി എം സ്വരാജിന് വേണ്ടി നിലമ്പൂരില്‍ പ്രചരണത്തിന് എത്തിയ സാംസ്കാരിക നായകരെ പരിഹസിച്ചുകൊണ്ടായിരുന്നു കൃഷ്ണ പ്രഭയുടെ പ്രതികരണം. ”നാട്ടിൽ നടക്കുന്ന ഒരു വിഷയങ്ങളിലും വാ തുറക്കാത്ത സാംസ്കാരിക നായകർ ജീവനോട് ഉണ്ടെന്ന് അറിയിച്ചതിന് നന്ദിയുണ്ടേ” എന്നായിരുന്നു താരത്തിന്റെ പ്രതികരണം. നിലമ്പൂർ എന്ന ഹാഷ്ടാഗും ചേർത്തുകൊണ്ട് നടി ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാൽ ഇതോടെ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്ത് എത്തി.
അതേസമയം ഇടത് അനുകൂലികള്‍ വലിയ രീതിയിലുള്ള വിമർശനമാണ് കമന്റ്റ് ബോക്സിൽ നടത്തിയത്. മാത്രമല്ല ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് അടക്കം ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു അവരുടെ പ്രതികരണം നടത്തിയത്. ” സിനിമാ രംഗത്തെ എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായവും നിലപാടുo അറിയിക്കുന്ന മഹതി”. കൂട്ടത്തിലെസ്ത്രീകൾക്ക് എതിരെ സ്വന്തം ഇൻഡസ്ട്രിയൽ നിന്നും ഉണ്ടായ ദുരനുഭവത്തിന് എതിരെ വാ തുറക്കാതെ ഇപ്പോൾ വന്നു വാ തുറക്കുന്നതിന്റെ അർത്ഥമെന്ത്.ആദ്യം സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കൂ എന്നിട്ടു പോരെ ബാക്കി.’ എന്ന് ഒരാള്‍ കമന്റ് ചെയ്ത. ദിലീപ് സഹോദരനെപ്പോലെയാണെന്ന് അഭിപ്രായപ്പെട്ട നടിയുടെ മുന്‍ നിലപാട് മറ്റൊരാളും കൂട്ടിച്ചേർത്തു.
ഒടുവില്‍ മറുപടിയുമായി കൃഷ്ണ പ്രഭ എത്തി. ”കുറെ മുഖമില്ലാത്ത ഫേക്ക് ഐഡിയിൽ നിന്ന് കോപ്പി പേസ്റ്റായി വരുന്ന ഒരു കമന്റിനുള്ള മറുപടി പറഞ്ഞില്ലെങ്കിൽ ശരിയാവില്ല.. “സഹപ്രവർത്തക പീഡനത്തിന് ഇരയായപ്പോൾ ചേച്ചി വാ തുറന്നിരുന്നോ”! ഉത്തരം വാ തുറന്നിരുന്നു.. ഇന്നും അവൾക്ക് ഒപ്പം തന്നെയാണ്. എന്റെ വളരെ അടുത്ത സുഹൃത്തും കൂടിയാണ് അവൾ.. ഇനി സോഷ്യൽ മീഡിയയിൽ പിന്തുണ അറിയിച്ച് പോസ്റ്റ് ചെയ്തിരുന്നോ എന്നാണ് ചോദ്യമെങ്കിൽ.. സ്ക്രോൾ ചെയ്തു 2017-ലേക്ക് പോവുക.. ഇപ്പോഴും അവിടെ തന്നെ പോസ്റ്റുകളുണ്ട്!! അതുകൊണ്ട് വേറെ ഐറ്റം ഇറക്കുക.. ഒരേ ക്യാപ്സ്യൂൾ കണ്ട് മടുത്തു!
ഈ പോസ്റ്റ് ചില സോ കോൾഡ് സാംസ്കാരിക നായകർക്ക് എതിരെ ഉള്ളതാണെങ്കിലും കൊണ്ടത് മറ്റു ചിലർക്കാണ്. എന്നാണ് നടി കുറിച്ചത്.