മൂത്ത മകൾ അഹാനയെ വളര്‍ത്തിയാണ് ഞങ്ങൾ പല കാര്യങ്ങളും പഠിച്ചത്. എല്ലാ പരീക്ഷണങ്ങളും നടത്തിയത് അവളിലായിരുന്നു;തുറന്നു പറഞ്ഞ് കൃഷ്ണകുമാർ!

മലയാളികളുടെ പ്രിയ താരകുടുംബങ്ങളിലൊന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അന്നും ഇന്നും മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടക്കൂടുതലുണ്ട് ഈ കുടുംബത്തോട്. അച്ഛനെക്കൂടാതെ മക്കള്‍ അഹാനയും ഹന്‍സികയുംസിനിമാതാരങ്ങളാണ്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവരാന്‍ കൃഷ്ണ കുമാറിന്റെ മകള്‍ അഹാനയ്ക്കും സാധിച്ചു. മൂന്നാമത്തെ മകള്‍ ഇഷാനിയും മമ്മൂട്ടിച്ചിത്രം വണ്ണിലൂടെ അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്.സീരിയലിലും സിനിമയിലുമൊക്കെയായി തന്റേതായ സാന്നിധ്യം അറിയിച്ച താരമാണ് കൃഷ്ണകുമാര്‍. നിരവധി സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന് ഇന്നും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. അദ്ദേഹത്തിന് പിന്നാലെയായി മക്കളും അഭിനയ മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാല് പെണ്‍കുട്ടികളാണ് അദ്ദേഹത്തിന്. മക്കളുടെ പേരില്‍ അറിയപ്പെടാന്‍ ഏറെയിഷ്ടമാണെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു.

വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന താരം, ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി തുടങ്ങിയ വിശേഷണങ്ങളാണ് അദ്ദേഹത്തിന് പലരും ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. കുടുംബത്തിലെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറുന്നത്. മക്കളുടെ പേരെല്ലാം ചേര്‍ത്ത് അഹാദിഷ്‌ക എന്ന പേജും സോഷ്യല്‍ മീഡിയയിലുണ്ട്. കൃഷ്ണകുമാറും മക്കളും മാത്രമല്ല ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പുതിയ തുടക്കവും രസകരമായ സംഭവങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞാണ് സിദ്ധു എത്താറുള്ളത്. മൂത്ത മകളായ അഹാന കൃഷ്ണയായിരുന്നു ആദ്യം സിനിമയിലേക്കെത്തിയത്. പിന്നാലെയായി ഹന്‍സികയും വെള്ളിത്തിരയില്‍ മുഖം കാണിക്കുകയായിരുന്നു. ഇപ്പോഴിതാ ഇഷാനി കൃഷ്ണയും അരങ്ങേറുകയാണ് വണ്‍ എന്ന ചിത്രത്തിലൂടെ. മിടുക്കികളായി നാല് പെണ്‍മക്കളെ വളര്‍ത്തിയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍, തന്റെ അച്ഛനും അമ്മയും വൈകി കല്യാണം കഴിച്ചവരാണ്. അച്ഛന് 46, അമ്മയ്ക്ക് 43 വയസ്സുള്ളപ്പോഴായിരുന്നു അവരുടെ വിവാഹം. ഭയങ്കരമായ കൊഞ്ചിക്കലുകളൊന്നുമില്ലാത്ത ബാല്യമായിരുന്നു തന്റേത്. അവര്‍ വൈകി വിവാഹം കഴിച്ചതിനാല്‍ തന്നെ നേരത്തെ കെട്ടിച്ചിരുന്നു. കൂട്ടുകുടുംബം എന്നത് കേട്ട് പരിചയം മാത്രമുള്ള കാര്യമാണ്.

പേരന്റിംഗിനെക്കുറിച്ച്‌ തങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. മൂത്ത മകളായ അഹാനയെ വളര്‍ത്തിയാണ് തങ്ങള്‍ പല കാര്യങ്ങളും പഠിച്ചത്. എല്ലാ പരീക്ഷണങ്ങളും നടത്തിയത് അവളിലായിരുന്നു. മക്കളുടെ വിവാഹത്തെക്കുറിച്ച് താരത്തിന് പറയാനുള്ളത് മറ്റൊന്നാണ്. അവര്‍ക്ക് ഇഷ്ടമുള്ളവരെ അവര്‍ കെട്ടട്ടെ, ആര് വരുന്നു, വരുന്നയാളുമായി താന്‍ പൊരുത്തപ്പെടും. വരുമ്ബോള്‍ കാണാമെന്നൊക്കെ ചിലര് പറയും. എന്നാല്‍ താന്‍ റെഡിയാണ് അതുമായി പൊരുത്തപ്പെടാന്‍. അവരുമായി സഹകരിച്ച്‌ അവരുടെ കൂടെ പോവാണ് താല്‍പര്യം. ഓരോ പേരന്‍സിനും അവരവരുടേതായ രീതികളുണ്ട്. മക്കളുമായി സന്തോഷത്തോടെ കഴിയുക ആ ഒരു ആഗാര്ഹമാണ് താരത്തിനുള്ളത്.

krishakumar about his daughters

Vyshnavi Raj Raj :