ഞങ്ങളെ തെറ്റിച്ചിട്ട് ദിവ്യയെ കൊണ്ടുപോകാൻ അവർ ശ്രമിക്കുന്നു വിവാഹത്തിന് പിന്നാലെ വമ്പൻ ട്വിസ്റ്റ് കണ്ണുനിറഞ്ഞ് ദിവ്യയും ക്രിസും…

നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിനു സാക്ഷിയായിരുന്നു.

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡയിയിൽ വൈറലായിരുന്നു. ശേഷം ഇരുവർക്കും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. നിരവധി വ്യാജ വാർത്തകളും വന്നിരുന്നു. വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം തങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ഇപ്പോഴും തങ്ങളെ തെറ്റിപ്പിരിക്കാൻ ശ്രമിക്കുന്നവരുണ്ടെന്ന് പറയുകയാണ് ക്രിസ് വേണു​ഗോപാൽ.

സെലിബ്രിറ്റി മാരേജസ് എല്ലാം ഡിവോഴ്സിൽ അവസാനിച്ചുവെന്ന ജനറലൈസേഷനുണ്ടെന്നും അതുകൊണ്ട് തന്നെ അങ്ങനെ എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാൽ തനിക്ക് അന്നേ അറിയാമായിരുന്നുവെന്ന് കമന്റ് വരുമെന്നും ക്രിസ് ആരായുന്നു. ഇത് പണ്ടത്തെ ചില അമ്മായിമാരുടെ സ്വഭാവമാണെന്നും ആ അമ്മായി സ്വഭാവമാണ് കമന്റിൽ പലരും കാണിക്കുന്നതെന്നും ക്രിസ് പറഞ്ഞു.

അതേസമയം യൂട്യൂബേഴ്‌സ് തന്നെ ഇവരുടെ ഡിവോഴ്‌സ് കഴിഞ്ഞുവെന്നൊക്കെ തോന്നിവാസം എഴുതിവിട്ടത് കണ്ടിരുന്നു എന്നും ക്രിസ് വേണുഗോപാൽ പറഞ്ഞു. ഡിവോഴ്സായി എന്ന തരത്തിൽ ഞങ്ങളെ കുറിച്ച് വ്യാജ വാർത്ത കൊടുക്കുന്ന ഇത്തരം ചാനലുകളെ അമ്മായി ചാനലെന്ന് പേരിട്ട് വിളിക്കാം.

ഈ നാല് മാസം കൊണ്ട് എന്താണ് സോഷ്യൽ മീഡിയ എത്രത്തോളം അവർക്ക് കള്ളങ്ങൾ എഴുതി വിടാൻ കഴിയുമെന്നൊക്കെ മനസിലാക്കി. കമന്റുകളിൽ ആളുകൾക്ക് എത്രത്തോളം തറയാവാൻ പറ്റും, എത്ര മോശമാവാൻ പറ്റുമെന്നെല്ലാം ഞങ്ങൾ കണ്ടു. ഇതിൽ കൂടുതൽ ഇനി പോവാനില്ല.

കൂടുതലും പറയുന്ന ഭാഷ എവിടെ നിന്നാണെന്ന് എനിക്കറിയാം. കൂടുതലും ഫേക്ക് ഐഡികളിൽ നിന്നാണ് ഇത്തരം കമന്റുകൾ കാണാറുള്ളത്. എല്ലാവർക്കും ഒരു ലവ് ലാങ്ക്വേജ് ഉണ്ടാവും. ഈ കമന്റ് ചെയ്യുന്ന ആളുകൾക്ക് അതെന്താണെന്ന് പോലും അറിയില്ല, ആകെ അറിയുന്നത് തെറി ലാങ്ക്വേജ് മാത്രമാണ്.

ഇപ്പോഴും കോഴിയുടെ കണ്ണ് കുറുക്കന്റെ കൂട്ടിൽ ആണെന്നാണ് ചിലർ പറയുന്നത്. അവൾ എന്റെ ഭാര്യയാണ്, ഞാൻ അവളുടെ ഭർത്താവും അല്ലാതെ കോഴിയും കുറുക്കനും ഒന്നുമല്ല. ഞാൻ എന്റെ ഭാര്യയെയാണ് നോക്കുന്നത്, ഈ പറയുന്നവർ അവരുടെ ഭാര്യമാരെ എങ്ങനെയാണാവോ നോക്കുന്നത്, പാവം. എനിക്ക് കിട്ടിയ ഏറ്റവും വലിയൊരു ഭാഗ്യം എന്താണെന്ന് വച്ചാൽ ദിവ്യ എന്റെ അമ്മയെ പോലെ തന്നെയാണ്. എന്റെ അമ്മ എങ്ങനെയാണോ അതുപോലെ തന്നെ. ശരിക്കും എനിക്കിപ്പോൾ രണ്ട് അമ്മമാർ ഉണ്ടെന്ന് പറയാം. ഞാൻ വലിയ പുണ്യം ചെയ്തൊരാളാണ്. അമ്മയെ ഇത്രകാലം ഞാൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നോക്കി നടന്നിട്ടില്ല, അതുപോലെയാണ് ദിവ്യയും എന്നും ക്രിസ് വേണുഗോപാൽ കൂട്ടിച്ചേർത്തു.

മോശം കമന്റുകൾക്കെതിരെ കേസ് കൊടുക്കുന്നതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്, പോലീസിൽ പരാതി നൽകും അതുകൂടാതെ കേസ് കൊടുക്കും. എന്തും എഴുതാം എന്ന തോന്ന്യവാസം പ്രോത്സാഹിപ്പിക്കുന്നത് പോലെയാകും മിണ്ടാതിരുന്നാൽ, ആരെങ്കിലും പ്രതിരിക്കണം, ഞങ്ങൾ എന്തായാലും പ്രതികരിക്കുമെന്നാണ് ക്രിസ് പറയുന്നത്. ഞങ്ങളുടെ ജീവിതം എങ്ങനെ പോകുന്നുവെന്ന് ചോദിച്ചാൽ അത് യൂട്യൂബർമാർക്കല്ലേ അറിയൂ, ഞങ്ങൾ എന്താണ് ചെയ്യുന്നത്, നാളെ എന്താണ് ചെയ്യേണ്ടത് എന്ന് പറയുന്നത് നിങ്ങളൊക്കെയാണ്. അത് എന്ത് ധൈര്യത്തിലാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല, ആരാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല, പക്ഷേ കൊള്ളാം, അത്തരം ചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, എന്നും ക്രിസ് പറഞ്ഞു.

Vismaya Venkitesh :