അടൂർ ഭാസിയെ കുറിച്ച് കെപിഎസി ലളിത ഒരു അഭിമുഖത്തിൽ
പറഞ്ഞ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.അടൂർ ഭാസി നല്ല നടനാണെങ്കിലും ജീവിതത്തില്‍ അദ്ദേഹത്തെ അടുപ്പിക്കാന്‍ കൊള്ളില്ലെന്ന് തുറന്നടിക്കുകയാണ് കെപിഎസി ലളിത.
തന്റെ ജീവിതത്തില്‍ അട്ട കടിക്കും പോലെ വേദനിപ്പിച്ച വ്യക്തിയാണ് അടൂർ ഭാസി. അടൂര്‍ ഭാസിയെപ്പോലൊരു താരം അന്നും ഇന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പുറകില്‍ നില്‍ക്കാനെ പിന്നീട് വന്നവര്‍ക്കൊക്കെ കഴിഞ്ഞുള്ളൂ. നല്ല നടനാണെങ്കിലും ജീവിതത്തില്‍ അദ്ദേഹത്തെ അടുപ്പിക്കാന്‍ കൊള്ളില്ല . അത്രയും അനുഭവിച്ചിട്ടുണ്ട്. അട്ട കടിക്കുന്നത് പോലെ വിഷമിപ്പിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിന് വഴിപ്പെട്ട് ജീവിക്കുകയായിരുന്നുവെങ്കില്‍ എന്നെ ആകാശത്തോളം പറത്തിയേനെ. അത് വേണ്ടെന്ന് പറയുകയായിരുന്നു താന്‍ ചെയ്തതെന്നും കെപിഎസി ലളിത പറയുന്നു.
പാര പണിതു ഷോട്ടിലൊക്കെ അദ്ദേഹം ഓരോന്ന് കാണിക്കും. ഇത് കണ്ട് നമ്മള്‍ ചിരിക്കും. അപ്പോള്‍ ചിരിവരും. അതിന് വഴക്ക് പറയും. റിഹേഴ്‌സലില്‍ ഇല്ലാത്ത രംഗം ടേക്കില്‍ കണ്ടാല്‍ ചിരിവരും. ഇപ്പോഴും അതങ്ങനെയാണ്. പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയതിന് പിന്നില്‍ അദ്ദേഹമാണ്. ഭരതേട്ടന്‍ ഇതേക്കുറിച്ചൊന്നും നോക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ അടൂര്‍ ഭാസി അഭിനയിച്ചിരുന്നു. അവസാന സമയത്തും അദ്ദേഹത്തിന്റെ മനസ്സില്‍ കാലുഷ്യമുണ്ടായിരുന്നു. എന്തിനാ വന്നതെന്ന് ചോദിച്ചപ്പോള്‍ വെറുതെ വന്നതാണെന്ന മറുപടിയാണ് കൊടുത്തത്.
KPC LALITHA