അരനൂറ്റാണ്ടു കാലത്തെ കലാജീവിതം,അറുനൂറിലേറെ ചിത്രങ്ങൾ.നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ.അങ്ങനെ പതിറ്റാണ്ടുകളുടെ അനുഭവങ്ങളുണ്ട് കെ പി എസി ലളിത എന്ന കലാകാറിക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോൾ.ചെറിയ പ്രായത്തിൽ സിനിമയിൽ അഭിനയം തുടങ്ങി പിന്നീട് നിരവധി നല്ല കഥാപാത്രങ്ങളിലൂടെ അവർ കടന്നു പോയി.അമ്മ വേഷങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്തിരുന്നതുകൊണ്ടായിരിക്കണം മലയാളികളുടെ മനസ്സിൽ അമ്മയുടെ സ്ഥാനമാണ് കെ പി എസി ലളിതയ്ക്ക്.സംവിധായകൻ ഭാരതനായിരുന്നു ലളിതയെ വിവാഹം ചെയ്തത്.സിദ്ധാര്‍ത്ഥും ശ്രീക്കുട്ടിയുമാണ് മക്കൾ.അമ്മയെപ്പോലെ അഭിനയത്തിന്‍രെ പാത പിന്തുടര്‍ന്ന് സിദ്ധാര്‍ത്ഥനും സിനിമയിലേക്ക് എത്തിയിരുന്നു.
പണ്ട് ഒരു അഭിമുഖത്തിൽ കെ പി എസ് സി ലളിത തന്റെ മനസ് തുറക്കുകയുണ്ടായി.തനറെ ഭർത്താവ് ഭാരതനെക്കുറിച്ച് ലളിത വാചാലയായി.ഭരതനുമായുള്ള ജീവിതത്തിൽ പല നിർണ്ണായക സംഭവങ്ങളും ഉണ്ടായതായി കെ പി എസി ലളിത തുറന്നു പറഞ്ഞിരുന്നു.അന്നത്തെ ആ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് ഭരതനും ശ്രീവിദ്യയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും അത് തനിക്ക് അറിയാമായിരുന്നെന്നും അതിന്‍രെ ഹംസമായിരുന്നു താനെന്ന് കെപിഎസി ലളിത പറയുന്നു. കുടുംബത്തില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു അവരുടെ പ്രണയത്തെക്കുറിച്ച്. അവര്‍ക്കിടയിലെ ഇടനിലക്കാരിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു കെപിഎസി ലളിത. എന്റെ വീട്ടില്‍ ആകെ വന്നോണ്ടിരുന്നത് ഫോണ്‍ ചെയ്യുന്നതിന് വേണ്ടിയാണ്. ആണുങ്ങള്‍ ഫോണ്‍ ചെയ്താല്‍ അവര്‍ക്ക് കൊടുക്കില്ലായിരുന്നു. അവരുടെ അച്ഛനും അമ്മയ്ക്കും സഹോദരനുമൊക്കെ ഈ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു.
ഞാന്‍ ഫോണ്‍ ചെയ്ത് അദ്ദേഹത്തോട് സംസാരിച്ചതിന് ശേഷമാണ് അവര്‍ക്ക് ഫോണ്‍ കൊടുക്കാറുള്ളത്. തെറ്റിപ്പിരിഞ്ഞപ്പോള്‍ ഞാന്‍ ഒത്തിരി വഴക്ക് പറഞ്ഞിരുന്നു. മേലാല്‍ ഇവിടെ കയറരുതെന്ന് പറഞ്ഞ് ഇറക്കിവിട്ടതാണ്. അതുവരെ ഉണ്ടായി. കറങ്ങിത്തിരിഞ്ഞ് അത് എന്നിലേക്ക് എത്തുകയായിരുന്നു. അവര് തമ്മിലുണ്ടായ പ്രശ്‌നത്തെക്കുറിച്ചെല്ലാം എനിക്കറിയാം. നേരിട്ട് പോയി പറയുകയായിരുന്നു നമുക്ക് പിരിയാമെന്ന്. ആ സെറ്റില്‍ ഞാനുമുണ്ട്.
ശരിയാവുമെന്ന് തോന്നുന്നില്ല ചേച്ചി, ഭയങ്കര സംശയമാണ് എന്നൊക്കെ അന്ന് വിദ്യ പറഞ്ഞിരുന്നു. ഇത് ശരിയാവുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പോഴാണ് പുള്ളിയുടെ ബൈക്കിന്റെ ഹോണ്‍ കേട്ടത്. പുള്ളി വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ പോയി സംസാരിക്കാന്‍ പറഞ്ഞു. കരഞ്ഞോണ്ടാണ് തിരിച്ചുവന്നത്. ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായാണ് പിരിയുന്നതിനെക്കുറിച്ച് പോയി പറഞ്ഞത്. അവരുടെ സംസാരമെല്ലാം നേരിട്ട് കേള്‍ക്കാറുണ്ടായിരുന്നെന്നും ലളിത പറയുന്നു.
ശ്രീവിദ്യയുമായി പിരിഞ്ഞതിന് ശേഷം ഭയങ്കരമായി തകര്‍ന്നുപോയിരുന്നു അദ്ദേഹം. രണ്ടുമൂന്ന് പ്രണയം പിന്നീടുണ്ടായിരുന്നു. പ്രണയിക്കുന്നവരുടെ കൂടിക്കാഴ്ചയ്ക്കും സംസാരത്തിനുമൊക്കെ വേദിയാവുന്നത് എന്റെ വീടാണ്. അദ്ദേഹം പ്രണയിച്ചിരുന്നവരിലൊരാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ശാന്തിയാണ് അത്, വില്യംസിന്‍രെ ഭാര്യ. ഇപ്പോഴും ഇതേക്കുറിച്ച് പറഞ്ഞ് ഞങ്ങള്‍ ചിരിക്കാറുണ്ടെന്നും കെ പി എസി ലളിത പറയുന്നു.
രതിനിര്‍വേദം സിനിമയുടെ രണ്ടാം ഷെഡ്യൂളില്‍ ചിലരൊക്കെ കൂപ്പെ എന്ന് വിളിച്ച് കളിയാക്കുന്നുണ്ടായിരുന്നു. ഭരതേട്ടനും ഞാനും ഒരു കൂപ്പയില്‍ യാത്ര ചെയ്തുവെന്നായിരുന്നു കഥ. ഹരി പോത്തന്‍ തമാശയുണ്ടാക്കിയതാണ്. ഇവര് തമാശയായിട്ടാണ് പറയുന്നതെങ്കിലും നമുക്ക് അതാലോചിച്ചൂടേയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. പിന്നേ, കല്യാണരാമന്‍ അങ്ങനെ ഞാന്‍ കളിയാക്കിയിരുന്നു. വെറുതെ നമ്മുടെ അടുത്ത് വേണ്ടെന്ന് പറയുകയായിരുന്നു.
എന്നാൽ പിന്നീട് ഒരു ദിവസം തന്റെ വീട്ടിൽ വരുകയും സീരിയസ് ആയി കാര്യം അവതരിപ്പിക്കുകയും ചെയ്യുകയായിരുന്നെന്ന് ലളിത പറയുന്നുണ്ട്.ഇനി ഒരിക്കലും ഒരു മോശം പ്രവർത്തിയും ചെയ്യില്ലെന്ന് അന്ന് തനിക്ക് വാക്കുതന്നിരുന്നുവെന്നും ലളിത പറയുന്നുണ്ട്.എന്നാൽ പിന്നീട് വിവാഹത്തിന് ശേഷവും ശ്രീവിദ്യയുമായി ഭരതന് പ്രണയമുണ്ടന്നറിഞ്ഞപ്പോൾ ലളിത ഒരുപാട് കരഞ്ഞു.മോൻ , സിദ്ധാര്‍ത്ഥിനെ അവര്‍ വളര്‍ത്താമെന്ന് പറഞ്ഞിരുന്നു. അതിന്റെ ആവശ്യമില്ല, ഇവിടെയുള്ളത് ഇവിടത്തന്നെ മതി. അദ്ദേഹം അങ്ങോട്ട് പോയാലും പ്രശ്‌നമില്ല. പൊസ്സസീവ്‌നെസ്സൊന്നും തോന്നിയിട്ടില്ല. അവരുടെ കൈയ്യില്‍ നിന്നല്ലേ എനിക്ക് കിട്ടിയത്. മറ്റുള്ളവര്‍ പറഞ്ഞ് അറിയരുത് എന്ന കാര്യം പറഞ്ഞിരുന്നു. നേരിട്ട് പറയുമായിരുന്നു എല്ലാം. എന്തും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായ മനസ്സോടെയാണ് അദ്ദേഹത്തിനൊപ്പം ജീവിച്ചത് എന്നും കെ പി എസി ലളിത അഭിമുഖത്തിൽ പറയുന്നുണ്ട്.
എന്നാൽ ഇപ്പോൾ മകൻ സിദ്ധാര്‍ത്ഥ് നടനായും സംവിധായകനായും മികവ് തെളിയിക്കുമ്പോൾ ആ അമ്മയ്ക്ക് അതിരിൽ കവിഞ്ഞ സന്തോഷമുണ്ട്.നടനായി മുന്നേറുന്നതിനിടയിലാണ് സംവിധാന മോഹം സിദ്ധാര്‍ത്ഥ് സാക്ഷാത്ക്കരിച്ചത്. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ അമ്മയ്ക്കും വേഷം നല്‍കിയിരുന്നു.അച്ഛന്റെ ചിത്രമായ നിദ്രയ്ക്ക് പുനരാവിഷ്‌ക്കാരമൊരുക്കിയും താരപുത്രനെത്തിയിരുന്നു.
kpac lalitha about bharathan sreevidhya