നാല് വയസുകാരിയെ ലൈം ഗികമായി പീഡിപ്പിച്ചെന്ന കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

നാല് വയസുകാരിയെ ലൈം ഗികമായി പീഡിപ്പിച്ചെന്ന കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. പോക്സോ കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിർദ്ദേശിച്ച കോടതി നടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് അറസ്റ്റ് തടഞ്ഞത്. ഒരു മാസത്തേക്കാണ് കോടതി അറസ്റ്റ് തടഞ്ഞത്. ഹർജി അടുത്ത മാസം 28 ന് വീണ്ടും പരിഗണിക്കും. കുടുംബ തർക്കമാണ് പരാതിക്ക് കാരണമായതെന്നും പോക്സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്നുമാണ് നടന്റെ അഭിഭാഷകൻ വാദിച്ചത്.

നേരത്തെ നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു ഇത് സംബബന്ധിച്ച് പോലീസ് കേസ് എടുത്തത്. കോഴിക്കോട് കസബ പോലീസ് ആണ് കൂട്ടിക്കൽ ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്.

വീട്ടിൽ വെച്ച് നാല് വയസുകാരിയെ ലൈം ​ഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കുടുംബ തർക്കങ്ങൾ മുതലെടുത്താണ് ജയചന്ദ്രൻ മകളെ പീ ഡിപ്പിച്ചതെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. കേസിൽ മുൻകൂർ ജാമ്യം തേടി നൽകിയ അപേക്ഷ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്നാണ് അപ്പീലുമായി നടൻ സുപ്രീംകോടതിയെ സമീപിച്ചത്.

Vijayasree Vijayasree :