മമ്മൂക്കയ്ക്കും ജൂഡ് ആന്റണിയ്ക്കും പിന്നാലെ ഖേദത്തോട് ഖേദം… ; വാർത്ത കൊടുക്കേണ്ടി വന്ന ഞങ്ങളും ഖേദം പ്രകടിപ്പിക്കട്ടെ…..!

2018 എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് വേളയില്‍ നടന്‍ മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ജൂഡ് ആന്റണിയെക്കുറിച്ചു നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പരാമര്‍ശം ബോഡിഷെയിമിങ് ആണെന്നു പറഞ്ഞായിരുന്നു സാമൂഹിക മാധ്യമത്തില്‍ ചർച്ചചെയ്യപ്പെട്ടത്.

തുടർന്ന് മാന്യമായ രീതിയിൽ തന്നെ മമ്മൂട്ടി പബ്ലിക്കായി ഖേദം പ്രകടിപ്പിക്കുകയും ഇനി ഇത്തരത്തിൽ ഒന്ന് ആവർത്തിക്കില്ല എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ തനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് മമ്മൂട്ടി കുറിച്ചത്. മേലില്‍ ഇത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കുറിച്ചു. ഇക്കാര്യം തന്നെ ഓര്‍മിപ്പിച്ച എല്ലാവര്‍ക്കും നന്ദിയും അറിയിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചത്.

മമ്മൂട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തേ ജൂഡ് ആന്റണിയും വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല .

ഇനി അത്രേം കണ്‍സേണ്‍ ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന്‍ വാട്ടര്‍ , വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍- എന്നാണ് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാൽ, മറ്റൊരു രസകരമായ കമെന്റ് കൂടി ജൂഡ് ആന്റണി മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കുറിച്ചു. ” എനിക്ക് ആ വാക്കുകളിൽ അഭിമാനമാണ് തോന്നിയത് മമ്മൂക്ക. എൻ്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.”

ഇതോടെ മലയാളികളെല്ലാം സമൂഹമാധ്യമങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയാണ്. “മമ്മുക്ക ഖേദം പ്രകടിപ്പിച്ചതിൽ , Jude ഖേദം പ്രകടിപ്പിച്ചതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു”. എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ രസികന്മാർ പറയുന്നത്.

ഇതോടെ ഖേദത്തോട് ഖേദമായിരിക്കുകയാണ്.. ഇത്രയും ഖേദം പ്രകടിപ്പിച്ച സ്ഥിതിയ്ക്ക് വാർത്ത കൊടുത്ത് എല്ലാവരെയും ഞെട്ടിക്കുന്ന മെട്രോമാറ്റിനിയും ഖേദം പ്രകടിപ്പിക്കട്ടെ…

about koodevide serial

Safana Safu :