ഒരു പനിയിൽ നിന്ന് തുടങ്ങിയ സൗഹൃദം; നിറം സിനിമയിലെ കുഞ്ചാക്കോ ബോബനെയും ശാലിനിയെയും പോലെ..; പ്രണയകഥ ഓർത്തെടുത്ത് ബീനയും മനോജും!

വളരെയേറെ കാലമായി മലയാളികൾക്ക് അടുപ്പമുള്ള താര കുടുംബമാണ് ബീനാ ആൻറണിയും കുടുംബവും. സിനിമയിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും മാത്രമല്ല, ഇന്ന് സമൂഹ മാധ്യമങ്ങളിൽ വരെ നിറസാന്നിധ്യമാണ് ബീനയും ഭർത്താവ് മനോജും.

കഴിഞ്ഞ പത്തൊമ്പത് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇവർ. സിനിമയിലൂടെ കരിയർ ആരംഭിച്ച ബീന ആന്റണി ഇന്ന് കൂടുതലും മിനിസ്ക്രീൻ പരമ്പരകളിലാണ് അഭിനയിക്കുന്നത്.

അതേസമയം, അഭിനയത്തിന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റായി ഉൾപ്പെടെ തിളങ്ങി നിൽക്കുകയാണ് മനുവും. മൊഴിമാറ്റ ചിത്രങ്ങളിൽ ഒക്കെ ഡബ്ബിങ് ആർട്ടിസ്റ്റായി മനു പ്രവർത്തിക്കാറുണ്ട്. തങ്ങളുടെ പുതിയ വിശേഷങ്ങൾ ഇവർ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് ഇവർക്കുള്ളത്.

ടെലിവിഷൻ പരിപാടികളിലും അഭിമുഖങ്ങളിലും പലപ്പോഴും ബീന ആന്റണിയും മനോജും ഒരുമിച്ചെത്താറുണ്ട്. ഒരിക്കൽ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ രണ്ടുപേരും തങ്ങളുടെ പ്രണയകഥ പറഞ്ഞിരുന്നു. ആദ്യം ചെറിയ പിണക്കം സാധാരണ സൗഹൃദമായതും പിന്നീട് പനി കൈമാറി കൂടുതൽ അടുത്തതും ആ അടുപ്പം പിന്നീട് വിവാഹത്തിലേക്ക് എത്തിയതിനെയും കുറിച്ചാണ് ഇരുവരും സംസാരിച്ചത്.

ആ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. പാട്ടിനെ കുറിച്ചുള്ള ഇഷ്ടത്തെ കുറിച്ച് പറയുന്നതിനിടെയാണ് തങ്ങളെ ഒന്നിപ്പിച്ചത് പോലും പാട്ടാണെന്ന് താരങ്ങൾ പറഞ്ഞത്. അതിന് ശേഷമാണ് ഇരുവരും പ്രണയകഥ പറഞ്ഞത്. ‘ബോംബെയിലെ വാശി എന്ന സ്ഥലത്ത് ഒരു ഷോയ്ക്ക് പോയതായിരുന്നു. കുറച്ച് ദൂരെ ആയിരുന്നു. നല്ല ട്രാഫിക്ക് കാരണം ഞങ്ങൾ വൈകി. ഇവർ ആണുങ്ങൾ ഒക്കെ വേറെ സ്ഥലത്ത് ആയിരുന്നു. ഇവർക്ക് ദേഷ്യം ആയി.

പിന്നീട് ഞങ്ങൾ പരിപാടി തുടങ്ങി നല്ല രീതിയിൽ പോയി. ഞാൻ പ്രോഗ്രം കയറാൻ സ്റ്റേജിന് സമീപത്ത് നിൽക്കുമ്പോഴാണ് മനോജ് “നീ മധു പകരൂ എന്ന ഗാനം ആലപിക്കുന്നത്. അങ്ങനെയാണ് ശ്രദ്ധിക്കുന്നത്,’ ബീന പറഞ്ഞു. എന്നാൽ താൻ ഗായകനായല്ല പോയത്, മിമിക്രിയും മറ്റുമാണ് പക്ഷെ പരിപാടി നല്ല രീതിയിൽ പോവുകയാണെങ്കിൽ സ്വയം ഏറ്റെടുത്ത് പാട്ട് പാടും. അങ്ങനെ ആണ് പാടിയത് മനോജ് പറഞ്ഞു.

പാട്ട് കേട്ടപ്പോൾ എനിക്ക് ഇഷ്ടമായി. നല്ല ശബ്ദം. പ്രോഗ്രാം കഴിഞ്ഞ് ഞാൻ മനോജിനോട് ചെന്ന് പറഞ്ഞു. നന്നായി പാടി, നല്ല രസമുണ്ടായിരുന്നു എന്ന്. കുട്ടിയുടെ ഡാൻസ് നല്ലതായിരുന്നു എന്ന് ഇങ്ങോട്ടും പറഞ്ഞു. അത് കഴിഞ്ഞ് ഞങ്ങൾ അങ്ങനെ പിരിഞ്ഞു. ചെറിയ പരിചയം മാത്രം. അതിനു ശേഷം കുറച്ചു നാൾ കഴിഞ്ഞ് മനുവിന്റെ അവിടെ ഒരു പരിപാടിക്ക് എന്നെ വിളിച്ചു.

പനി പിടിച്ച് ഇരിക്കുന്ന ഞാൻ അവിടെ ചെന്നു. ഒഴിവാക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ, അത് പറ്റില്ല, ചതിക്കരുത് നേരത്തെ പറയണമായിരുന്നു എന്ന് പറഞ്ഞു. എന്നിട്ട് പുള്ളി തന്നെ എന്നെ വിളിക്കാൻ വന്നു. ഞാനും അനിയത്തിയും കൂടി പോയി. ആ വഴിക്ക് ഞാൻ വോമിറ്റ് ചെയ്തു. അങ്ങനെ മനുവിന്റെ അച്ഛന്റെ അനിയന്റെ അടുത്ത് കൊണ്ടുപോയി. അദ്ദേഹം ഡോക്ടറാണ്.

പിന്നെ മനുവിന്റെ വീട്ടിൽ പോയി ഞാൻ കിടക്കുകയാണ്. മനുവിന്റെ പെങ്ങളും അച്ഛനും അമ്മയുമൊക്കെ ഉണ്ട്. എല്ലവരും ആയിട്ട് സംസാരിച്ചു. പക്ഷെ എനിക്ക് വയ്യായിരുന്നു. ഞാൻ അവിടെ കിടന്നു. ഒരു പത്ത് മണി എന്തോ കഴിഞ്ഞാണ് എന്നെ വിളിക്കുന്നത്. അങ്ങനെ ഞാൻ പോയി പങ്കെടുത്ത് പോന്നു. പിറ്റേന്ന് മനുവിന്റെ അച്ഛന്റെ കോൾ. മോളെ പനിയൊക്കെ എങ്ങനെയുണ്ട്. അവൻ ഇവിടെ പനി പിടിച്ച് കിടക്കുകയാണെന്ന്,’ ബീന പറഞ്ഞു.

ശരിക്കും പറഞ്ഞാൽ അപ്പോഴാണ് തനിക്ക് ബീന എത്ര കഷ്ടപ്പെട്ടാണ് വന്നത് എന്ന് തോന്നിയതെന്ന് മനോജ് പറയുന്നുണ്ട്. ‘അതിനു ശേഷം ഞങ്ങൾക്കിടയിൽ നല്ല സൗഹൃദം ആയിരുന്നു. നിറം സിനിമയിലെ കുഞ്ചാക്കോ ബോബനെയും ശാലിനിയെയും പോലെ,’ മനോജ് പറഞ്ഞു. അങ്ങനെ ഒരിക്കെ അന്ന് ഞങ്ങളെ മുംബൈയിൽ പ്രോഗ്രാമിന് വിളിച്ച ആ ഒരു ചേട്ടനും ചേച്ചിയുമാണ് എന്നോട് മനോജിനെ വിവാഹം കഴിച്ചൂടെ എന്ന് ചോദിക്കുന്നത്.

മനോജിനോടും ഇതേ ചോദ്യം മറ്റൊരാൾ ചോദിച്ചു എന്ന് പറഞ്ഞിരുന്നു. തങ്ങൾ ഒരിക്കൽ പോലും അങ്ങനെ ഒന്ന് ചിന്തിച്ചിരുന്നില്ല. പിന്നീടാണ് സംസാരിച്ചു, സംസാരിച്ചു ഞങ്ങൾക്ക് സംസാരിക്കാതിരിക്കാൻ പറ്റാതെ ആയത്. അങ്ങനെ ഞങ്ങൾ തന്നെ ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു,’ മനോജും ബീനയും പറഞ്ഞു.

about manoj and beena love story

Safana Safu :