ബാലികയെ സംശയിച്ച് സൂര്യ റാണി കടുത്ത തീരുമാനത്തിലേക്ക് ; പുതിയ കഥാഗതിയിലേക്ക് കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്. ബാലികയുടെ അടുത്ത പോയി തനിക്ക് നൽകിയ വാക്ക് തെറ്റിച്ചോ എന്ന് സൂര്യ ചോദിക്കുന്നു . ഉത്തരമില്ലാതെ ബാലിക നിൽക്കുന്നു.

AJILI ANNAJOHN :