വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് കൂടെവിടെ. ഋഷി, സൂര്യ എന്നിവരുടെ കോളജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. കാമ്പസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. റാണിയുടേയും ബാലികയുടെയും കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുമ്പോൾ കഥ ഗതിയെ മാറ്റിമറിക്കുന്ന സംഭവങ്ങളാണ് നടക്കാൻ പോകുന്നത്
