കല്യാണിയെ കാണാൻ രൂപ എത്തുമ്പോൾ കിരൺ കാണുന്നു ; അപ്രതീക്ഷിത കഥാവഴിയിലൂടെ മൗനരാഗം

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയല്‍ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് . 2019 ല്‍ ആരംഭിച്ച ഈ പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. കല്യാണി എന്ന പാവം പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയല്‍ സഞ്ചരിക്കുന്നത്. ബാലാജി ശര്‍മ, ഫിറോഷ്, ആവണി നായര്‍, പ്രതീക്ഷ ജി പ്രദീപ് തുടങ്ങി അനേകം താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി സീരിയലില്‍ എത്തിയിട്ടുണ്ട്.കല്യാണിയുടെ ജീവിതത്തില്‍ കിരണ്‍ എന്ന ചെറുപ്പക്കാരന്‍ എത്തിയതോടെയാണ് കഥ മാറുന്നത്. കിരണിന്റേയും കല്യാണിയുടേയും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം. കല്യാണിയെ കാണാൻ രൂപ എത്തുമ്പോൾ കിരൺ കണ്ടുപിടിക്കുമോ

AJILI ANNAJOHN :