സൂര്യ തന്റെ മകളാണെന്ന സത്യം റാണി തിരിച്ചറിഞ്ഞു ; ട്വിസ്റ്റുമായി കൂടെവിടെ

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ആരംഭിച്ചത്, സംഭവ ബഹുലമായി മുന്നേറിയ പരമ്പര ക്ലൈമാക്സിലേക്ക് . ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഋഷിയായി എത്തുന്നത് നടൻ ബിബിൻ ജോസും സൂര്യയായി എത്തുന്നത് അൻഷിതയുമാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയാണ് ഇവർ. ഋഷിയും സൂര്യയും മാത്രമല്ല അതിഥി ടീച്ചറും ആദിത്യനും റാണിയമ്മയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. പ്രേക്ഷകർ കാത്തിരുന്ന ആ മുഹൂർത്തം വന്നിരിക്കുകയാണ് . റാണിയോട് ബാലിക സത്യം പറയുന്നു . മകളെ തിരിച്ചറിഞ്ഞ് റാണി .

AJILI ANNAJOHN :