സൂര്യ മാതാപിതാക്കളെ അംഗീകരിക്കും ,കാരണം ഇത് ; അപ്രതീക്ഷിത കഥാവഴിയിലൂടെ കൂടെവിടെ പരമ്പര

സൂര്യ കൈമൾ എന്ന പെൺക്കുട്ടിയുടെ ജീവിതവും പ്രതിസന്ധികൾ വരുമ്പോഴുള്ള അതിജീവനവും അവളുടെ പ്രണയവും എല്ലാമാണ് സീരിയലിന്റെ പ്രമേയം. അധ്യാപികയാകാൻ ആഗ്രഹിക്കുന്ന ബിരുദ വിദ്യാർത്ഥിനിയായ സൂര്യയെ വിവാഹം കഴിക്കാൻ അവളുടെ പിതാവ് നിർബന്ധിക്കുമ്പോൾ സൂര്യ സ്വപ്നങ്ങളെ പിന്തുടരാൻ അസാധാരണമായ ഒരു യാത്ര ആരംഭിക്കുന്നതിലൂടെയാണ് പരമ്പര തുടങ്ങിയത്. പിന്നീട് കോളജിൽ വെച്ചാണ് സൂര്യ ഋഷിയെ കണ്ടുമുട്ടുന്നതും ഇരുവരും പ്രണയത്തിലായതും. ഇന്ന് ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡി കൂടിയാണ് സൂര്യയും ഋഷിയും. ഇരുവരേയും ആരാധകർ വിളിക്കുന്നത് ഋഷിയ’ എന്നാണ്. ഇരുവരോടുമുള്ള സ്നേഹവും പരമ്പരയെ കുറിച്ചുള്ള അഭിപ്രായങ്ങളും സോഷ്യൽമീഡിയയിൽ നിറയാറുണ്ട്. ഇപ്പോൾ സൂര്യ തന്റെ യഥാർത്ഥ അച്ഛനെയും അമ്മയെയും അംഗീകരിക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്

AJILI ANNAJOHN :