സൂര്യയെ ആവശ്യപ്പെട്ട് അജ്ഞാതൻ ഒടുവിൽ റാണി സത്യം അറിയുന്നു ; ട്വിസ്റ്റുമായി കൂടെവിടെ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് പരമ്പര ആരംഭിക്കുന്നത്. പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അൻഷിതയാണ് സൂര്യ എന്ന ബോൾഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിബിൻ ജോസ് ആണ് ഋഷിയായി എത്തുന്നത്. പരമ്പരയിൽ ഇപ്പോൾ റാണി സ്വന്തം കുഞ്ഞിനെ അന്വേഷിക്കുന്നതാണ് കാണിക്കുന്നത് . റാണിക്ക് അജ്ഞാതന്റെ പുതിയ സന്ദേശം എത്തുന്നു . സൂര്യയെ ലക്ഷ്യം വെച്ചാണ് അജ്ഞാതന്റെ നീക്കം .

AJILI ANNAJOHN :