അറബ് വംശജന്‍ നായകനാകുന്ന കൊണ്ടോട്ടി പൂരം തിയേറ്ററുകളിലേക്ക്

മലയാള സിനിമയില്‍ ഒരു അറബ് വംശജന്‍ നായകനാകുന്ന കൊണ്ടോട്ടി പൂരം തിയേറ്ററുകളിലേക്ക് എത്തുന്നു. മജീദ് മാറഞ്ചേരി കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് അറബ് വംശജന്‍ ഹാഷിം അബ്ബാസാണ്.

ടേക്ക് ഓഫ് സിനിമാസിന്റെ ബാനറില്‍ സുധീര്‍ പൂജപ്പുര, പൗലോസ് പി.കെ. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സാവന്തിക, മാമുക്കോയ, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, രുദ്രന്‍, ബിഗ് ബോസ് താരം ഷിയാസ് കരീം, കോട്ടയം പ്രദീപ്, നേഹ സക്‌സേന, നിസാം കാലിക്കറ്റ്, ശ്രേയ രമേശ്, രാജലക്ഷ്മി, രുദ്ര, ശ്രീജിത്ത്, ഷുഹൈബ് എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം തീയറ്ററുകളിലേക്കു എത്തിക്കുന്നത് തന്ത്ര മീഡിയ റിലീസാണ്.

ഫസല്‍ അഹമ്മദ് സൂറി എന്ന അറബിയെ മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വെച്ച് കാണാതാകുന്നു. ഇതേ തുടര്‍ന്ന് എന്‍ഐഎയുടെ കമാന്‍ഡോകള്‍ കൊണ്ടോട്ടിയില്‍ എത്തുന്നു. കൊണ്ടോട്ടിയിലെ പ്രധാനിയാണ് രാമേട്ടന്‍. അഹമ്മദ് സൂറി കഴിഞ്ഞ ഏതാനും ആഴ്ചകളായി രാമേട്ടന്റെ കൂടെ ഉണ്ടായിരുന്നു.

എന്‍ഐഎയിലെ ഉദ്യോഗസ്ഥര്‍ രാമേട്ടനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുകയും അതേത്തുടര്‍ന്ന് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. വൈറല്‍ വീഡിയോ ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഹാഷിം അബ്ബാസ് എന്ന വിദേശ അറബിയാണ് അഹമ്മദ് സുറിയായി എത്തുന്നത്.

സലി മൊയ്ദീന്‍, മധീഷ് എന്നിവരാണ് ഛായാഗ്രാഹകര്‍. എഡിറ്റര്‍ സുഭാഷ്,സുഹൈല്‍ സുല്‍ത്താന്‍, പുലികൊട്ടില്‍ ഹൈദരാലി, മൊയ്ന്‍കുട്ടി വൈദ്യര്‍ ശ്രീജിത്ത് ചാപ്പയില്‍,എന്നിവരുടെ വരികള്‍ക്ക് സജിത്ത് ശങ്കര്‍, കെ വി അബൂട്ടി,അഷ്‌റഫ് മഞ്ചേരി,അനീഷ് പൂന്തോടന്‍ എന്നിവരാണ് ഈണം പകര്‍ന്നിരിക്കുന്നത് .

പി ജയചന്ദ്രന്‍, തീര്‍ത്ഥ സുരേഷ്,അനീഷ് പൂന്തോടന്‍, അര്‍ജുന്‍ വി അക്ഷയ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ഓര്‍ക്കസ്ട്രഷന്‍ കമറുദ്ദീന്‍ കീച്ചേരി, അനഘ മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിച്ചി പൂജപ്പുര, അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു വത്സന്‍, ആര്‍ട്ട് ഡയറക്ടര്‍ ശ്രീകുമാര്‍, പി ആര്‍ ഓ സുനിത സുനില്‍, കോസ്റ്റും ശ്രീജിത്ത്, മേക്കപ്പ് രാകേഷ്, ആക്ഷന്‍ അഷ്‌റഫ് ഗുരുക്കള്‍, റെക്കോര്‍ഡഡ് പ്രെസ്റ്റീജ് ഓഡിയോ ലാബ്, മിക്‌സ് &മാസ്റ്ററിങ് സജി ചേതന (തൃശൂര്‍ )എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഒക്ടോബര്‍ 13ന് തിയേറ്ററുകളില്‍ എത്തും.

Vijayasree Vijayasree :