ബോൾഡായി നിൽക്കുന്നതിനാലാണ് എനിക്കെതിരെ സൈബർ ആക്രമണവും നെഗറ്റീവ് കമന്റ്സുമൊക്കെ വരുന്നത്. കുശുമ്പ് കൊണ്ടായിരിക്കും; രേണു

മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. രേണു റീൽ ചെയ്യുന്നതിനേയും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനേയുമെല്ലാമാണ് ചിലർ വിമർശിച്ച് രം​ഗത്തെത്തിയിരുന്നത്.

ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കുകയാണ് രേണു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു ഇതേ കുറിച്ച് പറഞ്ഞത്. നെഗറ്റീവ് കമന്റുകൾക്ക് താൻ ശ്രദ്ധ കൊടുക്കാറില്ലെന്ന് രേണു പറയുന്നു. എന്നാൽ തന്റെ കുടുംബത്തെയടക്കം അധിക്ഷേപിച്ച് കൊണ്ട് ഫേസ്ബുക്കിലൂടെ പ്രതികരിച്ച പരിചയക്കാരനായ വ്യക്തിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും രേണു വ്യക്തമാക്കി.

നെഗറ്റീവ് കമന്റുകൾ ഞാൻ മൈന്റ് ചെയ്യുന്നേ ഇല്ല. അടുത്തിടെ നമ്മുക്ക് അറിയുന്നൊരാൾ ഫേസ്ബുക്കിൽ വളരെ മോശമായി എന്ന്റെ കുടുംബത്തെ കുറിച്ച്എഴുതിയത് വല്ലാതെ വിഷമിപ്പിച്ചു. എന്റെ അമ്മയെ കുറിച്ച് മോശം എഴുതി, ഞാൻ വീണ്ടും കെട്ടിയെന്നൊക്കെയാണ് അവർ പറയുന്നത്. വീട്ടുകാർക്ക് ഇത് വലിയ വിഷമം ആയി. നിയമപരമായി തന്നെ നീങ്ങാനാണ് തീരുമാനം.

ബോൾഡായി നിൽക്കുന്നതിനാലാണ് എനിക്കെതിരെ സൈബർ ആക്രമണവും നെഗറ്റീവ് കമന്റ്സുമൊക്കെ വരുന്നത്. കുശുമ്പ് കൊണ്ടായിരിക്കും പലരും മോശം പറയുന്നതെന്നും രേണു പറഞ്ഞു. കൊല്ലത്തുള്ള സുധിയുടെ വീട്ടുകാരുമായി രേണു പ്രശ്നത്തിലാണെന്ന തരത്തിലുള്ള കമന്റുകളെ കുറിച്ചും രേണു പ്രതികരിച്ചു. കൊല്ലത്ത് നിന്ന് സുധിച്ചേട്ടന്റെ വീട്ടിലുള്ളവർ ഇങ്ങോട്ട് വരാറുണ്ട്. അമ്മയ്ക്ക് സുഖമില്ലാത്തതിനാലാണ് അവർ വരാത്തത്. അവർ വിളിക്കാറുണ്ട്. കുഞ്ഞിന്റെ കാര്യം തിരക്കാറുണ്ട്.

സുധിച്ചേട്ടന്റെ ചേട്ടന്റെ ഭാര്യയൊക്കെ മിക്കപ്പോഴും വിളിക്കാറുണ്ട്. കുഞ്ഞിന് എന്ത് ആവശ്യമുണ്ടെങ്കിലും പറയണമെന്ന് പറയും. ഫോണിലൂടെ എപ്പോഴും സംസാരിക്കാറുണ്ട്. രണ്ടാം വിവാഹത്തിന് വേണ്ടി വീട്ടുകാർ നിർബന്ധിക്കാറില്ല. കാരണം അവർക്ക് അറിയാം. സുധിച്ചേട്ടനെ പോലെ ആരും ആകില്ല.

സുഹൃത്തുക്കളൊക്കെ പറയാറുണ്ട്, നീ ചെറുപ്പമാണ്, കുറച്ച് നാൾ കഴിയുമ്പോൾ ആൺ മക്കളാണ് അവർ കല്യാണം കഴിഞ്ഞ് പോകും. പിന്നെ നീ തനിച്ചാകും എന്ന് പറയും. ഒറ്റപ്പെടാനാണ് ദൈവ വിധിയെങ്കിൽ അങ്ങനെ ആകട്ടെ, എന്തായാലും വിവാഹം കഴിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. സിംഗിൾ മദർ ആയി തന്നെ മക്കളെ നോക്കാനാണ് തീരുമാനം എന്നും രേണു പറഞ്ഞു.

ലക്ഷ്മി നക്ഷേത്രയും സുധിച്ചേട്ടനും തമ്മിലുള്ള ബോണ്ട് എനിക്ക് അറിയാവുന്നതാണ്. സുധിച്ചേട്ടൻ മരിച്ചതിന് ശേഷമല്ല ചിന്നു ഞങ്ങളെ സ്നേഹിക്കാൻ തുടങ്ങിയത്. എന്നെ എന്ന് പരിചയപ്പെടുത്തിയോ അന്ന് തൊട്ട് എന്നോട് ഒരു സഹോദരിയെ പോലെയാണ് ചിന്നു പെരുമാറിയിട്ടുള്ളത്. ഞങ്ങൾ സ്റ്റാർ മാജിക് പരിപാടിക്ക് പോകുമ്പോൾ മേക്കപ്പ് റൂമിലാണെങ്കിലും ലക്ഷ്മി ഞങ്ങളെ കാറിനടുത്തേയ്ക്ക് കാണാൻ വരുമായിരുന്നു.

അത്രയും സ്നേഹമായിരുന്നു. വിളിയും പറച്ചിലുമൊക്കെ ചേട്ടൻ ഉള്ളപ്പോൾ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും. ഇപ്പോൾ ഇത്തിരി കൂടി സ്നേഹം കൂടിയിട്ടേ ഉള്ളൂ. അല്ലാതെ ഒരു കുറവും ഇല്ല. അവൾ വീട്ടിൽ വന്നതിനൊക്കെ വലിയ നെഗറ്റീവ് കമന്റ്സ് കേട്ടിരുന്നു. അവൾ കാണിക്കുന്ന സ്നേഹബന്ധം ആത്മാർമാണ്.

ലക്ഷ്മിയും അനൂപേട്ടനും വലിയ പിന്തുണയാണ് നൽകുന്നത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം അവർ സഹായിക്കുന്നുണ്ട്. അവർ നമ്മളോടൊപ്പം തന്നെ ഉണ്ട്. ഷൂട്ട് ആയതിനാലാണ് സുധിച്ചേട്ടന്റെ ചരമവാർഷികത്തിന് അവർ വരാതിരുന്നത്. വീട് കയറി താമസത്തിന് അവർ എല്ലാവരും ഉണ്ടാകും എന്നും രേണു വ്യക്തമാക്കി.

എന്നാൽ, അടുത്തിടെ ലക്ഷ്മിയ്ക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. കൊല്ലം സുധി അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഗന്ധത്തിൽ നിന്ന് ലക്ഷ്മി നക്ഷത്ര പെർഫ്യൂം ഉണ്ടാക്കിയ വാർത്ത പങ്കുവെച്ചതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്.

ദുബായിൽ നിന്നാണ് ലക്ഷ്മി ഈ പെർഫ്യൂം തയ്യാറാക്കിയത്. ഇതിന്റെ വീഡിയോ ലക്ഷ്മി നക്ഷത്ര യൂട്യൂബിൽ പങ്കുവെച്ചിരുന്നു. യൂട്യൂബ് വരുമാനത്തിന് വേണ്ടിയാണ് ലക്ഷ്മി ഇതൊക്കെ ചെയ്യുന്നതായുള്ള വിമർശനങ്ങൾ വന്നത്.

Vijayasree Vijayasree :