പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.
രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. രേണു കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും വലി. രീതിയിലുള്ള വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.
ഇപ്പോഴിതാ രേണുവിനെ കുറിച്ച് മുമ്പൊരിക്കൽ സുധി പറഞ്ഞ കാര്യങ്ങളുമാണ് സോഷ്യൽ മീഡയയിൽ വീണ്ടും വൈറലായി മാറുന്നത്. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ സുധിയുടെ ഭാര്യയും മക്കളുമൊക്കെ സർപ്രൈസായി അവിടെ എത്തിയിരുന്നു. അതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ആദ്യ ഭാര്യയിലുള്ള മകനും രേണുവിന്റെ മകനെയും ഒരുമിച്ച് വേദിയിൽ കൊണ്ട് വരികയും അവരുടെ വിശേഷങ്ങൾ പറയുകയും ചെയ്തു. മാത്രമല്ല ഒന്നുമില്ലാതെ നിന്ന സമയത്ത് തന്നെയും ആദ്യ ഭാര്യയിലുള്ള മകനെയും സ്വന്തമായി സ്വീകരിച്ച ആളാണ് രേണു. അവളുടെ സ്‌നേഹം ദൈവം തന്ന സമ്മാനമാണെന്നാണ് സുധി പറയുന്നത്. അതുപോലെ സുധിചേട്ടൻ തന്റെ ജീവിതത്തിന് എത്രത്തോളം പ്രധാനപ്പെട്ട ആളാണെന്ന് രേണുവും പറയുന്നു.
കൈ കുഞ്ഞ് ആയിരിക്കുമ്പോൾ ഭാര്യ തന്നെയും മകനെയും ഉപേക്ഷിച്ച് പോയ കഥയാണ് വർഷങ്ങൾക്ക് മുൻപ് കൊല്ലം സുധി വെളിപ്പെടുത്തിയത്. അന്ന് സ്റ്റേജ് പ്രോഗ്രാമിന് പോകുമ്പോൾ കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്തത് കൊണ്ട് കൈയ്യിലെടുക്കും. എന്നിട്ട് സ്‌റ്റേജിന്റെ പുറകിൽ കിടത്തി ഉറക്കും. ഇടയ്ക്ക് അസീസ് നെടുമങ്ങാട് അടക്കമുള്ള താരങ്ങളുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷമായിരിക്കും സുധി പോയി പരിപാടി അവതരിപ്പിക്കുന്നത്. അങ്ങനെ മകൻ സ്ഥിരമായി കൂടെ വന്ന് തുടങ്ങി.
ഒടുവിൽ അവൻ കുറച്ച് വളർന്നപ്പോൾ കർട്ടൻ പൊക്കാനും താഴ്ത്താനുമൊക്കെ ഇരിക്കാൻ തുടങ്ങി. ഒരു ദിവസം മഴ പെയ്ത് കർട്ടനൊക്കെ നനഞ്ഞു. ആരൊക്കെയോ ചേർന്ന് അത് പൊക്കി ഉയർത്തി വെച്ചിരുന്നു. മഴ മാറിയ ശേഷം തിരികെ വന്നപ്പോൾ മകനാണ് പോയി ആ കർട്ടൻ അഴിക്കുന്നത്. മഴവെള്ളത്തിൽ കുതിർന്ന കർട്ടന്റെ ഭാരം കാരണം നിലത്ത് നിന്ന ഇവൻ മുകളിലേക്ക് ഉയർന്ന് പോയി.
കൊല്ലം സുധിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് അന്ന് രേണു സംസാരിച്ചിരുന്നു. ‘സുധിയുടെ കോമഡി സ്‌കിറ്റ് ഇഷ്ടമായിരുന്നു. ജഗദീഷേട്ടനെ ഇഷ്ടമുള്ളത് കൊണ്ടാണ് സുധി ചേട്ടനെ സ്‌നേഹിച്ചത്. പിന്നെ പ്രണയിച്ച് കെട്ടിയെന്നും രേണു പറയുന്നു. സുധി ചേട്ടൻ ഭർത്താവിന്റെയും അച്ഛന്റെയും അമ്മയുടെയും തുടങ്ങി പല റോളുകളിൽ തന്നെ സ്‌നേഹിക്കാറുണ്ട്.’ എന്നും രേണു കൂട്ടിച്ചേർത്തു.
ആദ്യ ഭാര്യ മകനെ കൈയ്യിൽ തന്ന് പോയപ്പോൾ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവൻ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും സുധി അന്ന് വ്യക്തമാക്കിയിരുന്നു.
പിന്നാലെ നിരവധി പേർ കമന്റുകളുമായും എത്തി. കേരളത്തിലെ എല്ലാ ജനങ്ങളും ആരാധിച്ചിരുന്ന ഒരു കലാകാരനായിരുന്നു സുധിച്ചേട്ടൻ. ഭർത്താക്കന്മാർ മരിച്ചുപോയ ഒരുപാട് ഭാര്യമാർ ഇപ്പോളും ജീവിക്കുന്നുണ്ട്. അത് സോഷ്യൽ മീഡിയയിൽ കുറച്ചു പോസ്റ്റ് ഇട്ട് സ്വന്തം ഭർത്താവിനോട് ഒരുപാട് ഇഷ്ടം ഉണ്ട് എന്ന് അറിയിക്കാൻ അല്ല. മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ കഴിയും. എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് സ്വന്തം മനസാക്ഷിയോടുകൂടി ഒന്ന് ചോദിക്കുക. സ്വന്തം പേരിനോട് ആ പാവം കലാകാരന്റെ പേര് ചേർത്ത നശിപ്പിക്കരുതെന്നാണ് ഒരാൾ കുറിച്ചത്.
ഭർത്താവ് മരിച്ച സ്ത്രീ ഒറ്റയ്ക്കു കഴിയണം അയാളെ ഓർത്ത് ജീവിക്കണം എന്നൊന്നൊന്നു നിയമം ഇല്ല… പക്ഷേ ചേച്ചി ഒന്ന് ആലോചിച്ചു നോക്കിക്കെ സുധിച്ചേട്ടൻ പോയതിൽ പിന്നെ നന്നായി ആണോ പോകുന്നെ എല്ലാം എന്ന്. റീച്ചിന് വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ ആണെങ്കിൽ എത്രെ നല്ല വ്ലോഗ്സ് എടുക്കാൻ പറ്റും കുക്കിംഗ്, അല്ലെകിൽ വേറെ പലതും ഉണ്ടെല്ലോ. പക്ഷേ ചേച്ചി ഡ്രെസ്സിന്റെ അളവ് കുറച്ചും മറ്റും വീഡിയോ ചെയുമ്പോൾ അത് ബാധിക്കുന്നത് ചേച്ചിടെ മകളെ കൂടെ അല്ലെ.
ചെറുപ്പത്തിൽ അമ്മ നഷ്ടപ്പെട്ടു ചേച്ചീനെ കിച്ചു അമ്മ എന്നു വിളിച്ചത് എന്ത് കൊണ്ടാണ്… ആ അമ്മ അച്ഛൻ മരിച്ചപ്പോ എന്തൊക്കെയാ ചെയിതു കൂട്ടുന്നെ.. എനിക്ക് തോന്നുന്നില്ല സുധി ചേട്ടൻ ജീവിച്ചിരുന്നേൽ ഇതേ പോലെ ചേച്ചി ഡ്രസ് ധരിച്ചു വരുമെന്ന്. എത്ര മാന്യമായിട്ടാ ഫ്ലവർസ് ഷോയ്ക്ക് ചേച്ചിനെ സുധിച്ചേട്ടൻ പരിജയപെടുത്തിയപ്പോ dress ഇട്ടിരുന്നേ എന്നാണ് ഒരാൾ ചോദിച്ചത്.
എന്തിനാ എല്ലാരുടെയും പരിഹാസം കേട്ടു ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടുന്നത്. നിർത്തു പ്ലീസ്.. പഴി കേൾക്കുന്നത് കാണുമ്പോൾ ഒരു വിഷമം.. നിങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചു വച്ചേക്കുവാ ചേച്ചി. ആണുങ്ങൾ മാറും പക്ഷെ പെണ്ണുങ്ങൾ സെക്കന്റ് വെച്ച് മാറും അതാണ് പെണ്ണ് എന്നും മറ്റൊരാൾ കമന്റിൽ കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം സുധിയുടെ മകൻ കിച്ചു പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലെന്ന കിച്ചുവിന്റെ കുറിപ്പ്. പ്രിയപ്പെട്ടവരെ… ഞാൻ രാഹുൽ ദാസ്… ഒരുപാട് പേർക്ക് എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്ന് പരിചയപ്പെടുത്തട്ടെ… മരണപെട്ടുപോയ കൊല്ലം സുധിയുടെ മകൻ.
എന്റെ പ്രിയ അച്ഛന്റെ മരണത്തിനുശേഷം എന്റെ ജീവിതത്തിലുണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസീകാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ..? എന്നാണ് രാഹുൽ കുറിപ്പിലൂടെ ചോദിച്ചത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞ വാക്കുകളും വൈറലായിരുന്നു. അമ്മയുടെ വീഡിയോസ് വരുമ്പോൾ കാണും അല്ലാതെ കമന്റുകളൊന്നും നോക്കാറില്ലെന്ന് കിച്ചു പറയുന്നു. ദാസേട്ടന്റെ കൂടെ വീഡിയോ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നുവെന്നും കിച്ചു പറയുന്നു. വീഡിയോ ചെയ്യണ്ടാ എന്ന് താൻ പറഞ്ഞിരുന്നില്ലെന്നും അത് അമ്മയുടെ ഇഷ്ടമാണെന്നും കിച്ചു പറഞ്ഞു. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും അച്ഛൻ ആവത്തിലല്ലോ എന്നും കിച്ചു പറയുന്നു.
അഭിനയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമാണോ കിച്ചുവിന്റെ പഠനത്തിന് സഹായകമാകുന്നത് എന്ന ചോദ്യത്തിന് അങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നും പോക്കറ്റ് മണി അയച്ച് തരാറുണ്ടെന്നും കിച്ചു പറയുന്നു. അമ്മയുടെ വീഡിയോസിന് താഴെ നെഗറ്റീവ് കമന്റുകൾ വരുമ്പോൾ സുഹൃത്തുക്കൾ പറയാറുണ്ടോ എന്ന ചോദ്യത്തിന് തന്റെ സുഹൃത്തുക്കൾ തന്റെ ലൈഫ് പൂർണമായി അറിയാമെന്നും കുഞ്ഞുനാൾ തൊട്ടേയുള്ള സുഹൃത്തുക്കളാണ് തന്റെതെന്നും എല്ലാ കാര്യങ്ങളും അവർക്ക് അറിയാമെന്നും കിച്ചു പറയുന്നു.
അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല. അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നും കിച്ചു പറയുന്നു.
അതേസമയം, ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നാണ് രേണു പറഞ്ഞിരുന്നത്. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്.
അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു. ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ.
മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന പേരിൽ അറിയപ്പെടുന്ന രാഹുൽ ദാസ്. നടന്റെ മരണശേഷം രാഹുൽ സുധിയുടെ കൊല്ലത്തെ കുടുംബവീട്ടിൽ നിന്നാണ് പഠിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ ഉടമസ്ഥരാണ് രാഹുലിന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത്. സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി സന്നദ്ധസംഘടനകൾ ചേർന്ന് കോട്ടയത്ത് പുതിയൊരു വീട് നിർമ്മിച്ച് നൽകിയിരുന്നു. രേണുവും ഇളയമകൻ റിതുലും ഈ വീട്ടിലാണ് താമസം.