സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി അടുത്തിടെയും രേണുവിനെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് പ്രധാനമായും വിമർശനങ്ങൾ വരുന്നതെങ്കിലും അടുത്തിടെയും രേണുവിനെതിരെ വമർശനം ഉയർന്നിരുന്നു. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.
നടന് ആദ്യ വിവാഹത്തിലുള്ള മകനും രേണുവിന്റെ സംരക്ഷണയിലാണ്. അടുത്തിടെയായി സുധിയുടെ മാത്രമല്ല രേണുവിന്റെയും പുനർ വിവാഹമാണ് നടനുമായി കഴിഞ്ഞതെന്ന് പ്രചരിച്ചിരുന്നു. ഒരു പാസ്റ്ററെ രേണു വിവാഹം കഴിച്ചുവെന്ന് വെളിപ്പെടുത്തിയുള്ള വോയ്സ് ക്ലിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ രേണു ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. തന്റെ പാസ്റ്റ് ലൈഫിൽ നടന്നതെല്ലാം സുധി ചേട്ടനോട് പറഞ്ഞിട്ട് തന്നെയാണ് വിവാഹം കഴിച്ചതെന്നും അതിൽ കൂടുതൽ ഒന്നും തനിക്ക് പറയാനില്ലെന്നുമാണ് രേണു പറഞ്ഞത്.
ഇപ്പോഴിതാ സുധിയുടെ പഴയൊരു അഭിമുഖവും അതിൽ പറഞ്ഞ വാക്കുകളുമാണ് വൈറലാകുന്നത്. കൊവിഡ് കാലത്ത് ചില സാമ്പത്തിക ദാമ്പ്യതകൾ സുധിയെ അലട്ടിയിരുന്നു. അന്ന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ഞാൻ ഇതുവരെ പറയാത്ത കാര്യമാണ്. പക്ഷെ എനിക്കിപ്പോൾ അത് പറഞ്ഞേ പറ്റു. വൈഫിന് മെന്റലി ഡിപ്രഷനുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിൽ സംഭവിച്ചുപോയതാണെന്നാണ് സുധി പറഞ്ഞത്. സുധി അങ്ങനെ പറഞ്ഞുവെങ്കിൽ രേണുവിന് വേറെയും മക്കളുണ്ടെന്നല്ലേ അതിനർത്ഥമെന്നാണ് റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റർ അതുൽ പ്രതികരിച്ച് ചോദിച്ചത്.
എന്നാൽ താൻ ഇതുവരെ ഒരിക്കൽ മാത്രമെ പ്രസവിച്ചിട്ടുള്ളുവെന്നും തനിക്ക് പിറന്ന മകൻ ഒന്നാം ക്ലാസുകാരനായ റിതുലാണെന്നുമാണ് രേണു പറയാറുള്ളതെന്നും അതുൽ പുതിയ വീഡിയോയിൽ പറഞ്ഞു. സുധി ചേട്ടൻ തന്നെയാണ് രേണുവിന് രണ്ടാമത്തെ കുട്ടി ജനിച്ചശേഷമാണ് ഡിപ്രഷൻ വന്നതെന്ന് പറഞ്ഞത്. മാത്രമല്ല എല്ലാം കേട്ട് അടുത്തിരിക്കുന്ന രേണു ഒന്നും നിഷേധിക്കുന്നുമില്ല. രേണുവിന്റെ ആദ്യത്തെ കല്യാണത്തിൽ വേറെ കുട്ടിയുണ്ടോയെന്നും അറിയില്ല.
അടുത്തിടെ ചോദ്യം വന്നപ്പോൾ ഒരു കല്യാണം മാത്രമെ കഴിച്ചിട്ടുള്ളുവെന്നാണ് രേണു പറഞ്ഞത്. ശേഷം ഒരു അഭിമുഖത്തിൽ തൊട്ടും തൊടാതെയും മറുപടി പറഞ്ഞു. കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ എന്താണ് കുഴപ്പമെന്നാണ് രേണു ചോദിച്ചത്. എന്തൊക്കയോ എവിടെയോ ചീഞ്ഞ് നാറുന്നു. അതുപോലെ സുധിയുടെ ആദ്യ ഭാര്യയിലുള്ള മകൻ കിച്ചുവിനേയും രേണുവിനേയും ചേർത്ത് മോശം കമന്റുകൾ ആളുകൾ ഇടുന്നതും വീഡിയോ ചെയ്യുന്നതും താൻ കണ്ടുവെന്നും രേണു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ് കേട്ടു.
അങ്ങനൊരു സംഭവമെ നടന്നിട്ടില്ല. ഒരാൾ പോലും രേണുവും സുധിയുടെ മകനും ഒരുമിച്ച് യാത്ര ചെയ്യുന്നതിനെ വിമർശിച്ച് വീഡിയോ ചെയ്തിട്ടില്ല. ആരും അങ്ങനെ ചെയ്യാനും പോകുന്നില്ല. അത്രയ്ക്ക് വിവരക്കുറവുള്ള യുട്യൂബേഴ്സ് ഇല്ല. ആരും പറയാത്ത കാര്യം പറഞ്ഞുവെന്ന് പറഞ്ഞ് എന്തിന് ജനങ്ങളിലേക്ക് മിസ്ലീഡിങ് സാധനം ഇട്ട് കൊടുക്കുന്നു. ലൈം ലൈറ്റിൽ നിന്ന് കത്താൻ വേണ്ടി ഇത്തരം കോപ്രായങ്ങൾ കാണിക്കരുതെന്നും രേണുവിനെ വിമർശിച്ച് അതുൽ പറഞ്ഞു.
അടുത്തിടെ, രേണുവിന്റെ അയൽവാസിയുടെ ഒരു ഓഡിയോ ക്ലിപ്പും വൈറലായിരുന്നു. തനിക്ക് കുട്ടിക്കാലം മുതൽ രേണുവിനെ പരിചയമുണ്ടെന്നും ആദ്യ ഭർത്താവിനെ രേണു ഉപേക്ഷിച്ചതാണെന്നുമായിരുന്നു അയൽവാസിയായ സ്ത്രീയുടെ വെളിപ്പെടുത്തൽ. സുധിയുടെ മകൻ കിച്ചു എന്ന രാഹുലിനോട് രേണു മോശമായി പെരുമാറിയതായും അയൽവാസി പറയുന്നു.
രേണുവിനെ എനിക്ക് അഞ്ചാം ക്ലാസ് മുതൽ അറിയാം. എന്റെ വീടിന് അടുത്താണ് താമസം. കൊല്ലം സുധിയുമായി കഴിഞ്ഞത് രേണുവിന്റെ രണ്ടാമത്തെ വിവാഹമാണ്. ആദ്യത്തെ വിവാഹത്തിലുള്ള അയാളെ രേണു ഉപേക്ഷിച്ച് പോന്നു. കല്യാണത്തിന് ഞങ്ങൾ എല്ലാവരും പോയിരുന്നു. രേണു പറയുന്നതെല്ലാം നുണയാണ്. ഏവിയേഷൻ പഠിക്കാൻ പോയിട്ട് പാതി വഴിയിൽ നിർത്തി തിരികെ പോന്നു. ആ സമയത്ത് സുധിയുമായി റിലേഷനിലായിരുന്നു.
ആദ്യത്തെ വിവാഹം കഴിഞ്ഞിട്ട് ആ വീട്ടിൽ രണ്ടാഴ്ച തികച്ച് നിന്നില്ല. അവിടെ പണിയൊന്നും ചെയ്യുമായിരുന്നില്ല. അങ്ങനെ വഴക്കുണ്ടാക്കി പോന്നതാണ്. നാട്ടിലുള്ള മനുഷ്യർക്കൊന്നും രേണുവിനെ ഇഷ്ടമല്ല. അതുപോലെ നിന്റെ അച്ഛൻ മരിച്ചില്ലേ… വീട്ടിൽ നിന്ന് ഇറങ്ങിപ്പോകൂവെന്ന തരത്തിലും രേണു ഒരിക്കൽ സംസരിച്ചിരുന്നുവെന്നുമാണ് അയൽവാസിയുടെ വെളിപ്പെടുത്തൽ.
സുധിയുമായി നിരന്തരം രേണു വഴക്കിടുമായിരുന്നുവെന്നും സുധിയെ വീടിന് ചുറ്റും ഓടിക്കുന്നതും ചീത്ത വിളിക്കുന്നതും കേട്ടതായും മറ്റൊരു അയൽവാസിയും പരഞ്ഞിരുന്നു. വെൽഡർ ബിനു തന്നെയാണ് രേണു സുധിയുടെ ആദ്യ ഭർത്താവ്. ഞാലിയാൻ കുഴിയിലുള്ളവരെല്ലാം രേണുവിന്റെ വീഡിയോ കാണാറുണ്ട്. എത്ര മൂടിവെച്ചാലും രേണുവിന്റെ വിവാഹം കഴിഞ്ഞതും ഡിവോഴ്സ് നടന്നതുമെല്ലാം നാട്ടുകാർക്ക് അറിയാം. അവരൊക്കെ തന്നെയാണ് കമന്റിടുന്നതും. നാട്ടിലുള്ള ആർക്കും രേണുവിനോട് താൽപര്യമില്ല. എല്ലാവർക്കും വെറുപ്പാണ്. പക്ഷെ നാട്ടുകാരെല്ലാം സപ്പോർട്ടാണെന്നാണ് രേണു പറഞ്ഞ് നടക്കുന്നത്. മുപ്പത്തിയഞ്ചിന് മുകളിൽ പ്രായം രേണുവിനുണ്ട്. മുപ്പത്തിരണ്ടെന്ന് കള്ളം പറയുന്നതാണ്.
ഏവിയേഷൻ പഠിക്കുകയോ എയർ ഇന്ത്യയിൽ പോവുകയോ ചെയ്തിട്ടില്ല രേണു. സുധിയുമായി രേണു എന്നും വഴക്കായിരുന്നു. രേണുവിനൊപ്പം കൂടിയശേഷമാണ് സുധിക്ക് ഇത്രയേറെ കടം വന്നതെന്ന് തോന്നുന്നു. സുധിയെ വീടിന് ചുറ്റും ഓടിച്ചിട്ട് രേണു തെറി വിളിക്കുന്നത് കേട്ടിട്ടുണ്ട്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധിയുമായി വഴക്കിട്ടപ്പോൾ നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ എന്നാണ് രേണു പറഞ്ഞത്. നിന്റെ തല പോവുകയാണെങ്കിൽ ഞാനും അമ്മയും പപ്പയും കൊച്ചും സുഖമായി ജീവിക്കുമെന്നും രേണു പറഞ്ഞു. അത് പറഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സുധി മരിച്ചു.
ആദ്യ വിവാഹം കഴിഞ്ഞ് ചെന്ന വീട്ടിൽ രേണുവിന് ജോലി ചെയ്യാൻ മടിയായിരുന്നു. ജ്യൂസും ബിസ്ക്കറ്റും മാത്രമെ കഴിക്കൂ. പിന്നീട് അവിടെ വലിയ വഴക്കായി. ശേഷം ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. പക്ഷെ അതിനുശേഷം ഡിവോഴ്സായി. ബിനു പിന്നീട് വേറെ വിവാഹം കഴിച്ചു എന്നും നാട്ടുകാരി പറയുന്നു.
എന്റെ ജീവിതത്തിലും പഴയ കാര്യങ്ങളുണ്ട്, സുധിച്ചേട്ടന്റെ ലൈഫിലും പഴയ കാര്യങ്ങളുണ്ട്. അതൊക്കെ ഞങ്ങൾ വിവാഹം കഴിക്കുന്ന സമയത്ത് രണ്ടുപേർക്കും അറിയാം. ഇത്രയും നാൾവരെ ആർക്കും ഒരു വിഷയവും ഇല്ലായിരുന്നു. ഇപ്പോഴായിരുന്നു ഓരോന്നൊക്കെ കുത്തിപ്പൊക്കുന്നത്. എന്നോട് ഇതൊന്നും ആരും ഇതുവരെ ചോദിച്ചിട്ടില്ല. എന്റെ ജീവിത്തിൽ സംഭവിച്ച കാര്യങ്ങൾ സുധിച്ചേട്ടനോടും കുടുംബത്തോടും മാത്രമല്ല, മൂത്ത മകന് അറിവായ കാര്യത്തിൽ അവനോടും പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഞങ്ങൾ തമ്മിലുള്ള കല്യാണം കഴിഞ്ഞത്.
ഞാൻ പാസ്റ്ററെ കെട്ടിയാലും കെട്ടിയില്ലെങ്കിലും ഇവറ്റകൾക്ക് എന്താണ്. ഞാൻ ഒന്നും മറച്ച് വെച്ചിട്ടില്ല. ഇതേക്കുറിച്ച് ഒരു മനുഷ്യനും ഇതുവരെ എന്നോട്ട് ചോദിച്ചിട്ടുമില്ല. ഏതാണ്ട് എന്തോ വലിയ സംഭവം കണ്ടുപിടിച്ചത് പോലെയാണ് ഇപ്പോഴത്തെ ആരോപണം. ആരാണ് ഈ കമന്റ് ഇടുന്നത് എന്നതൊക്കെ വളരെ വ്യക്തമായിട്ട് എനിക്ക് അറിയാം. ഞാൻ ഇവരൊക്കെ ഉദ്ദേശിക്കുന്നതിനേക്കാൾ വലിയ സെലിബ്രിറ്റിയാകുമോ എന്നൊക്കെ ഓർത്തിട്ടാണ് ഇങ്ങനെ പറയുന്നത്. അല്ലാതെ ഇവരേക്കൊണ്ടൊന്നും അഞ്ച് പൈസയുടെ ഉപകാരം ഇല്ല. പഴയകാര്യങ്ങളൊക്കെ ഇവിടം കൊണ്ട് നിർത്താം എന്നാണ് എന്നെ വിവാഹം കഴിക്കുമ്പോൾ സുധിച്ചേട്ടൻ പറഞ്ഞതെന്നുമാണ് രേണു പറയുന്നത്.
സുധിയുടെ രണ്ടാം ഭാര്യ എന്ന് അവകാശപ്പെട്ട് വീണ എന്നയാളും രംഗത്തെത്തിയിരുന്നു. തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണുവാണെന്നും ഇവർ ആരോപിക്കുന്നു. രേണുവിന്റെ മെസേജുകൾ ഫോണിൽ കാണാനിടയായി. സുധി ചേട്ടൻ മദ്യത്തിന് അടിമയായിരുന്നു. താനുമായി സുധി ചേട്ടൻ കല്യാണം കഴിച്ചതാണെന്ന് അറിയാമായിരുന്നു. വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്. തന്റെ വീട്ടിൽ നിന്നും കൊല്ലം സുധിയെ ഇറക്കി വിടുകയായിരുന്നന്നും ഇവർ പറയുന്നു.
നിയമപരമായി സുധിയെ വിവാഹം ചെയ്തിരുന്നെന്ന് വീണ പറയുന്നുണ്ട്. രേണു വിവാഹ സർട്ടഫിക്കറ്റ് എന്ന് പറഞ്ഞ് കാണിക്കുന്ന രേഖ വ്യാജമാണെന്നും വീണ വാദിക്കുന്നു. മാര്യേജ് സർട്ടിഫിക്കറ്റിന്റെ കാര്യം രേണു ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോൾ ഞാൻ അതേക്കുറിച്ച് അന്വേഷിച്ചു. ഇപ്പോൾ ഉണ്ടാക്കിയ മാര്യേജ് സർട്ടിഫിക്കറ്റ് ആണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞതെന്ന് വീണ പറയുന്നു. കൊല്ലം സുധിയുടെ കുടുംബത്തെ താൻ ബഹുമാനിക്കുന്നുണ്ടെന്നും അവരെക്കൊണ്ട് തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും വീണ വ്യക്തമാക്കി.
രേണു തന്നെക്കുറിച്ച് മോശമായ പറഞ്ഞ വാക്കുകളുടെ ശബ്ദരേഖ താൻ കേട്ടിട്ടുണ്ട്. ഞാൻ ഒരു ആർട്ടിസ്റ്റാണ്. വലിയെ സെലിബ്രിറ്റി അല്ലെങ്കിലും എന്നെ അറിയാവുന്ന ഒരുപാട് പേർ ഉണ്ട്. രേണു മോശമായി സംസാരിച്ചു, എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്ന് പലരും ചോദിച്ചു. നിയമപരമായി നീങ്ങാനാണ് പറഞ്ഞത്. പരാതി കൊടുത്താൽ ഞങ്ങളിൽ മാത്രം ഇത് ഒതുങ്ങും. എല്ലാവരും ഇതേക്കുറിച്ച് അറിയാൻ വേണ്ടിയാണ് മീഡിയകളിൽ തുറന്ന് പറയുന്നതെന്നും വീണ പറയുന്നു.
രേണു നേരത്തെ വിവാഹം ചെയ്തിരുന്നു. രേണു ഇപ്പോൾ താമസിക്കുന്ന വീടിനടുത്ത് എന്റെ ഫ്രണ്ട്സുണ്ട്. രേണുവിന്റെ കുറേ സുഹൃത്തുക്കൾ മെസേജ് ചെയ്തിട്ടുണ്ട്. രേണുവിന്റെ പഴയ കാലത്തെക്കുറിച്ച് അന്വേഷിക്കാൻ തനിക്ക് താൽപര്യമില്ലെന്നും വീണ പറയുന്നു. സുധിയുടെ പേരിലല്ല ഇപ്പോൾ നിൽക്കുന്നതെന്ന് രേണു പറയുന്നു. രേണു സീറോയാണ്. സുധിയെന്ന് പറയുന്ന ആളുടെ പേരിലാണ് രേണു വന്നത്. ഇന്നും അങ്ങനെയാണ്. നേരിട്ട് അവളെ കണ്ടാൽ അടിച്ച് അവളുടെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും. ഇനി ഏത് സഭയിലാണെങ്കിലും എത്ര ആൾക്കൂട്ടത്തിലാണെങ്കിലും. അതിന്റെ പേരിൽ എത്ര കോടതി കയറിയിറങ്ങിയാലും പ്രശ്നമില്ലെന്നും വീണ പറയുന്നു.