ശവസംസ്‌കാരം എവിടെ വച്ച് വേണമെന്ന കാര്യത്തില്‍ ഒരാശയക്കുഴപ്പവുമുണ്ടായിരുന്നില്ല;അല്ലാതെ ഞങ്ങള്‍ക്കിടയില്‍ മതങ്ങള്‍ തീര്‍ത്ത ഒരകല്‍ച്ചയുമില്ല’; രേണു

കേരളക്കരയെ കലാഭവൻ മണിയുടെ മരണ ശേഷം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ കൊല്ലം സുധിയുടേത്. എന്നും ചിരിപ്പിച്ചിരുന്ന കൊല്ലം സുധി ഇനിയില്ലെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്ന ഒന്നായിരുന്നില്ല. മിമിക്രി വേദികൡലൂടേയും സിനിമകളിലൂടേയും സ്റ്റാര്‍ മാജിക്കിലൂടേയുമെല്ലാം മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു സുധി. അദ്ദേഹത്തിന് മരണത്തിന് പിന്നാലെ ചില അനാവശ്യ വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു.

സുധിയുടെ മൃതദേഹം കോട്ടയത്തിന് പകരം കൊല്ലത്തായിരുന്നു സംസ്‌കരിക്കേണ്ടിയിരുന്നതെന്നും സുധിയുടെ വീട്ടുകാര്‍ക്ക് ഇതില്‍ അനിഷ്ടമുണ്ടെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ഭാര്യ രേണു. തങ്ങള്‍ക്കിടയില്‍ മതം തീര്‍ത്ത ഒരകല്‍ച്ചയുമില്ലെന്നാണ് രേണു പറയുന്നത്. രേണുവിന്റെ അച്ഛനും വിവാദത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

”സുധിച്ചേട്ടന്റെ മരണശേഷവും തെറ്റിദ്ധാരണ പടര്‍ത്തുന്ന വാര്‍ത്തകളായി വിവാദങ്ങള്‍ ഞങ്ങളെ വേദനിപ്പിച്ചു. കോട്ടയം പാമ്പാടി റിഫോംഡ് ചര്‍ച്ച് ഓഫ് ഇന്ത്യയിലായിരുന്നു ശവസംസ്‌കാരം. സുധിച്ചേട്ടന്റെ അമ്മയടക്കമുള്ള ബന്ധുക്കള്‍ അതിനെ എതിര്‍ത്തെന്ന് വാര്‍ത്തള്‍ വന്നു. അമ്മയ്ക്ക് സുധിച്ചേട്ടനെ അവസാനമായി കാണണമെന്നുണ്ടായിരുന്നു. അതിന് വീട്ടില്‍ കൊണ്ടുചെല്ലണമെന്ന് പറഞ്ഞിരുന്നു. അല്ലാതെ ഞങ്ങള്‍ക്കിടയില്‍ മതങ്ങള്‍ തീര്‍ത്ത ഒരകല്‍ച്ചയുമില്ല” ഏതൊക്കെയോ യൂട്യൂബ് ചാനലുകളാണ് ഇത്തരം തെറ്റായ വാര്‍ത്ത പുറത്തുവിട്ടത്. ഇത്തരക്കാരെ സമൂഹം തിരിച്ചറിയണം. ശവസംസ്‌കാരം എവിടെ വച്ച് വേണമെന്ന കാര്യത്തില്‍ ഒരാശയക്കുഴപ്പവുമുണ്ടായിരുന്നില്ല. കിച്ചുവിനോടും സുധിയുടെ കുടുംബത്തോടും ചോദിച്ചിട്ടാണ് അതൊക്കെ തീരുമാനിച്ചത് എന്നാണ് രേണുവിന്റെ അച്ഛന്‍ തങ്കച്ചന്‍ പറയുന്നത്.

സുധിച്ചേട്ടന്‍ ജാതിയും മതവുമൊന്നും നോക്കുന്ന ആളായിരുന്നില്ല. എന്റെ കൂടെ പള്ളിയില്‍ വരുമായിരുന്നു. അവിടെ പേരും ചേര്‍ത്തു. എന്നു വച്ച് പ്രത്യക്ഷത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഞങ്ങള്‍ കൊല്ലത്തെ വീട്ടില്‍ പോകുമായിരുന്നു. അവിടെ നിന്ന് അവരും വരുമെന്നും രേണു പറയുന്നു. സുധിയുടെ മരണ ശേഷം മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചും രേണു സംസാരിക്കുന്നുണ്ട്. കരയാതിരിക്കാന്‍ പഠിച്ചു കഴിഞ്ഞു.

സുധിച്ചേട്ടന്‍ കൂടെയുള്ളപ്പോള്‍ എന്റെ കണ്ണുകള്‍ ഒരിക്കലും നിറഞ്ഞിട്ടില്ല. അങ്ങനെ നിറയാന്‍ സുധിച്ചേട്ടന്‍ സമ്മതിക്കില്ലായിരുന്നു. എവിടെപ്പോയാലും വീഡിയോ കോള്‍ വിളിച്ച് എന്റെയും മക്കളുടേയും സുഖവിവരങ്ങള്‍ അന്വേഷിക്കും. മരിക്കുന്നതിന്റെ തലേദിവസവു ഫോണില്‍ വിളിച്ചു. ഇളയകുഞ്ഞ് പല്ല് വേദനിച്ച് കിടക്കുകയായിരുന്നു. അവന് വയ്യെന്ന് അറിഞ്ഞ് സുധിച്ചേട്ടന്‍ കരഞ്ഞുവെന്ന് രേണു പറയുന്നു.

അതങ്ങനെയാണ് മക്കളെ ഫോണില്‍ കാണുമ്പോള്‍ കരയും. അവരെ ഇന്നേവെ വഴക്കു പറഞ്ഞിട്ടില്ല. അടിച്ചിട്ടുമില്ല. കിച്ചുവിന് ആനിമേഷന്‍ പഠിക്കുവാനാണ് ഇഷ്ടം. എത്ര പൈസ ചെലവായാവായും ഇഷ്ടമുള്ള കോഴ്‌സിന് അവനെ വിടണമെന്നായിരുന്നു സുധിച്ചേട്ടന്. ഋതുക്കുട്ടനെ പൈലറ്റാക്കണമെന്നായിരുന്നു ആഗ്രഹം. ഏവിയേഷന്‍ കോഴ്‌സ് പഠിച്ചതാണ് ഞാന്‍. പക്ഷെ ഡിപ്ലോമ പൂര്‍ത്തായിക്കിയില്ല. ഇനി ഒരു ജോലി കിട്ടിയാലേ എനിക്ക് മക്കളെ പഠിപ്പിച്ച് വളര്‍ത്താന്‍ പറ്റൂവെന്നാണ് രേണു പറയുന്നത്.

ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ പ്രതികരണം. വടകരയില്‍ ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുന്നതിനിടെയാണ് കൊല്ലം സുധി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. താരത്തിനൊപ്പം ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇരുവര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈയ്യടുത്താണ് ബിനുവും മഹേഷും ആശുപത്രി വിട്ടത്. ബിനു സുധിയുടെ വീട്ടില്‍ വന്ന് രേണുവിനേയും മക്കളേയും കണ്ടിരുന്നു. ഗുരുതരമായ പരുക്കേറ്റ മഹേഷിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. അപകടശേഷം ഒരു പ്രോഗ്രാമിന് എത്തിയ ബിനു അടിമാലി ശുദ്ധിയെ കുറിച്ച് വൈകാരികമായി സംസാരിച്ചിരുന്നു.

അപകടം നടന്ന ദിവസം ഏറ്റവും കൂടുതൽ ഊർജസ്വലനായി നടന്ന വ്യക്തി കൊല്ലം സുധി ആയിരുന്നു എന്ന് ബിനു അടിമാലി പറയുന്നു. യാത്ര തിരിച്ചപ്പോഴും പരിപാടി കഴിഞ്ഞു മടങ്ങിയപ്പോഴും മരണത്തിലേക്ക് എന്നപോലെ കാറിന്റെ മുൻ സീറ്റിലേക്ക് ഓടിക്കയറുകയായിരുന്നു കൊല്ലം സുധിയെന്നും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സുധി കണ്മുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നുന്നതുകൊണ്ട് ഉറങ്ങാൻ പോലും കഴിയാറില്ലെന്നും ബിനു അടിമാലി പറഞ്ഞു.

AJILI ANNAJOHN :