ജൂൺ അഞ്ചിനാണ് കൊല്ലം സുധിയെ കലാകേരളത്തിനു നഷ്ടമാകുന്നത്. ഫ്‌ളവേഴ്‌സ് ഷോ കഴിഞ്ഞു മടങ്ങവേ ആണ് സുധിയുടെ കാർ അപകടത്തിൽ പെടുന്നത്. സുധി ഓർമ്മ ആയിട്ട് ദിവസങ്ങളായി.
ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ കണ്ണീരോടെ നിൽക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. സുധിയുടെ മരണത്തിന്റെ ഒൻപതാം ദിവസം ക്രിസ്ത്യൻ ആചാരപ്രകാരം പ്രാർത്ഥനയും മറ്റും പള്ളിയിൽ നടത്തുകയുണ്ടായി. സുധിയുടെ സഞ്ചയനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചടങ്ങുകകൾ കൊല്ലം വീട്ടിലായിരുന്നു നടന്നത്.
സുധിയുടെ കുടുംബത്തെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ വേദനയാണ് ഇപ്പോൾ എല്ലാ മലയാളികൾക്കും. രേണുവും മക്കളും കോട്ടയത്തെ വാടകവീട്ടിൽ. സുധിയുടെ ‘അമ്മ കൊല്ലത്തെ വീട്ടിൽ. ഇവർ രണ്ടുപേരും രണ്ട് സ്ഥലങ്ങളിലാണ്. എന്നാൽ ഇന്നലെ സുധിയുടെ സഞ്ചയന ചടങ്ങുകളിലെല്ലാം രേണുവും കുടുംബവും എത്തിയതോടെ അമ്മയുടെ പകുതി വിഷമം മാറിയെന്ന് പറയാം. എന്നാൽ അമ്മയ്ക്ക് കൂടുതൽ സ്വാ ന്തനമേകാനായി രേണുവും മക്കളും കുറച്ച് ദിവസത്തേക്ക് ചടങ്ങുകൾ ബാക്കി തീർക്കാനായി ഇവിടെ തന്നെ നിൽക്കുകയാണ്. അതുകൊണ്ട് തന്നെ ഈ വാർത്ത ഏറെ സന്തോഷം നല്കുകുകയാണ്.
അമ്മയോടൊപ്പം രേണു ഉണ്ടല്ലോയെന്നും സുധിയ്ക്ക് ഇത് സന്തോഷം നൽകുമെന്നാണ് നിരവധി പേർ പറയുന്നത്. സുധി ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാകുമെന്നും സുധിയുടെ മക്കളും അമ്മയും ഒരുമിച്ചിരിക്കുന്നത് സുധി കൺകുളിർക്കെ കാണുന്നുണ്ടാകുമെന്നും നിരവധി പേരാണ് കമന്റിലൂടെ പറയുന്നത്.
വികാരനിർഭര നിമിഷങ്ങൾ ആണ് സഞ്ചയന ദിവസം കൊല്ലത്തെ വീട്ടിൽ നടന്നത്. അമ്മേ എന്റെ അച്ഛൻ എന്ന് പറഞ്ഞുകൊണ്ടാണ് സുധിയുടെ ഇളയമകൻ ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിക്കുന്നത്. അമ്മേ എനിക്ക് പേടിയാകുന്നു എന്നും റിതുൽ പറയുന്നു. മോൻ പേടിക്കണ്ട എന്ന് പറഞ്ഞുകൊണ്ട് മകനെ ആശ്വസിപ്പിക്കുന്ന രേണു, മരുമകളെയും ചെറുമക്കളെയും കെട്ടിപിടിച്ചു കരയുന്ന സുധിയുടെ അമ്മ ഈ ദൃശ്യങ്ങൾ എല്ലാം പുറത്തുവന്നതോടെ കണ്ട് നിന്നവർക്കാർക്കും സഹിക്കാനായില്ല