പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടന് ബാല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ്റെ മുൻഭാര്യയായ ഡോക്ടർ എലിസബത്തിന്റെ ആരോപണങ്ങളാണ് സോഷ്യൽ മീഡിയിലെ പ്രധാന ചർച്ചാ വിഷയം. ബാലയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചിരുന്നത്. വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
എന്നാൽ ഇപ്പോഴിതാ എലിസബത്ത് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില. ബാലയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ വിവാഹം കഴിച്ചെന്നും അവർ മാനസികരോഗിയാണെന്നും തുടങ്ങി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കോകില നടത്തിയിരിക്കുന്നത്. കുറേ കാര്യങ്ങൾ ഞാൻ കാണുന്നുണ്ട്. അതിലെനിക്ക് വലിയ വിഷമമുണ്ട്.
കാരണം ഞാനും ഒരു പെണ്ണാണ്. നിങ്ങൾ എന്നെ മനസിലാക്കുമെന്ന് വിചാരിക്കുന്നു. ഞാൻ ഈ വീഡിയോയിലൂടെ നേരിട്ട് പറയുന്നത് എലിസബത്ത് ചേച്ചിയോടാണ്. അവരുടെ പുതിയൊരു വീഡിയോ ഞാൻ കണ്ടിരുന്നു. അതിലെന്നെ വെല്ലുവിളിച്ചത് പോലെയാണ് തോന്നിയത്. നിങ്ങളൊരു പെണ്ണ് ആയത് കൊണ്ട് ഒത്തിരി പ്രശ്‌നങ്ങളുണ്ടാവുമെന്ന് മാമാ പറയുന്നുണ്ട്. അദ്ദേഹത്തിന് വന്ന് പറയാൻ പറ്റാത്ത ഒത്തിരി വിഷയങ്ങളുണ്ട്.
അതെല്ലാം പറഞ്ഞാൽ ഞങ്ങൾക്കത് നാണക്കേടാണ്. നിങ്ങൾക്ക് അതിലൊരു കുഴപ്പവുമുണ്ടാവില്ല. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല. പറഞ്ഞ് വരുന്നത് ഞാനും മാമനും ഇപ്പോൾ നല്ല സന്തോഷത്തോടെ ജീവിക്കുകയാണ്. അതുപോലെ നിങ്ങൾ രജിസ്റ്റർ മ്യാരേജ് ചെയ്ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങൾ നിങ്ങളെ കബളിപ്പിക്കുകയാണെന്ന് പറയുന്നുണ്ടല്ലോ, പക്ഷേ നിങ്ങളാണ് എല്ലാവരെയും പറ്റിക്കുന്നത്. അതാദ്യം പറയുക.
നിങ്ങളുടെ ഭർത്താവ് ആരാണ്? അതൊരു ഡോക്ടറല്ലേ? ഇക്കാര്യം പുറത്ത് പറയാത്തത് എന്താണ്. നിങ്ങൾ ഭർത്താവിനൊപ്പം സന്തോഷമായിട്ട് ഇരിക്കുക. എല്ലാം ഉപേക്ഷിച്ച് നിങ്ങളിവിടുന്ന് പോയതല്ലേ, എല്ലാം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷം നിങ്ങൾ വന്ന് ഇങ്ങനെ സംസാരിക്കുന്നത് എന്തിനാണ്? ഞങ്ങളുടെ കല്യാണത്തിന് മുൻപേ ഇതേ കുറിച്ച് പറയാൻ ഞാൻ മാമനോട് പറഞ്ഞതാണ്. അദ്ദേഹമാണ് വേണ്ട, പാവമല്ലേ, നന്നായി ജീവിക്കട്ടെ എന്ന് പറഞ്ഞത്.
പക്ഷേ നിങ്ങളാണ് ഇപ്പോൾ ഏറ്റവും മോശമായി പെരുമാറുന്നത്. നിങ്ങൾ പറയുന്നതിൽ എന്തൊക്കെ സത്യമുണ്ട്, നുണയുണ്ട് എന്നതൊക്കെ എനിക്കറിയാം. എങ്ങനെയാണ് നിങ്ങൾ ഇങ്ങനൊക്കെ സംസാരിക്കുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. പതിനഞ്ച് വർഷമായിട്ട് നിങ്ങൾ മരുന്ന് കഴിക്കുന്ന ആളാണ്. അതെന്ത് കൊണ്ടാണ് നിങ്ങളാരോടും പറയാത്തത്. എലിസബത്ത് എന്ന് പറഞ്ഞാൽ ഒരു ഡോക്ടാറാണ്, പാവമാണ് എന്നൊക്കെയാണ് എല്ലാവരും കരുതി വെച്ചിരിക്കുന്നത്.
പക്ഷേ അവരുടെ ഉള്ളിലിരിപ്പ് ആർക്കും അറിയില്ല. അതുപോലെ അവരുടെ ജീവിതത്തിൽ നടക്കുന്നതെന്താണെന്നും ആർക്കും അറിയില്ല. ഒന്നും മനസിലാക്കാതെയാണ് ഞങ്ങളെ കുറ്റപ്പെടുത്താൻ വരുന്നത്. ഇതെല്ലാം കാണുമ്പോൾ ഭയങ്കര മോശമായി തോന്നുന്നു. ഞങ്ങളെ ജീവിക്കാൻ വിടില്ലെന്നാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം. ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഞങ്ങളും ചെയ്‌തോളാം. എല്ലാത്തിനുമുള്ള തെളിവുകൾ എന്റെ കൈയ്യിലുമുണ്ട്.
പക്ഷേ ഇപ്പോൾ ഒന്നും പുറത്ത് വിടരുതെന്നാണ് മാമൻ പറഞ്ഞിട്ടുള്ളത്. ഞങ്ങൾ കേസ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ഡിപ്രഷൻ സ്റ്റേജിൽ ആ ത്മഹത്യ ചെയ്യാൻ പാകത്തിനുള്ള സ്റ്റേജിലാണ്. പിന്നെ നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് മോശമാക്കാൻ നിങ്ങൾക്ക് സാധിച്ചു. പക്ഷേ അദ്ദേഹം അതിന് ശ്രമിക്കുന്നില്ല എന്നും കോകില വീഡിയോയിൽ പറയുന്നു.
പിന്നാലെ നിരധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കോകില നീ നിന്റെ ഊഴത്തിനായി കാത്തിരിക്കൂ കൂടുതൽ ഒന്നും പറയാനില്ല. പിന്നെ ബാല മറ്റുള്ളവരുടെ തോളിൽ കയറി സംസാരിക്കുന്നതും തോക്ക് ചൂണ്ടുന്നതുമൊക്കെ നിർത്തുക. ആരൊക്കെ നിങ്ങൾക്ക് വേണ്ടി സംസാരിച്ചാലും. ആരും വിശ്വസിക്കില്ല. കോകില, നിനക്ക് അൽപം ആത്മാഭിമാനം ഉണ്ടെങ്കിൽ നീ നിന്റെ ജീവൻ സൂക്ഷിക്കുക ഈ ചവറ്റുകുട്ടയിൽ കളയുന്നതിനേക്കാൾ…എന്നാണ് ഒരു കമന്റ്.
നീ ഒരു പുരുഷനാണോ? നിങ്ങൾ ഈ പാവം പെൺകുട്ടിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കാൻ തുടങ്ങി, അതായത് നിങ്ങളുടെ വാക്കുകൾ ആരും വിശ്വസിക്കുന്നില്ല. അവളും നിന്നെ വിശ്വസിക്കുന്നു, പക്ഷേ എല്ലാത്തിനുമൊടുക്കം നീ അവളോടും അങ്ങനെ ചെയ്യും. എനിക്ക് അവളോട് സഹതാപം തോന്നുന്നു നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യനാണെങ്കിൽ, ഈ വിവാദങ്ങൾ എല്ലാം നിർത്തി നല്ല മനുഷ്യനാകൂയ സൈക്കോയെ പോലെ പെരുമാറരുത്.
പ്രിയപ്പെട്ട കോകില, ബാലയുടെ യഥാർത്ഥ സ്വഭാവത്തെ കുറിച്ചുള്ള സത്യാവസ്ഥ നിങ്ങൾ വൈകാതെ കണ്ടു പിടിക്കും.ഭർത്താക്കന്മാരുടെ തനി സ്വഭാവം വെളിപ്പെടുത്തുന്നത് വരെ ഭാര്യമാർ കൂടെ നിൽക്കുന്നത് സാധാരണമാണ്. അമൃതയോടും എലിസബത്തോടുമുള്ള ബാലയുടെ പഴയകാല പെരുമാറ്റം കണ്ടു നിങ്ങളുടെ സുഖത്തെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. നീയും ഇതേ വിധി അനുഭവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
പട്ടിയുടെ വാല് ഒരിക്കലും നേരെയാവില്ല എന്ന ചൊല്ല് ഉണ്ട്. അതുപോലെ, വഞ്ചനയുടെ ചരിത്രമുള്ള ആളുകൾ പലപ്പോഴും അവരുടെ വഴികൾ തുടരുക തന്നെ ചെയ്യും. ആശങ്കയോടെ ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. വളരെ വൈകുന്നതിനു മുൻപ് നിങ്ങൾ സത്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഒരാൾ കുറിച്ചത്.
15 വർഷം മുമ്പ് എലിസബത്ത ഉദയൻ മെഡിസിൻ കഴിച്ചു തുടങ്ങിയപ്പോൾ… നീ ജനിച്ചോ? നിൻറെ മാമാ നേരത്തെ 2 കെട്ടി കളഞ്ഞിട്ടാണ് എലിസബത്തിനെ കെട്ടിയത്… അതു് മോൾക്ക് അറിയുമോ …കേരളത്തിൽ വന്നിട്ട് കേരള പെണ്ണിനെ തേക്കുന്നോ.. നീ പേടിക്കണ്ട 2026 മുതൽ നിനക്കും മെഡിസിൻ കഴിച്ചു തുടങ്ങാം എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
കോകില, ഈ ലോകത്തുള്ള എല്ലാ സ്ത്രീകൾക്കും നീ തികച്ചും അപമാനം ആണ്. ഒരുപാട് തെറ്റുകൾ ചെയ്ത ഒരു മനുഷ്യനെ സപ്പോർട്ട് ചെയ്യുന്നു
ചെറുപ്പം മുതലേ എല്ലാവരും മരുന്ന് കഴിക്കുന്നു പിന്നെ എലിസബത്ത് 15 വർഷം മരുന്ന് കഴിക്കുന്ന കാര്യം പറയുന്നത് ? നിനക്ക് ബുദ്ധി ഇല്ലേ ? സത്യത്തിൽ നിന്റെ ചില കുക്കിംഗ് വീഡിയോകളിൽ തലച്ചോർ കഴിച്ച പോലെ നിനക്ക് തലച്ചോർ വേണം. പോയി നിന്റെ തെളിവുകൾ കാണിക്ക്. തെളിവുകൾ കാണിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്.
ഞങ്ങളെല്ലാവരും എലിസബത്തിന്റെ കൂടെയാണ്. എലിസബത്ത് മുമ്പ് വിവാഹം കഴിച്ചോ പിന്നെ നിന്റെ ഭർത്താവും വിവാഹം കഴിക്കുന്നതിന് മുൻപ് മൂന്നു വിവാഹം കഴിച്ചു. പിന്നെന്തിനാ എലിസബത്ത് ഭർത്താവിനെ കെട്ടുന്നതിനു മുൻപ് ഒരു തവണ കല്യാണം കഴിച്ച കാര്യം പറയുന്നത്.
പൊതുജനത്തിന്റെ മുന്നിൽ വരുമ്പോൾ അൽപം സാമാന്യ ബോധം ഉപയോഗിച്ചു സംസാരിക്കുക. ഒരു ലോജിക്കും ഇല്ലാതെ സംസാരിക്കരുതെന്നും ഒരാൾ പറയുന്നു.
എന്നാൽ എലിസബത്ത് മുമ്പ് പറഞ്ഞിട്ടുള്ള കസ്തൂരി എന്ന അക്കൗണ്ടിൽ നിന്നും കമന്റുകൾ ഇതിലും വന്നിട്ടുണ്ട്. ബാല, കോകില അവസാനം ഞങ്ങളോട് സത്യം പറഞ്ഞതിന് നന്ദി. അങ്ങനെ എലിസബത്ത് നേരത്തേ ഒരു ഡോക്ടറുമായി വിവാഹം കഴിക്കുകയും ബാലയുമായി വിവാഹിതയാകുന്നതിനു മുൻപ് തന്നെ എലിസബത്തിന് മാനസിക ബുദ്ധുമുട്ടുകൾ ഉണ്ടായിരുന്നു. ഇത് ഞാൻ ഊഹിച്ച കാര്യമാണ്.
പക്ഷെ നിങ്ങൾ വ്യക്തമാക്കിയതിനു ശേഷം എനിക്ക് നന്നായി മനസ്സിലായി. ബാലയ്ക്കെതിരെ എന്തിനാണ് ഇത്രയധികം വ്യാജ ആരോപണങ്ങൾ ഈ സ്ത്രീ ഉന്നയിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല, പ്രത്യേകിച്ച് റേ പ്പ് പോലുള്ള കാര്യങ്ങൾ. ലിവർ സിറോസിസ് ഉള്ളവന്റെ അവസ്ഥ ഏത് മെഡിക്കൽ പ്രൊഫഷണലിനും അറിയാം. ഇവൾക്കെങ്ങനെ ഇങ്ങനെ കള്ളം പറയാൻ കഴിയുന്നു? എന്ത് കാര്യത്തിനു വേണ്ടി എന്നാണ് കസ്തൂരി എന്ന അക്കൗണ്ടിൽ നിന്ന് വന്ന കമന്റ്.
ഇതിന് താഴെയും മലയാളികൾ വിമർശനങ്ങൾ കൊണ്ട് പൊതിയുന്നുണ്ട്. നിങ്ങളുടെ പ്രശ്നം എലിസബത്ത് മുൻപ് ഒരു തവണ കല്യാണം കഴിച്ചതല്ലേ? ബാല 3 വിവാഹം കഴിച്ചാലോ? ബാല അവളെ ബ ലാത്സംഗം ചെയ്തിട്ടില്ലെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? പല ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ബാലക്ക് വേണ്ടി കഷ്ടപ്പെടുന്നോ എന്നാണ് ഒരാൾ ചോദിച്ചത്. കോകില തന്നെ കസ്തൂരി, മുന്നേ ഇട്ട കമന്റ്സ്, ഇപ്പോൾ പറയുന്ന ഈ കാര്യങ്ങൾ എല്ലാം സെയിം, തമിഴ് ആയ കസ്തൂരിക്ക് മലയാളി ആയ എലിസബേത്തിനെ കുറിച്ച് എല്ലാം അറിയാം.. പക്ഷെ കസ്തൂരി ആരാണെന്നു ആർക്കും അറീല്ല എന്നും കമൻറിൽ പറയുന്നു.
അതേസമയം, കസ്തൂരി, ഫേക്ക് പ്രൊഫൈലാണെങ്കിലും അത് ചെയ്യുന്നത് ആരാണെന്ന് വ്യക്തമായി മനസിലായി. അതുകൊണ്ടാണ് അവർ പറഞ്ഞതിലെ പൊരുത്തക്കേടുകൾ താൻ ചൂണ്ടിക്കാണിക്കുന്നതെന്നും എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു. ഞാൻ മരിക്കുയോ കൊല്ലപ്പെടുകയോ ചെയ്യുന്നതിന് മുൻപ് എല്ലാ കാര്യങ്ങളും അറിയിക്കണമെന്നുണ്ട്. അതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. കസ്തൂരി എന്ന് പറയുന്ന ഒരാൾ ഇടുന്ന കമന്റുകൾ മാത്രം എടുത്ത് പറയാൻ കാരണം അത് ആരാണെന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്. പിന്നെ വേറെയും ആളുകളുണ്ടെന്നും എലിസബത്ത് പറഞ്ഞിരുന്നു.
കേരളത്തോടുള്ള ദേഷ്യവും ഇംഗ്ലീഷും തമിഴും ഒക്കെ ശ്രദ്ധിച്ചപ്പോൾ നിങ്ങൾ ആരാണെന്ന് എനിക്ക് മനസിലായി. എന്റെ ജീവിതത്തിൽ എന്നെയും എന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിച്ചതിൽ 50 ശതമാനം പങ്ക് നിനക്കുണ്ടെന്നും എലിസബത്ത് പറഞ്ഞു. പലപ്പോഴായി പല സന്ദര്ഭങ്ങളായി എലിസബത്തിനു എതിരെ കസ്തൂരി പങ്കുവച്ച കമന്റുകൾ ഓരോന്നായി പങ്കിട്ടുകൊണ്ടാണ് എലിസബത്ത് പങ്കുവെച്ചത്. അതോടെയാണ് തന്റെ ജീവിതത്തിൽ എന്തൊക്കെ ആണ് സംഭവിച്ചത് എന്ന് എലിസബത്ത് പറയുന്നതും.