മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായിരുന്നു നടന്റെ നാലാം വിവാഹം. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടനെതിരെ ഗുരുതര ആരോപണവുമായി അമൃത രംഗത്തെത്തിയിരുന്നത്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നുമായിരുന്നു അമൃത പറഞ്ഞത്.
പിന്നാലെ എലിസബത്തും രംഗത്തെത്തുകയായിരുന്നു. ബാലയ്ക്കൊപ്പം ജീവിച്ചതിന്റെ പേരിൽ മാനസീകവും ശാരീരികവുമായി നിരവധി ബുദ്ധിമുട്ടുകളിലൂടെ താൻ കടന്നുപോയി എന്നും, തനിക്ക് സംഭവിച്ചത് പുറത്ത് പറയാൻ ഭയമായിരുന്നുവെന്നും ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിലാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും എലിസബത്ത് പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിവാദങ്ങൾക്കിടെ നടൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കോകിലയുടെ കുടുംബാംഗങ്ങളാണ് നിറഞ്ഞ് നിൽക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജന്മ നാടായ ചെന്നൈയിലാണ് ബാലയും ഭാര്യ കോകിലയുമുള്ളത്.
സ്വന്തം വീടും കുടുംബാംഗങ്ങളേയും സന്ദർശിച്ച ബാല ഇപ്പോൾ ഭാര്യ കോകിലയുടെ കുടുംബത്തോടൊപ്പമാണ് താമസം. ആദ്യമായാണ് കോകിലയുടെ കുടുംബാംഗങ്ങൾ ബാലയുടെ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെയും കോകിലയുടേയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതത്തിനായി കോകിലയുടെ അമ്മ അടുത്തിടെ തിരുപ്പതിയിൽ പോയി തല മുണ്ഡനം ചെയ്തിരുന്നു. അതിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനായാണ് ബാല പുതിയ ചെയ്തത്.
തിരുപ്പതിയിൽ പോയാണ് മൊട്ടയടിച്ചത്. മരുമകനും മകൾക്കും വേണ്ടിയാണ് മൊട്ടയടിച്ചത്. ഒരുപാട് പേരുടെ കണ്ണ് ബാലയുടേയും കോകിലയുടേയും മേൽ പെടുന്നുണ്ട്. ഒരുപാട് അസൂയാലുക്കളുണ്ട് എന്നുമാണ് കോകിലയുടെ അമ്മ മൊട്ടയടിക്കാനുള്ള കാരണം വെളിപ്പെടുത്തി പറഞ്ഞത്.
കോകിലയുടെ തൊണ്ണൂറ്റി മൂന്ന് വയസുള്ള മുത്തശ്ശിയേയും വീഡിയോയിൽ കാണാം. ഒരു നികൃഷ്ട ശക്തിയും തൊടില്ലെന്ന് ആശിർവദിക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ ബാലയ്ക്കും കോകിലയ്ക്കുമായി വാങ്ങിയ ചെറിയ സമ്മാനങ്ങളും അമ്മയും മുത്തശ്ശിയും ചേർന്ന് കൈമാറി. ബാലയ്ക്ക് വേണ്ടി മുരുകരുടെ മോതിരവും കോകിലയ്ക്ക് വേണ്ടി കല്ല് പതിപ്പിച്ച മൂക്കൂത്തിയുമായിരുന്നു അമ്മയും മുത്തശ്ശിയും നൽകിയത്.
തനിക്ക് ഇത്തരത്തിൽ ഒരു സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബാല പറയുന്നതും വീഡിയോയിൽ കാണാം. മുത്തശ്ശി തന്നെയാണ് കോകിലയെ മൂക്കുത്തി അണിയിച്ചതും. പലരും പലരും പറയും അതൊന്നും നമ്മൾ മൈന്റ് ചെയ്യേണ്ട ആവശ്യമില്ല. നമ്മൾ എപ്പോഴും ദൈവത്തിന്റെ പാതയിലാണ്. ദൈവം മാത്രമെ നമുക്കുള്ളു എന്നാണ് ബാല പറഞ്ഞത്.
ദീർഘ സുമംഗലിയായി നന്നായി ഇരിക്കണം. മാപ്പിളൈ നൂറ്റിപ്പത്ത് വയസ് വരെ ജീവിക്കണം. അടുത്ത വർഷം നിങ്ങൾക്ക് ആൺകുഞ്ഞ് പിറക്കുമെന്നാണ് ബാലയേയും കോകിലയേയും ആശിർവദിച്ച് അനുഗ്രഹിച്ച് മുത്തശ്ശി പറഞ്ഞത്. മൂക്കുത്തി കൊടുക്കുക എന്നത് ഒരു ചടങ്ങായതുകൊണ്ടാണ് ഇവിടെ വന്നതെന്നും ബാല വീഡിയോയിൽ പറഞ്ഞു. ഇതുപോലെ നല്ല മനസുള്ള ആളുകൾ ഒപ്പമുള്ളതിനാൽ ആര് എന്ത് ചെയ്താലും അത് കൂടോത്രമായാലും… ദൈവം മുകളിലുണ്ട്.
നാല് പേർക്ക് നന്മ ചെയ്തില്ലെങ്കിലും അടുത്തവരുടെ കുടുംബം നശിപ്പിക്കാൻ നമ്മൾ നിൽക്കരുത്. നമ്മളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അങ്ങോട്ട് നമുക്ക് സ്നേഹമുള്ള ഒരുപാട് പേരുണ്ട്. നല്ലത് മാത്രം ചിന്തിക്കുക. എല്ലാവരും നന്നായിരിക്കട്ടെ എന്ന് പറഞ്ഞാണ് വീഡിയോ ബാല അവസാനിപ്പിച്ചത്.
അതേസമയം, കോകില നല്ല സ്ത്രീയാണെന്നും അതുകൊണ്ടാണ് ബാല സന്തോഷമായി ജീവിക്കുന്നതെന്നുമൊക്കെയുള്ള കമന്റുകൾക്ക് എലിസബത്ത് നൽകിയ മറുപടിയും വൈറലായിരുന്നു. കോകില നല്ല സ്ത്രീയാണെന്നൊക്കെ എനിക്ക് അറിയാം. ഞാൻ ഉള്ളപ്പോൾ തന്നെ കോളുകളും മെസേജുകളും ആൾക്ക് വരുമായിരുന്നു. ഇതിനെ കുറിച്ച് ഞാൻ ചോദിച്ചിരുന്നു.
ഞാൻ കുട്ടിയെ പോലെ കണ്ടിരുന്ന ആളാണ് എന്നാണ് എന്നോട് പറഞ്ഞത്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ് എന്നൊക്കെ പറഞ്ഞു. ഞാൻ എടുത്തുവളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് മെസേജ് അയക്കുന്നതെന്നായിരുന്നു വിശദീകരണം. കുട്ടിയെ എങ്ങനെയാണ് കണ്ടതെന്ന് നമ്മൾ കണ്ടു, അപ്പോൾ അതിൽ തെറ്റില്ലെന്നും എലിസബത്ത് പറഞ്ഞിരുന്നു.