ഇന്ത്യക്കാരനല്ലാത്ത കളിക്കാരെ ഇഷ്ടപ്പെടുകയാണെങ്കിൽ ഇന്ത്യ വിടണം എന്ന് കോഹ്ലി !! ക്രിസ്റ്റ്യാനോ റൊണാൾഡൊ, റോജർ ഫെഡറർ എന്നിവരുടെ കടുത്ത ആരാധകനാണു താനെന്നു മറക്കരുത് എന്ന് ആരാധകർ . കോഹ്‌ലിക്ക് കിട്ടിയ മറുപടികൾ വായിക്കാം

ഇന്ത്യക്കാരനല്ലാത്ത കളിക്കാരെ ഇഷ്ടപ്പെടുകയാണെങ്കിൽ ഇന്ത്യ വിടണം എന്ന് കോഹ്ലി !!
ക്രിസ്റ്റ്യാനോ റൊണാൾഡൊ, റോജർ ഫെഡറർ എന്നിവരുടെ കടുത്ത ആരാധകനാണു താനെന്നു മറക്കരുത് എന്ന് ആരാധകർ . കോഹ്‌ലിക്ക് കിട്ടിയ മറുപടികൾ വായിക്കാം

ക്രിക്കറ്റ് ആരാധകനോട് രാജ്യമാണ് വിട്ടോളാൻ കോഹ്ലി … മറുപടിയുമായി സോഷ്യൽ മീഡിയ … വിവാദത്തിൽ കുരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് നായകൻ

ഓസ്ട്രേലിയൻ, ഇംഗ്ലിഷ് ബാറ്റ്സ്മാൻമാരെയാണ് തനിക്കിഷ്ടം എന്നു പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ‘ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല താങ്കൾ’ എന്നു തിരിച്ചടിച്ച് വിരാട് കോഹ്‌ലി വിവാദത്തിൽ. തന്റെ പേരിലുള്ള പുതിയ ആപ്പിലൂടെയാണ് കോഹ്‌ലി ആരാധകനെതിരെ പ്രതികരിച്ചത്. 30–ാം ജന്മദിനത്തിൽ പുറത്തിറക്കിയ ആപ്പിലൂടെ ആരാധകർക്ക് വിരാട് കോഹ്‌ലിക്ക് സന്ദേശമയക്കാനുള്ള അവസരമുണ്ടായിരുന്നു. ഇതിലൊന്ന് കോഹ്‌ലിയെ പ്രകോപിക്കുന്നതാവുകയും ചെയ്തു. ‘കോഹ്‌ലി അമിതമായി ആഘോഷിക്കപ്പെട്ട ഒരു കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിങിൽ ഒരു പ്രത്യേകതയുമില്ല. ഇംഗ്ലിഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ ബാറ്റിങ് കാണുന്നതാണ് എനിക്കിഷ്ടം’ എന്നതായിരുന്നു സന്ദേശം.

ഇതു വായിച്ച കോഹ്‌ലി ‘‘ഒകെ. എങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല. എന്തിനാണ് നിങ്ങൾ ഇവിടെ ജീവിച്ച് മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നത്…’’ എന്നിങ്ങനെ പറയുന്നതാണ് വിഡിയോയിലുള്ളത്. കോഹ്‌ലിയുടെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. കോഹ്‌ലിയെ അനുകൂലിച്ചും ചില ആരാധകർ രംഗത്തെത്തി.

metromatinee Tweet Desk :