ഓസ്‌ട്രേലിയക്കെതിരെ ഉള്ള മത്സരങ്ങളിൽ നിന്നും ധോണിയെ ഒഴിവാക്കിയതെന്നു പിന്നിൽ താനല്ല എന്ന് വിരാട് കോഹ്ലി !! യുവാക്കൾക്ക് കൂടുതൽ അവസരം കൊടുക്കുന്ന താരമാണ് ധോനിയെന്നും കോഹ്ലി…

ഓസ്‌ട്രേലിയക്കെതിരെ ഉള്ള മത്സരങ്ങളിൽ നിന്നും ധോണിയെ ഒഴിവാക്കിയതെന്നു പിന്നിൽ താനല്ല എന്ന് വിരാട് കോഹ്ലി !! യുവാക്കൾക്ക് കൂടുതൽ അവസരം കൊടുക്കുന്ന താരമാണ് ധോനിയെന്നും കോഹ്ലി…

രണ്ടു ലോകകപ്പ്, ടെസ്റ്റില്‍ ആദ്യമായി ഒന്നാം റാങ്ക്, അനേകം ടൂര്‍ണമെന്റ് വിജയങ്ങള്‍ വേറെയും. ഇന്ത്യന്‍ ക്രിക്കറ്റിലെയെന്നല്ല ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ നായകനായി മാറിയ കളിക്കാരനാണ് മഹേന്ദ്രസിംഗ് ധോനി. ഇതാദ്യമായി ട്വന്റി20 ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കിയത് സൃഷ്ടിച്ച വിവാദങ്ങൾ ചെറുതല്ല. എന്നാല്‍ തനിക്ക് പകരക്കാരനായി യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ എടുക്കാന്‍ നായകന്‍ കോഹ്‌ലിയോട് നിര്‍ദ്ദേശിച്ചതും ധോനി തന്നെഎന്നാണ് കോഹ്ലി പറയുന്നത്.

പന്തിന് കൂടുതല്‍ ട്വന്റി20 ക്രിക്കറ്റില്‍ കൂടുതല്‍ അവസരം നല്‍കാന്‍ നിർദ്ദേശിച്ചത് ധോനി തന്നെയാണെന്ന് തിരുവനന്തപുരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്‌ലി. സെലക്ടര്‍മാര്‍ ഇക്കാര്യം പറയുന്നതിന് മുമ്പ് ആദ്യമായി ഇക്കാര്യം തന്നോട് ആദ്യം സംസാരിച്ചതും ധോനി തന്നെയായിരുന്നെന്നും കോഹ്ലി പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരേയുള്ള അവസാന ഏകദിനത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

വെസ്റ്റിന്‍ഡീസിനെതിരേയും ഓസ്‌ട്രേലിയക്കെതിരെയും നടക്കുന്ന ട്വന്റി20 പരമ്പരയില്‍ നിന്നും ധോനിയെ ഒഴിവാക്കിയിരുന്നു. താന്‍ സെലക്ടര്‍മാരുടെ സംഭാഷണത്തിന്റെ ഭാഗമായിരുന്നില്ല. ഇപ്പോഴൂം ധോനി ടീമിന്റെ അവിഭാജ്യ ഘടകം തന്നെയാണെന്നും ഋഷഭ് പന്തിന് കൂടുതല്‍ അവസരം കിട്ടട്ടെ എന്ന് അദ്ദേഹം കരുതിക്കാണുമെന്നും കോഹ്‌ലി പറഞ്ഞു. ട്വന്റിയില്‍ കളിച്ചില്ലെങ്കിലും 50 ഓവര്‍ മത്സരങ്ങളില്‍ ധോനി സ്ഥിരമായി കളിക്കും. യുവാക്കളെ സഹായിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നും മറ്റുള്ളവര്‍ എന്തെങ്കിലും പറയുന്നതിന് തനിക്കെന്ത് ചെയ്യാൻ കഴിയുമെന്നും കോഹ്‌ലി ചോദിക്കുന്നു.

Kohli about Dhoni and Rishabh Pant

Abhishek G S :