ഒറ്റ വാക്ക് മിണ്ടിയില്ലെങ്കിലും ബാലൻ വക്കീൽ നിസാരക്കാരനല്ല ! ഇത് ദിലീപ് വാദിച്ച് നേടിയ വിജയം – കോടതി സമക്ഷം ബാലൻ വക്കീൽ റിവ്യൂ വായിക്കാം.

ഒരിടവേളക്ക് ശേഷം ദിലീപ് വക്കീൽ കുപ്പായത്തിലെത്തുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ദിലീപ് കഥാപാത്രങ്ങൾ എന്തൊക്കെ പറഞ്ഞാലും ജന ഹൃദയങ്ങൾ കീഴടക്കാറുണ്ട്. ഒടുവിലിറങ്ങിയ കമ്മാരനാണെങ്കിലും ഇപ്പോളും ഹിറ്റാണ്. എന്നാൽ ബാലൻ വക്കീൽ അല്പം വ്യത്യസ്തനാണ്. ചിത്രത്തിന്റെ ആദ്യ പകുതി വിലയിരുത്തുമ്പോൾ ഹാസ്യത്തിൽ പൊതിഞ്ഞ നിമിഷങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.

സംസാര വൈകല്യമുള്ള ബാലൻ വക്കീലും, കോടതിയിലെ അയാളുടെ കേസ് വാദവും, ജീവിതവും പ്രമേയമാക്കിയാണ് ചിത്രത്തിന്‍റെ ട്രെയ്‌ലറും ഗാനവും ചിട്ടപ്പെടുത്തിയത്. ആ പ്രതീക്ഷകൾക്കൊത്ത തുടക്കമാണ് ചിത്രം നൽകുന്നത്. അതിമാനുഷികത്വമോ ഭയങ്കര സ്റ്റൈലൻ ഇന്ട്രോയോ ഇല്ലെങ്കിലും ബാലൻ വക്കീൽ വളരെ മനോഹരമായാണ് അരങ്ങേറുന്നത്.

വിക്കുള്ള ബാലൻ വക്കീലായി ദിലീപ് ചിരിപ്പിക്കുമെങ്കിലും ആദ്യ കേസ് തന്നെ ഒരക്ഷരം പറയാതെ ജയിക്കുന്നതോടെ ബാലൻ വക്കീലിന്റെ റേഞ്ച് മാറിമറിയുകയാണ് . പക്ഷെ അവിടെ വാദി പ്രതിയാക്കപ്പെടുകയാണ്.

ദി ഫിലിം സ്റ്റാർ , മേരിക്കുണ്ടൊരു കുഞ്ഞാട്, ചാന്തുപൊട്ട് , സൗണ്ട് തോമ, തിളക്കം, പച്ചക്കുതിര , കുഞ്ഞിക്കൂനൻ , തുടങ്ങി ദിലീപിന്റെ ഏറെക്കുറെ എല്ലാ ചിത്രങ്ങളിലും എന്തെങ്കിലും കുറവുകളെ അതിജീവിക്കുന്ന നായകനായാണ് എത്താറുള്ളത്. ബാലൻ വക്കീലും അത്തരത്തിലുള്ളതാണ്.

അപമാനങ്ങള്ക്കും കളിയാക്കലുകൾക്കും ഇടയിൽ കേസിൽ അപ്രതീക്ഷിത വിജയം നേടിയാണ് ബാലൻ വക്കീൽ മറ്റുള്ളവരെ നിശ്ശബ്ദരാക്കുന്നത്. അജു വർഗീസ് ദിലീപിനൊപ്പം കട്ടക്ക് നിൽക്കുകയാണ് ആദ്യ പകുതിയിൽ. ട്രെയിലറിൽ കാണുന്നതുപോലെ സിദ്ദിഖ് വളരെ ഉന്മേഷവാനായ വളരെ രസികനായ ദിലീപിന്റെ അച്ചനയാണ് എത്തുന്നത്.

അരികെ,മൈ ബോസ്, ടു കട്രീസ് എന്നീ സിനിമകൾക്ക് ശേഷം ദിലീപ്-മംമ്ത മോഹൻദാസ് എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ എസ്ര, കായംകുളം കൊച്ചുണ്ണി എന്നിവക്ക് ശേഷം പ്രിയാ ആനന്ദും ഒരു പ്രധാന വേഷത്തിലെത്തിയിരിക്കുന്നു.

മംമ്തയുടെ കഥാപാത്രമായ അനുരാധക്ക് കഥയിലൊരുപാട് ചെയ്യാനൊന്നുമില്ലെങ്കിലും ഉള്ളത് വളരെ വൃത്തിയോടെ കൈകാര്യം ചെയ്തിരിക്കുന്നു . ബാലൻ വക്കീലിന്റെ അബദ്ധം മംമ്‌തയുടെ കഥാപാത്രത്തിനെ കുഴപ്പത്തിലാക്കുന്നു. കുറച്ച് വൈകാരികവും , ട്വിസ്റ്റും നിറഞ്ഞ രണ്ടാം പകുതിയിലും ചിരിയുടെ മാല പടക്കങ്ങൾ ഉണ്ട്. ഒപ്പം ആക്ഷനും ത്രില്ലിംഗ് രംഗങ്ങളും അകമ്പടിയുണ്ട.

ദിലീപ് കഴിഞ്ഞ രണ്ടു ചിത്രങ്ങളിലെയും വിജയം ബാലൻ വക്കീലിലും ആവർത്തിക്കുകയാണ് . വിക്കനായ കഥാപാത്രമായി മാറാൻ ദിലീപ് വളരെയധികം റിസേര്ച്ചുകൾ നടത്തിയിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല . കാരണം അത്രക്ക് മനോഹരമായി തന്നെ ആ കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചു.

ടെക്നിക്കൽ വശങ്ങളിൽ പുതുമയൊന്നും കൊണ്ട് വന്നില്ലെങ്കിലും കഥക്ക് യാതൊരു കോട്ടവും സംഭവിക്കാതെ അതെല്ലാം അണിയറപ്രവർത്തകർ കൈകാര്യം ചെയ്തിരിക്കുന്നു. സംഗീതവും അതിമനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഗോപീ സുന്ദറും രാഹുൽ രാജും ചേർന്നാണ് ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിൽ ആക്ഷൻ നിർവഹിക്കുന്നത് റാം ലക്ഷ്മൺ, സ്റ്റണ്ട് ഷിവ, മാഹിയ ശശി, സുപ്രീം സുന്ദർ എന്നിവരാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.ധൈര്യമായി ടിക്കറ്റ് എടുക്കാം ബാലൻ വക്കീലിനായി. ചിത്രം കണ്ടവർക്ക് അഭിപ്രായത്തെ കമാറ്റുകളായി രേഖപ്പെടുത്താം.

kodathi samaksham balan vakkeel review

Sruthi S :