കേരളത്തിന് കൈത്താങ്ങാകാൻ മകളുടെ വിവാഹ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊച്ചി മേയർ സൗമിനി ജെയിൻ !!!

കേരളത്തിന് കൈത്താങ്ങാകാൻ മകളുടെ വിവാഹ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊച്ചി മേയർ സൗമിനി ജെയിൻ !!!

പ്രളയത്തിൽ നിന്നും കര കയറാൻ കേരളത്തിന് ഒരുപാട് കൈകൾ ആവശ്യമാണ്. ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സഹായം എത്തുന്നുമുണ്ട്. ഓണാഘോഷങ്ങൾ പോലും മാറ്റി വച്ച കേരളത്തിൽ ആഘോഷപൂർവം നടത്തേണ്ട മകളുടെ കല്യാണ ചിലവിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചി മേയര്‍. തുക ഉടന്‍ കൈമാറുമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു.

ഈ മാസം 22 നാണ് മേയറുടെ മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എറണാകുളം ടിഡിഎം ഹാളില്‍ ആഘോഷപൂര്‍വം നടത്താനായിരുന്നു നിശ്ചയിച്ചത്. ഇതിനായി നിരവധി പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി, ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ക്ഷണിച്ചവരെല്ലാം ഇത് അറിയിപ്പായി കരുതണം. വിവാഹത്തിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കി.

kochi mayor donates fund for relief

Sruthi S :