പ്രശസ്ത ബോളിവുഡ് നടി അഥിയാ ഷെട്ടിയും ക്രിക്കറ്റ് താരം കെഎല്‍ രാഹുലും വിവാഹിതരായി. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം കഴിഞ്ഞത്. അഥിയയുടെ പിതാവും നടനുമായ സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചായിരുന്നു വിവാഹം.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് നാലു മണിയ്ക്കായിരുന്നു മുഹൂര്‍ത്തം. വിവാഹത്തിന് പിന്നാലെ ഖണ്ടാലയിലെ ഫാം ഹൗസിന് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും അവിടെയെത്തിയ ആരാധകര്‍ക്കും സുനില്‍ ഷെട്ടിയും മകന്‍ അഹാന്‍ ഷെട്ടിയും ചേര്‍ന്ന് മധുരം നല്‍കി.
രാഹുലും അഥിയയും ഏറെ നാളായി പ്രണയത്തിലാണ്. ഒരു വര്‍ഷമേ ആയിട്ടുള്ളൂ ഇരുവരും പൊതുവിടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട്.
ഇരുവരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളുമുണ്ട്. ഇടയ്ക്ക് ഒരു പരസ്യ ക്യാമ്പെയിനിലും രാഹുലും അഥിയയും പങ്കെടുത്തിരുന്നു. സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്ക് വേണ്ടി പിന്നീട് വിരുന്ന് സംഘടിപ്പിക്കുമെന്നാണ് വിവരം.