അക്രമം നടത്തിയയാള്‍ സമൂഹത്തിന് മുന്നില്‍ മാന്യനായി നടക്കുന്ന കാഴ്ച, അതിജീവിതയുടെ തിരിച്ചു വരവില്‍ കെകെ രമ

നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിന്റെ വിചാരണ അവസാന ഘട്ടത്തോട് അടുക്കുകയാണ്. കേസില്‍ മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ള ചില സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ എട്ടാം പ്രതിയായ ദിലീപ് സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണം എന്നുള്ളതില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ദിലീപിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇതിന് പിന്നാലെ മഞ്ജുവാര്യറുടെ വിസ്താരം കോടതിയില്‍ നടക്കുകയും ചെയ്തു.

ഇതിനിടയില്‍ തന്നെയാണ് ആക്രമിക്കപ്പെട്ട നടിയുടെ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തിയത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം താരം മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നടിയുടെ ഈ തിരിച്ച് വരവ് വളരെ അധികം ആഹ്‌ളാദവും സന്തോഷും തരുന്ന നിമിഷങ്ങളാണെന്നാണ് ആര്‍ എം പി നേതാവും വടകര എം എല്‍ എയുമായ കെകെ രമ അഭിപ്രായപ്പെടുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

ഇത്രയധികം ശ്രദ്ധേയായ ഒരു നടിക്ക് അവരുടെ ഫീല്‍ഡില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമൊക്കെ അവര്‍ക്കുണ്ടായ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന് ശേഷം അവള്‍ വീണ്ടും തന്റെ ജോലിയിലേക്ക് സജീവമായി തിരിച്ച് വരുന്നു എന്ന് പറയുന്നത് ഒരു പ്രത്യേക അനുഭവമാണ്. അക്കാര്യത്തില്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ടെന്നും കെ കെ രമ പറയുന്നു.

വെറും ഒരു സിനിമ റിലീസ് എന്ന തരത്തില്‍ ഇതിനെ കാണാന്‍ എനിക്ക് താല്‍പര്യം ഇല്ല. അതിന് അപ്പുറത്തേക്ക് എന്ത് പ്രതിസന്ധി ഉണ്ടായാലും അതിനെയൊക്കെ അതിജീവിക്കുന്ന ഒരു പെണ്ണിന്റെ, ഒരു മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഒരു പ്രഖ്യാപനം കൂടിയായിട്ട് നമുക്ക് ഈ തിരിച്ച് വരവിനെ കാണാന്‍ സാധിക്കും. ആ തരത്തിലാണ് ഇതിനെ കാണുന്നത്.

എന്തായാലും ഈ ചിത്രം കാണും. എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ തിരിച്ച് വരവിനെ സംബന്ധിച്ചും അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചും കൊണ്ടുള്ള ഒരു കുറിപ്പ് ഞാന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. താരത്തിന്റെ തിരിച്ച് വരവിന് വഴിയൊരുക്കിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, സംവിധായകന്‍, നിര്‍മ്മാതാവ്, മറ്റ് അഭിനേതാക്കള്‍ അങ്ങനെ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

ലൈം ഗികാതിക്രമം നേരിട്ടുവെന്നും അതിനെ ഞാന്‍ അതിജീവിച്ചുവെന്നും പറയുന്ന ആ തന്റേടം കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു അഭിമുഖത്തില്‍ നാം കണ്ടതാണ്. അത് തന്നെയാണ് വലിയ പ്രചോദനം. ഇതുപോലുള്ള അതിക്രമങ്ങള്‍ നേരിട്ട് പുറത്തിറാന്‍ കഴിയാതെ പോവുന്നവര്‍ക്ക് വലിയ മാതൃക കൂടിയാണ് അതിജീവിതം.

വല്ലാത്തൊരു സദാചാര ബോധത്തിലാണ് മലയാളികള്‍ കഴിഞ്ഞ് പോരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ ഇരുട്ടിന്റെ മറവിലാണ്. അവര്‍ ഒരുപാട് പ്രയാസപ്പെടുന്നുണ്ട്. മാത്രമല്ല ഈ സമൂഹത്തിന്റെ കണ്ണിന് മുന്നില്‍ അവര്‍ കളങ്കിതരും മോശക്കാരുമായിരിക്കും. അതേസമയം അക്രമം നടത്തിയയാള്‍ സമൂഹത്തിന് മുന്നില്‍ മാന്യനായി നടക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

ലൈം ഗികാത്രിക്രമം നേരിട്ടവനല്ല അത് ചെയ്തവനാണ് കുറ്റക്കാരന്‍ എന്ന ബോധ്യത്തിലേക്ക് ഈ സമൂഹം എത്തണം. അവര്‍ക്കെതിരെയായിരിക്കും സമൂഹത്തിന്റെ കണ്ണ്. അതിനെല്ലാം മാതൃകയും ഉദാഹരണവുമാണ് അതിജീവിതയുടെ ഈ തിരിച്ച് വരിവ്. താരത്തിന് പൊതുസമൂഹവും റിപ്പോര്‍ട്ടര്‍ ടിവിയും കൊടുത്ത വലിയ പിന്തുണയും അവര്‍ക്ക് നല്‍കിയ ധൈര്യം ചെറുതല്ല.

ഈ കേസില്‍ അതിക്രമം നേരിട്ട വ്യക്തിക്ക് ലഭിച്ച പിന്തുണ ഒരു സെലിബ്രിറ്റി ആയത് കൊണ്ടാണ്. ആ താരപദവി ഇല്ലാത്തവരായായാലും സമൂഹത്തില്‍ നിന്നും ഇത്തരം പിന്തുണ ലഭിക്കേണ്ടതുണ്ട്. ഇത്തരം കേസുകളില്‍പെട്ട് പലയിടത്തും ഒളിഞ്ഞ് താമസിക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് കൂടെ ശക്തമായ പിന്തുണ നല്‍കി പൊതുസമൂഹത്തിന് മുന്നിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്നും കെകെ രമ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അതിജീവിതയുടെ ഒരുപാട് പല സുഹൃത്തുക്കളും അവരെ മടക്കി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവരെ സംബന്ധിച്ച് ഒരു സുരക്ഷിതമായ സാഹചര്യം ആണ് എന്ന് നമ്മുക്ക് ബോധ്യപ്പെടുത്താന്‍ സാധിച്ചിരുന്നില്ലെന്ന് ധന്യ രാജേന്ദ്രന്‍ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷം അതിജീവിത എന്തുകൊണ്ട് വന്നില്ലെന്നത് ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. അതിജീവിത തന്നെ പറഞ്ഞിട്ടുണ്ട് അവര്‍ ബാംഗ്ലൂരില്‍ ഉണ്ടാക്കിയ ആ സേഫ് സാഹചര്യം കളയേണ്ടതുണ്ടോയെന്ന് ചിന്തിച്ചിട്ടുണ്ടെന്ന്.

അതിജീവിതയുടെ ഒരുപാട് സുഹൃത്തുക്കളും അവരെ മടക്കി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവരെ സംബന്ധിച്ച് ഒരു സുരക്ഷിതമായ സാഹചര്യം ആണ് എന്ന് നമ്മുക്ക് ബോധ്യപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. അത് സിനിമാ മേഖലയുടെ ഒരു പരാജയമായിരുന്നു. കേസ് അവസാനിച്ചെന്ന് പൊതുസമൂഹം കരുതിയിടത്ത് ബാലചന്ദ്രകുമാര്‍ വരികയും ആ സമയത്ത് സമൂഹത്തില്‍ നിന്നും അവര്‍ക്ക് ലഭിച്ച വലിയ പിന്തുണയുമാണ് അവര്‍ക്ക് തിരിച്ച് വരവിന് പ്രചോദനമായത്.

ആഷിഖ് അബു ,പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി പേര്‍ അവരെ മടക്കി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തിരിച്ച് വന്നാല്‍ പ്രശ്‌നമാകുമോ? സെറ്റിലൊക്കെ ആളുകള്‍ എങ്ങനെ പെരുമാറും എന്നൊക്കെയുള്ള ഭയം അവര്‍ക്കുണ്ടായിരുന്നു. ജനങ്ങളുടെ പിന്തുണ തന്നെയാണ് അവര്‍ക്ക് ഇപ്പോള്‍ പ്രചോദനമായിരിക്കുന്നത് എന്നും ധന്യ പറഞ്ഞിരുന്നു.

Vijayasree Vijayasree :