ആഗോളതലത്തില്‍ നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍. പല രീതിയിലും താരത്തിനോടുള്ള ആരാധന ആളുകള്‍ പ്രകടിപ്പിക്കാറുണ്ട്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ പാകിസ്ഥാനില്‍ നിന്നുള്ള ഒരു ആരാധകന്‍ പങ്കുവെച്ച ഒരു ചിത്രവും വിഡിയോയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ബലൂചിസ്ഥാനിലെ ഒരു ബീച്ചില്‍ മണലില്‍ തീര്‍ത്ത ഷാരൂഖ് ഖാന്റെ കൂറ്റന്‍ ചിത്രമാണ് സമീര്‍ ഷൗക്കത്ത് എന്ന കലാകാരന്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ നിരവധി ആളുകളാണ് കണ്ടത്. ആഷിദി ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിലെ അംഗമാണ് ഇദ്ദേഹം. കലാകാരനെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തത്.
അതേസമയം, ഷാരൂഖ് ഖാന്റെ പത്താനെ വിമര്‍ശിച്ച് പാകിസ്ഥാനി നടനും തിരക്കഥാകൃത്തുമായ യാസിര്‍ ഹുസൈന്‍ രംഗത്തെത്തിയതും ഏറെ വാര്‍ത്തയായിരുന്നു. ‘കഥയില്ലാത്ത ഒരു വീഡിയോ ഗെയിം’ എന്നാണ് പഠാനെ വിമര്‍ശിച്ചു കൊണ്ട് യാസിര്‍ പ്രതികരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടന്റെ പ്രതികരണം.
‘നിങ്ങള്‍ മിഷന്‍ ഇംപോസിബിള്‍ സിനിമാ സീരിസിന്റെ ആദ്യ ഭാഗമെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഷാരൂഖ് ഖാന്റെ പത്താന്‍ കഥയില്ലാത്ത ഒരു വീഡിയോ ഗെയിം മാത്രമായെ കാണാനാവുകയുള്ളു. അതില്‍ കൂടുതലൊന്നും സിനിമയില്‍ ഇല്ല’ എന്നാണ് യാസിറിന്റെ പ്രതികരണം.
യാസിറിനെ വിമര്‍ശിച്ചു കൊണ്ട് ഷാരൂഖ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനുവരി 25ന് ആയിരുന്നു പത്താന്‍ തിയേറ്ററുകളില്‍ എത്തിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിന്റെതായി റിലീസിനെത്തിയ ചിത്രമാണ് പഠാന്‍. ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് 500 കോടിയാണ് ചിത്രം നേടിയത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായികയായി എത്തിയിരുന്നത്. ജോണ്‍ എബ്രഹാം ആണ് ചിത്രത്തില്‍ വില്ലനായി വേഷമിട്ടത്. യഷ്‌രാജ് സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രത്തില്‍ കാമിയോ റോളില്‍ സല്‍മാന്‍ ഖാനും എത്തിയിരുന്നു.